Tax
Services & Questions
സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സം ജൂ​ലൈ 13ന​കം
സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സം ജൂ​ലൈ 13ന​കം
സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 2018-19 വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യം ജൂലൈ മൂന്നിനും ​തു​ട​ർ​ന്നു​ള്ള അ​ധ്യാ​പ​ക ബാ​ങ്ക് ന​വീ​ക​ര​ണ​വും സം​ര​ക്ഷി​താ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സ​വും ജൂലൈ 13നും ​പൂ​ർ​ത്തി​യാ​ക്ക​ണം.

2018-19 വ​ർ​ഷ​ത്തെ ആ​റാം സാ​ധ്യാ​യ ദി​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​വ​ർ​ഷം ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട​ത്. ആ​റാം സാ​ധ്യാ​യ ദി​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണം എ​ന്ന​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത് 2018-19ലെ ​ആ​റാം സാധ്യാ​യ ദി​ന​ത്തി​ൽ റോ​ളി​ലു​ള്ള കു​ട്ടി​ക​ളു​ടെ യു​ഐ​ഡി/​ഇ​ഐ​ഡി സ്ട്രം​ഗ്ത് എ​ന്ന​താ​ണ്. യു​ഐ​ഡി/​ഇ​ഐ​ഡി ന​ന്പ​ർ പി​ന്നീ​ട് ല​ഭി​ച്ച​താ​ണെ​ങ്കി​ൽ പോ​ലും ആ​റാം സാ​ധ്യാ​യ ദി​ന​ത്തി​ൽ കു​ട്ടി റോ​ളി​ലു​ണ്ടാ​യി​രു​ന്നാ​ൽ ത​സ്തി​ക​ നി​ർ​ണ​യ​ത്തി​നു ക​ണ​ക്കി​ലെ​ടു​ക്കാം.

ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളും ഈ ​വ​ർ​ഷ​ത്തെ പു​തി​യ അ​ഡ്മി​ഷ​നും ഉ​ൾ​പ്പെ​ടെ വ​ള​രെ​കു​റ​ച്ചു കു​ട്ടി​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​നി​യും യു​ഐ​ഡി/​ഇ​ഐ​ഡി ന​ന്പ​ർ ല​ഭി​ക്കാ​നു​ള്ള​ത്. ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ നി​ജ​സ്ഥി​തി സം​ബ​ന്ധി​ച്ച് ക്ലാ​സ് ടീ​ച്ച​ർ ഒ​പ്പി​ട്ട്, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ മേ​ലൊ​പ്പ് പ​തി​ച്ച വ്യ​ക്ത​മാ​യ ഡി​ക്ല​റേ​ഷ​ൻ ഉ​ണ്ടെ​ങ്കി​ൽ (കു​ട്ടി​യു​ടെ പേ​ര്, അ​ഡ്മി​ഷ​ൻ ന​ന്പ​ർ, ക്ലാ​സ്, ഡി​വി​ഷ​ൻ, ജ​ന​ന​ത്തീ​യ​തി, ര​ക്ഷി​താ​വി​ന്‍റെ പേ​ര്, മേ​ൽ​വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഡി​ക്ല​റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം) അ​വ​രെ​യും ത​സ്തി​ക നി​ർ​ണ​യ​ത്തി​നു ക​ണ​ക്കി​ലെ​ടു​ക്കാം. (ക്ലാ​സ് ത​ല ലി​സ്റ്റു​ക​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ക്രോ​ഡീ​ക​രി​ച്ചും ന​ൽ​കി​യി​രി​ക്ക​ണം).

മു​സ്‌‌ലിം ​ക​ല​ണ്ട​ർ പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ ആ​റാം പ്ര​വൃ​ത്തി​ദി​നം ഈ​ദുൽ ഫിത്തർ ക​ഴി​ഞ്ഞ് സ്കൂ​ൾ തു​റ​ന്ന​തി​നു​ശേ​ഷ​മു​ള്ള ആ​റാം പ്ര​വൃ​ത്തി​ദി​ന​മാ​ണ്. ഈ ​തീ​യ​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​മാ​ണ് ഇ​ത്ത​രം സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യ​ത്തി​നു ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​ത്.

മ​ഴ, നി​പ്പാ വൈ​റ​സ് ബാ​ധ തു​ട​ങ്ങി​യ കാ​ര​ണങ്ങ​ളാ​ൽ ചി​ല ജി​ല്ല​ക​ളി​ൽ സ്കൂ​ൾ തു​റ​ക്കാ​ൻ വൈ​കി​യ​തു​മൂ​ല​വും പി​ന്നീ​ടു​വ​ന്ന അ​വ​ധി​ക​ൾ മൂ​ല​വും പ്ര​സ്തു​ത സ്ഥ​ല​ങ്ങ​ളി​ലെ ആ​റാം സാ​ധ്യാ​യ ദി​നം മ​റ്റു​ള്ള ജി​ല്ല​ക​ളു​ടേ​തി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​കും. എ​ന്നാ​ൽ ഈ ​സ്കൂ​ളു​ക​ളു​ടേ​യും ത​സ്തി​ക നി​ർ​ണ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ലൈ മൂന്നിനു ​ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണം.

ഹെ​ഡ് ടീ​ച്ച​ർ ത​സ്തി​ക
കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ അ​ധ്യാ​യം xxiii, ച​ട്ട​ങ്ങ​ൾ ഒന്ന്(b) (​iii,), 5(iv) ​എ​ന്നി​വ പ്ര​കാ​രം സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് എ​ൽ​പി/​യു​പി സ്കൂ​ളു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന ക്ര​മ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വി​ട​ങ്ങ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രെ ക്ലാ​സ് ചു​മ​ത​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ഒ​രു അ​ധി​ക എ​ൽ​പി​എ​സ്എ/​യു​പി​എ​സ്എ ത​സ്തി​ക അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്.

എ​ൽ​പി സ്കൂ​ളു​ക​ൾ
ഒന്നു മു​ത​ൽ നാലു വ​രെ​യോ ഒന്നു ​മു​ത​ൽ അഞ്ചു ​വ​രെ​യോ ഉ​ള്ള ക്ലാ​സു​ക​ളി​ൽ 150ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ.

യു​പി സ്കൂ​ളു​ക​ൾ
i) ​അഞ്ചു മു​ത​ൽ ഏഴു വ​രെ ക്ലാ​സു​ക​ൾ ഉ​ള്ള യു​പി സ്കൂ​ളു​ക​ൾ അഞ്ചു ​മു​ത​ൽ ഏഴു വ​രെയുള്ള ക്ലാ​സു​ക​ളി​ൽ 100ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ

ii) ഒന്നു ​മു​ത​ൽ ഏഴു വ​രെ ക്ലാ​സു​ക​ൾ ഉ​ള്ള യു​പി സ്കൂ​ളു​ക​ൾ ഒന്നു ​മു​ത​ൽ അഞ്ചു ​വ​രെ ക്ലാ​സു​ക​ളി​ൽ 150ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ അഞ്ചു ​മു​ത​ൽ ഏഴു വ​രെ ക്ലാ​സു​ക​ളി​ൽ 100ൽ ​കു​ടു​ത​ൽ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ.