Tax
Services & Questions
വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും
വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും
റ​വ​ന്യൂ വ​കു​പ്പി​ൽ യു​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു വ​ര​വേ പെ​ട്ടെ​ന്നു​ണ്ടാ​യ രോ​ഗ​ത്തെ​തു​ട​ർ​ന്നു ഭർത്താവ് മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് 17 വ​ർ​ഷം സർവീ സുണ്ട്. ഏ​ഴു​വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ഇനി ബാ​ക്കി​യു​ണ്ട്. ഞ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളി​ല്ല. അ​തി​നാ​ൽ അ​ന​ന്ത​ര അ​വ​കാ​ശി ഞാ​ൻ മാ​ത്ര​മാ​ണ്. ഫാ​മി​ലി പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​തു​വ​രെ​യും കൊ​ടു​ത്തി​ട്ടി​ല്ല. അ​ദ്ദേ​ഹം മ​രി​ച്ചി​ട്ട് ഏഴു മാ​സം ക​ഴി​ഞ്ഞു. എ​നി​ക്ക് 47 വ​യ​സു​ണ്ട്. ഞാ​ൻ ബിരുദധാരിയാണ്. എ​നി​ക്ക് എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി കി​ട്ടു​​മോ? സീ​നി​യോ​റിറ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ കം​പാ​ഷ​ണേ​റ്റ് വ്യ​വ​സ്ഥ​യി​ൽ ജോ​ലി ന​ൽ​കു​ന്ന​ത്?
പി. ​ജ​യ​ല​ക്ഷ്മി, ആ​ല​പ്പു​ഴ

കം​പാ​ഷ​ണേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ല​ഭി​ക്കു​ന്പോ​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​പേ​ക്ഷ​ക​രു​ടെ സീ​നി​യോ​റിറ്റി പ​രി​ഗ​ണി​ക്കും. അ​തു​പോ​ലെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ലി ന​ൽ​കു​ന്ന​ത്. താ​ങ്ക​ൾ​ക്ക് എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഫാ​മി​ലി പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി എ​ന്നി​വ​യ്ക്ക് മ​റ്റ് അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് താ​ങ്ക​ളു​ടെ പേ​രി​ൽ ത​ന്നെ അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ത്ര​യും പെ​ട്ടെ​ന്നു​ത​ന്നെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഭ​ർ​ത്താ​വ് അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.