Tax
Services & Questions
ഡിഎ കുടിശിക പണമായി ലഭിക്കും
ഡിഎ കുടിശിക  പണമായി ലഭിക്കും
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ഡി​എ വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ എ​ത്ര ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​തെ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. അ​ക്കൗ​ണ്ടി​ൽ വ​രു​ന്ന തു​ക മാ​റി എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജൂ​ണ്‍ മാ​സ​ത്തി​ൽ ഒ​രു ഡി​എ കൂ​ടി അ​നു​വ​ദി​ച്ച​താ​യി പേ​പ്പ​റി​ൽ വാ​യി​ച്ചു. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.
ര​വി​, പ​ത്ത​നം​തി​ട്ട

‌7-/6-/2018ൽ ​സ.ഉ(പി) നം. 84/2018/​ധന. എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെയും ഡി​എ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 1-/7-/2017 മു​ത​ൽ 15 ശ​ത​മാ​നം ആ​യി പു​തു​ക്കി നി​ശ്ച​യി​ച്ച​താ​യി ഉ​ത്ത​ര​വാ​യി. ഇ​തി​നു മു​ന്പ് 14 ശ​ത​മാ​നം ആ​ണ് ഡി​എ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തു മു​ഖേ​ന ജീ​വ​ന​ക്കാ​രു​ടെയും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ / പെ​ൻ​ഷ​ന്‍റെ 15 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു ഉ​ത്ത​ര​വാ​യി. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 1-7-2017 മു​ത​ൽ 30-/6/-2018 വ​രെ​യു​ള്ള 12 മാ​സ​ത്തെ കു​ടി​ശി​ക ല​ഭി​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻ കാ​ല​ങ്ങ​ളി​ലെ ഉ​ത്ത​ര​വു​ക​ൾ​ക്കു വി​പ​രീ​ത​മാ​യി 1-/7-/2017 മു​ത​ൽ 31-5-2018 വ​രെ​യു​ള്ള ഡി​എ കു​ടി​ശി​ക രൊ​ക്കം പ​ണ​മാ​യി പി​എ​ഫി​ൽ ല​യി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം ജൂ​ലൈ​യി​ൽ വാ​ങ്ങു​ന്ന ശ​ന്പ​ള​ത്തോ​ടെ​ാപ്പം ല​ഭി​ക്കും.