Tax
Services & Questions
സർവീസ് ബ്രേക്ക് ഉണ്ടാവില്ല
സർവീസ് ബ്രേക്ക് ഉണ്ടാവില്ല
സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിനെത്തുടർന്ന് തി​രു​വ​ന​ന്ത​പു​ര​ം മ്യൂ​സി​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന എന്നെ തൃ​ശൂ​രി​ലേക്ക് മാറ്റി. മേ​യ് 22ന് ഉ​ച്ച​ക​ഴി​ഞ്ഞ് തിരുവനന്തപുരത്തുനിന്ന് റി​ലീ​വ് ചെ​യ്തു. എ​ന്നാ​ൽ 24-5-2018ലാ​ണ് പു​തി​യ സ്ഥ​ല​ത്തു ജോലിയിൽ പ്രവേശിച്ചത്. 23ന് ​ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ടതായിരുന്നു. ഇ​ങ്ങ​നെ ഒ​രു ദി​വ​സം വൈകിയതുകൊണ്ട് എ​നി​ക്ക് സ​ർ​വീ​സ് ബ്രേ​ക്ക് ഉ​ണ്ടാ​കു​മോ? ഇ​തി​നു​വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ട​തു​ണ്ടോ?
ഗീ​താ രാ​ജു, തൃ​ശൂ​ർ

സ​ർ​വീ​സ് ബ്രേ​ക്ക് ഉ​ണ്ടാ​കില്ല. കെഎ​സ്ആ​ർ പാ​ർ​ട്ട് ഒ​ന്ന് റൂ​ൾ 125 ന​ന്പ​ർ 2 പ്ര​കാ​രം പു​തി​യ സ്ഥ​ല​ത്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ യ​ഥാ​ർ​ഥ യാ​ത്രാ​സ​മ​യം, അ​താ​യ​ത് ഒ​രു ദി​വ​സം അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഇ​ത് വ്യ​ക്ത​മാ​ക്കി മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.