Tax
Services & Questions
പ്രത്യേകം സർട്ടിഫിക്കറ്റ് നൽകണം
പ്രത്യേകം സർട്ടിഫിക്കറ്റ് നൽകണം
പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍റെ ഭ​ർ​ത്താ​വ് 2018 ജ​നു​വ​രി​യി​ൽ മ​ര​ണ​പ്പെ​ട്ടു. ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ന്‍റെ പേ​ര് വീ​ട്ടി​ൽ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പേ​രാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞു. എ​ന്‍റെ ആ​ധാ​ർ കാ​ർ​ഡ്, വോട്ടേഴ്സ് ഐഡി കാ​ർ​ഡ് എ​ന്നി​വ​യി​ൽ പെ​ൻ​ഷ​ൻ ബു​ക്കി​ലെ പേ​ര​ല്ല ചേ​ർ​ത്തി​ട്ടു​ള്ള​ത്. ആ​ധാ​റി​ലേ​യും വോട്ടേഴ്സ് ഐഡി കാ​ർ​ഡി​ലേ​തു​മാ​ണ് ശ​രി​യാ​യ പേ​ര്. ഈ ​വ്യ​ത്യാ​സം ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടോ? ഇ​തെ​ങ്ങ​നെ പ​രി​ഹ​രി​ക്കാം?
ജ​യ​ല​ക്ഷ്മി, തി​രു​വ​ല്ല

ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​റി​ലെ (പിപിഒ) പേ​രു​പ്ര​കാ​രം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്. ഫോ​ട്ടോ, ഒ​പ്പ് എ​ന്നി​വ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ക്കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി​കൊ​ടു​ക്കു​ന്പോ​ൾ പിപി ഒയി​ലെ പേ​ര് പ്ര​കാ​ര​മാ​ണ് കൊ​ടു​ക്കേ​ണ്ട​ത്.
എ​ന്നാ​ൽ ആ​ധാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ പേ​രി​ൽ വ്യ​ത്യാ​സം വ​രു​ന്ന​തു​കൊ​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖേ​ന ഈ ​ര​ണ്ടു പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ആ​ൾ ഒ​ന്നു​ത​ന്നെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (one and the same) കൂ​ടി ന​ൽ​കേ​ണ്ടി​വ​രും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് ട്ര​ഷ​റി​യു​മാ​യി ബ​ന്ധ​പ്പെ​ടുക.