Tax
Services & Questions
വോളന്‍ററി റിട്ടയർമെന്‍റ്: 20 വർഷം സർവീസ് വേണം
വോളന്‍ററി റിട്ടയർമെന്‍റ്: 20 വർഷം സർവീസ് വേണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച് എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഇ​പ്പോ​ൾ 19 വ​ർ​ഷ​വും എട്ടു മാ​സ​വും സ​ർ​വീ​സു​ണ്ട്. അഞ്ചു വ​ർ​ഷ​ക്കാ​ലം ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ് തി​രു​ന്നു. ഇ​നി ഏഴു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ബാ​ക്കി​യു​ണ്ട്. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ത്ത് വീ​ണ്ടും വി​ദേ​ശ​ത്തു പോ​കേ​ണ്ട​താ​യി​ട്ടു​ണ്ട്. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ത്താ​ൽ ഫു​ൾ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ? അ​തു​പോ​ലെ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ ഇ​പ്പോ​ൾ കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? 19 വ​ർ​ഷ​വും എട്ടു മാ​സ​വും എ​ന്നു​ള്ള​ത് 20 വ​ർ​ഷ​മാ​യി ക​ണ​ക്കാ​ക്കി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ?
ജോ​ണ്‍ തോ​മ​സ്,
ക​റു​ക​ച്ചാ​ൽ

വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ങ്കി​ൽ 20 വ​ർ​ഷം പൂ​ർ​ണ​മാ​യു​ള്ള സ​ർ​വീ​സ് വേ​ണം. 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തു​പോ​ലെ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന തീ​യ​തി​ക്ക് മൂ​ന്നു മാ​സം മു​ന്പെ​ങ്കി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​വ​ശേ​ഷി​ക്കു​ന്ന സ​ർ​വീ​സി​ന്‍റെ അഞ്ചു വ​ർ​ഷം മാ​ത്ര​മേ സൗ​ജ​ന്യ സ​ർ​വീ​സ് (ഗ്രേ​സ് പീ​രി​ഡ്) ആ​യി ല​ഭി​ക്കു​ക​യു​ള്ളൂ. അ​ങ്ങ​നെ ക​ണ​ക്കാ​ക്കു​ന്പോ​ൾ 25 വ​ർ​ഷ ത്തെ സ​ർ​വീ​സേ ല​ഭി​ക്കു​ക​യു​ള്ളൂ. ശൂ​ന്യ​വേ​ത​നാ​വ​ധി സ​ർ​വീ​സാ​യി ക​ണ​ക്കാ​ക്കു​ക​യി​ല്ല. ഫു​ൾ പെ​ൻ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 30 വ​ർ​ഷ സ​ർ​വീ​സ് വേ​ണം.