Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
2017-18ലെ അവസാന ത്രൈമാസ റിട്ടേണ്‍ 31നു മുന്‍പ്
ആദായനികുതി നിയമം 17-ാം അധ്യായത്തിലാണ് നികുതിയുടെ ലെവിയെപ്പറ്റിയും കളക്ഷനെപ്പറ്റിയും വിവരിച്ചിരിക്കുന്നത്. ഇതിൽ സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകനു നല്കുന്ന വകുപ്പുകളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. “പേ ആസ് യു ഏണ്” എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതിയായി അടയ്ക്കുന്നത്. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്കു ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതിപിരിവിനാണ് കൂടുതൽ പ്രാധാന്യം. അതുകൊണ്ടാണ് മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽനിന്നു നികുതിപിരിവ് ഉൗർജിതമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ നികുതി പിടിക്കുന്നതിൽ വീഴ്ച വരുത്തിയാലും നികുതി പിടിച്ചശേഷം ഗവണ്മെന്റിലേക്ക് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലുമായിരുന്നു ശിക്ഷാ നടപടികൾ. എന്നാൽ, ഇപ്പോൾ റിട്ടേണ്‍ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കും ശിക്ഷാനടപടികളുണ്ട്.
സ്രോതസിൽനിന്നു പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്. ശന്പളത്തിൽനിന്നു പിടിച്ച നികുതികൾക്ക് ഫോം നന്പർ 24 ക്യുവും അല്ലാത്ത നികുതികൾക്ക് ഫോം നന്പർ 26 ക്യുവും ആണ് ഉപയോഗിക്കേണ്ടത്. ഇലക്ട്രോണിക് ആയി മാത്രമേ ഈ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കൂ.
നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ
നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നല്‍കുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നല്‍കണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16ലാണ് നല്‍കേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്റെ വെബ്സൈറ്റിൽനിന്നു വേണം ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ. ഈ സർട്ടിഫിക്കറ്റിലുള്ള യുണിക് ഐഡന്റിറ്റി നന്പർ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉന്മൂലനത്തിന് കാരണമായി.
ശന്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എ യിലാണ് നല്‍കേണ്ടത്. എല്ലാ ത്രൈമാസറിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത് നല്‍കാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.
സ്രോതസിൽനിന്നു നികുതി കളക്ട് ചെയ്യുകയാണെങ്കിൽ സർട്ടിഫിക്കറ്റ് നല്‍കേണ്ടത് ഫോം നന്പർ 27 ഡിയിലാണ്. ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു ടിൻ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനം ഉപയോഗപ്പെടുത്താം.
സ്രോതസിൽനിന്നു നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ
സ്രോതസിൽനിന്നു പിടിച്ച നികുതി യഥാസമയം തന്നെ അടയ്ക്കുകയും റിട്ടേണ്‍ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമേ നികുതിദായകന് അടച്ച പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നു യഥാസമയം ലഭിക്കൂ. റിട്ടേണുകൾക്ക് ഇലക്ട്രോണിക് ഫയലിംഗ് നിർബന്ധമാക്കിയതിനാൽ ഒരു നല്ല ശതമാനം നികുതിദായകർക്കും നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നുണ്ട്. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കില്ല. 2012 ജൂലൈ ഒന്നു മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200 രൂപ വീതം ചുമത്താൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. ഈ പിഴത്തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗവണ്മെന്റ് ഡിഡക്റ്റേഴ്സിന് 2014 മാർച്ച് 31 വരെ മേൽ പിഴത്തുകയിൽനിന്നു പൊതു ഒഴിവ് നല്കിയിട്ടുണ്ടായിരുന്നു.
ത്രൈമാസറിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണംകൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായിത്തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ടുകൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ നികുതി പിടിച്ച ആൾക്ക് സാധിക്കൂ. സാധാരണ ഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് ഫോം നന്പർ 26 എഎസ് ഡൗണ്‍ലോഡ് ചെയ്തു നോക്കാവുന്നതാണ്. 26 എഎസിൽ യഥാസമയം അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് തെറ്റു തിരുത്താവുന്നതാണ്.
ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ
നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകവും റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ അല്ലെങ്കിൽ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചതെങ്കിൽ നികുതി പിടിച്ച വ്യക്തിയുടെമേൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 10,000 രൂപയിൽ കുറയാതെയും ഒരു ലക്ഷം രൂപയിൽ കൂടാതെയുമുള്ള തുകയാണ് പിഴയായി ചുമത്തുന്നത്. പ്രതിദിനം 200 രൂപ വീതം ചാർജ് ചെയ്യുന്ന ലെവിയുമായി ഈ പിഴയ്ക്ക് ബന്ധമില്ല.
നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത എല്ലാ നികുതിദായകരും ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുന്‍പ് സമർപ്പിക്കേണ്ടതുണ്ട്. പ്രസ്തുത റിട്ടേണ്‍ സമർപ്പണത്തിനു താമസം നേരിട്ടാൽ നികുതിദായകൻ നിർബന്ധിത പിഴയും പലിശയ്ക്ക് പുറമേ അടയ്ക്കേണ്ടതുണ്ട്. നികുതിക്ക് മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ റിട്ടേണ്‍ സമർപ്പണത്തിന് ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ പിഴയും 2019 മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും നികുതിദായകൻ അടയ്ക്കേണ്ടതുണ്ട്. അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്ക് മുന്‍പുള്ള വരുമാനമെങ്കിൽ പിഴത്തുക 1000 രൂപയിൽ ഒതുങ്ങും.
ടിഡിഎസ് റിട്ടേണുകളുടെ സമർപ്പണത്തിന് കാലതാമസം ഉണ്ടാകുകയും അതിനാൽ നികുതിദായകന് ടിഡിഎസിന്റെ ക്രെഡിറ്റ് ലഭിക്കുന്നതിന് താമസം നേരിടുകയും ചെയ്താൽ തന്മൂലം യഥാസമയം റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകും.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.