Tax
Services & Questions
ഹയർഗ്രേഡ് ലഭിക്കും
ഹയർഗ്രേഡ് ലഭിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി 2010 ജൂ​ണ്‍ 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എംഒപി ഒ​ഴി​കെ മ​റ്റ് യാ​തൊ​രു​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ളും പാ​സാ​യി​ട്ടി​ല്ല. എ​നി​ക്ക് എട്ടു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് ല​ഭി​ക്കു​മോ? അ​തോ ടെ​സ്റ്റ് പാ​സാ​യ​വ​ർ​ക്കു മാ​ത്ര​മേ ഹ​യ​ർ ഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ള്ളോ?
കെ.​വി. ജ​യ​മോ​ൻ, ക​ട്ട​പ്പ​ന

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​യി​ട്ടി​ല്ലെ​ങ്കി​ലും ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട്. 2018 ജൂ​ണ്‍ 10നോ ​അ​തി​നു​ശേ​ഷ​മോ ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. ഇ​പ്പോ​ൾ ഓ​പ്ഷ​ൻ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി​യ​തു​കൊ​ണ്ട് ഓ​പ്ഷ​ൻ ന​ൽ​കേ​ണ്ട​തി​ല്ല. ടെ​സ്റ്റ് പാ​സാ​യ​വ​ർ​ക്ക് പ്രമോഷൻ സ്കെയിലിലും ടെസ്റ്റ് പാസാ കാത്തവർക്ക് നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ള സ്കെ​യി​ലി​ന് തൊ​ട്ടു​മു​ക​ളി​ലു​ള്ള ഹ​യ​ർ സ്കെ​യി​ലി​ലും ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ക്കു​ം. മി​നി​മം രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ളു​ടെ വ​ർ​ധ​ന​വ് ല​ഭി​ക്കും.