Tax
Services & Questions
കുടിശികയ്ക്ക് അർഹതയില്ല
കുടിശികയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ശാരീരിക ന്യൂനതയുള്ള വർക്കുള്ള പ്ര​ത്യേ​ക ക്വോട്ടയി​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 5-6-2006 ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1-6-2007ൽ ​ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചു. പി​ന്നീ​ട് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത​തു​കൊ​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ കി​ട്ടി​യി​ല്ല. ശ​ന്പ​ള പ​രി​ഷ്ക​ര​ണ​പ്ര​കാ​രം 1-7-2009ൽ ​എ​ന്‍റെ അടിസ്ഥാന ശന്പളം 9940 ആ​യി നി​ർ​ണ​യി​ച്ചു. പി​ന്നീ​ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. എം​ഒ​പി പാ​സാ​യ​തി​നാ​ൽ 2013ലാ​ണ് എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​ത്. എ​ന്‍റെ ന​ഷ്ട​പ്പെ​ട്ട ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​മോ? പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​ന് മാ​റ്റം സം​ഭ​വി​ക്കു​മോ?
ജോ​ണ്‍ തോ​മ​സ്, കു​റ​വി​ല​ങ്ങാ​ട്

പ്രൊ​ബേ​ഷ​ൻ നീ​ണ്ടു​പോ​യ​തി​ന് മ​റ്റു കാ​ര​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച തീ​യ​തി​യി​ൽ ര​ണ്ടാ​മ​ത്തേ​യും ത​ട​ഞ്ഞു​വ​യ്ക്ക​പ്പെ​ട്ട മ​റ്റു ഇ​ൻ​ക്രി​മെ​ന്‍റു​ക​ളും ഒ​ന്നി​ച്ചു ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ കു​ടി​ശി​ക​യ്ക്ക് അ​ർ​ഹ​ത​യി​ല്ല. അ​തി​നാ​ൽ 2013ൽ ​അ​ടി​സ്ഥാ​ന ശ​ന്പ​ളം 11,020 ആ​യി​ ത​ന്നെ നി​ജ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ക്ര​മ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഭാ​വി​യി​ൽ ന​ഷ്ടം ഒ​ന്നും സം​ഭ​വി​ക്കു​ക​യി​ല്ല.