Tax
Services & Questions
ശന്പള കുടിശിക ലഭിച്ചപ്പോൾ വ്യത്യാസം; തെറ്റു വന്നാൽ പരിഹരിക്കാം
ശന്പള കുടിശിക ലഭിച്ചപ്പോൾ വ്യത്യാസം; തെറ്റു വന്നാൽ പരിഹരിക്കാം
16-7-2000ൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേ ശിച്ചു. ​എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക 28-7-2000ലും ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014 ജൂ​ലൈ​യി​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം ഒ​ന്നു​ത​ന്നെ ആ​യി​രു​ന്നു. ഇ​തി​നു​മു​ന്പ് 2009ലെ ​ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ലും ഞ​ങ്ങ​ളു​ടെ അടി സ്ഥാന ശ​ന്പ​ളം ഒ​ന്നു​ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ 1-7-2014 മു​ത​ൽ 31-1-2016 വ​രെ​യു​ള്ള ശ​ന്പ​ള കു​ടി​ശി​ക ല​ഭി​ച്ച​പ്പോ​ൾ എ​നി​ക്ക് എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യേ​ക്കാ​ൾ 20,000 രൂ​പ​യോ​ളം കു​റ​വു​വ​ന്നു. ഓ​ഫീ​സി​ൽ പ​റ​ഞ്ഞെങ്കി​ലും ഇ​ത് സ്പാ​ർ​ക്കി​ലെ തെ​റ്റാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്.
കെ.​എം. ഗീ​തു​കു​മാ​രി,
രാ​മ​പു​രം

2009ലെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ലും 2014ലെ ​പ​രി​ഷ്ക​ര​ണ​ത്തി​ലും ഒ​രേ അ​ടി​സ്ഥാ​ന ശ​ന്പ​ളം ത​ന്നെ​യാ​ണ് ല​ഭി​ച്ച​തെ​ങ്കി​ൽ ര​ണ്ടു പേ​ർ​ക്കും ഒ​രേ തു​ക​യാ​ണ് ല​ഭി​ക്കേ​ണ്ട​ത്. സ്പാർ ക്കിൽനി​ന്ന് സ്റ്റേ​റ്റ്മെ​ന്‍റ് എ​ടു​ത്ത് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക. താ​ങ്ക​ളു​ടെ​യും സു​ഹൃ​ത്തിന്‍റെയും ല​ഭി​ക്കാ​നു​ള്ള തു​ക​യി​ലും നേ​ര​ത്തേ വാ​ങ്ങി​യ തു​ക​യി​ലും വ്യ​ത്യാ​സം കാ​ണു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക. തെ​റ്റ് ഉ​ണ്ടെ​ങ്കി​ൽ അ​ത് ചൂ​ണ്ടി​ക്കാ​ട്ടി പു​തി​യ സ്റ്റേ​റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കു​ക. സ്പാർക്കിൽ ​ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തി ഇ​തു പ​രി​ഹ​രി​ക്കാം. സ്പാർക്ക് കൈകാര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നെ ഈ ​വ്യ​ത്യാ​സം ബോ​ധ്യ​പ്പെ​ടു​ത്തേണ്ടതാണ്.