Tax
Services & Questions
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മറ്റു വിഭാഗം ജീവനക്കാർക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി സർക്കാർ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തുടങ്ങി. ഒാഗസ്റ്റ് 16നുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്ക ണം.
മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വറ​ൻ​സ് ഫോ​ർ സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് പെ​ൻ​ഷ​നേ​ഴ്സ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേരാ​യ (MEDISEP) മെ​ഡി​സെ​പ് എ​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. സ​ർ​വീ​സി​ലു​ള്ള​വ​രും പെ​ൻ​ഷ​ൻ​കാ​രും നി​ർ​ബ​ന്ധ​മാ​യും ഈ ​പ​ദ്ധ​തി​യി​ൽ ചേ​ര​ണം. ക​ള​ക്ടീ​വ് റി​സ്ക് ഷെ​യ​റിം​ഗ് സ്കീ​മാ​യാ​ണു പു​തി​യ പ​ദ്ധ​തി​യെ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം വീ​തം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ അം​ഗീ​കൃ​ത ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് പ​ണ​മ​ട​യ്ക്കാ​തെ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ചി​കി​ത്സ ല​ഭ്യ​മാ​കും. ചി​കി​ത്സാ ചെ​ല​വു​ക​ൾ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ൾ​ക്ക് ന​ൽ​കും.

പ​ദ്ധ​തി​യി​ലേ​ക്കു പ്ര​തി​മാ​സം എ​ത്ര രൂ​പ ജീ​വ​ന​ക്കാ​ർ അ​ട​യ്ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശം ഉ​ട​ന​ടി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കും. പു​തി​യ പ​ദ്ധ​തി വ​രു​ന്ന​തോ​ടെ എ​ത്ര തു​ക​യു​ടെ പ​രി​ര​ക്ഷ ല​ഭി​ക്കും, എ​ന്തൊ​ക്കെ​യാ​യി​രി​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നും സ​ർ​ക്കാ​ർ ഉ​ട​ൻ വ്യ​ക്താ​ക്കും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കും.

ജീവനക്കാരന്റെ രജിസ്‌ട്രേഷനു വേണ്ട വിവരങ്ങള്‍

പെ​ൻ ന​ന്പ​ർ, പാ​ൻ​കാ​ർ​ഡ് ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, ഫോ​ണ്‍ ന​ന്പ​ർ, ജ​ന​ന​ത്തീ​യ​തി, പൊ​ക്കം, ര​ക്ത​ഗ്രൂ​പ്പ്, ഇ-മെ​യി​ൽ അഡ്രസ്, ഫോ​ട്ടോ, വി​ലാ​സം.

ആ​ശ്രി​ത​ർ​ക്കു​വേ​ണ്ട വി​വ​ര​ങ്ങ​ൾ

ആ​ധാ​ർ ന​ന്പ​ർ, ജ​ന​ന​ത്തീ​യ​തി, ര​ക്ത​ഗ്രൂ​പ്പ്, പൊ​ക്കം, ഫോ​ട്ടോ, ഇ​ല​ക്‌‌ഷൻ കാ​ർ​ഡി​ന്‍റെ ന​ന്പ​ർ/റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ ന​ന്പ​ർ.

പുതിയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍

1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ
2. അ​ധ്യാ​പ​ക​ർ / അ​ന​ധ്യാ​പ​ക​ർ
(എ​യ്ഡ​ഡ് സ്കൂ​ൾ / കോ​ള​ജ്)
3. സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ
4. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
5. പ​ഞ്ചാ​യ​ത്ത് - മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സ്
6. പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ
7. പെ​ൻ​ഷ​ൻ​കാ​ർ
8. ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ
9. എ​ക്സ് ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ​കാ​ർ
10. പാ​ർ​ട്ട്ടൈം പെ​ൻ​ഷ​ൻ​കാ​ർ

പദ്ധതിയുടെ സവിശേഷതകള്‍ (പ്രതീക്ഷിക്കുന്നത്)

1. പ​ര​മാ​വ​ധി പ്രതിവർഷംരണ്ടു ല​ക്ഷം രൂ​പ​യു​ടെ പ​രി​ര​ക്ഷ
2. ഒൗ​ട്ട് പേ​ഷ്യ​ന്‍റ് (ഒ​പി) ചി​കി​ത്സ​യ്ക്ക് ഇ​ൻ​ഷുറ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും
3. ഒ​പി ചി​കി​ത്സ​യ്ക്ക് വ​ർ​ഷം പ​ര​മാ​വ​ധി 30,000രൂ​പ വ​രെ ല​ഭി​ക്കും.
4. സ​ർ​ക്കാ​രും ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യും അം​ഗീ​കരി​ച്ച ആ​ശു​പ​ത്രി​ക​ളി​ൽ പ​ണ​മ​ട​യ്ക്കാ​തെ ത​ന്നെ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് ചി​കി​ത്സ​യും (ഒ​പി) മ​രു​ന്നും ല​ഭിക്കും.
5. ​ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ത്തി​ചി​കി​ത്സ​യ്ക്ക് പൂ​ർ​ണ പ​രി​ര​ക്ഷ
6. ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ഇ​ൻ​ഷ്വറ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കും.
7. ചി​കി​ത്സ​യു​ടെ പേ​രി​ൽ 24 മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി വാ​സം നി​ർ​ബ​ന്ധ​മി​ല്ല.
8. നേ​ര​ത്തെ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കും
പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന തീ​യ​തി മു​ത​ൽ ക്ലെ​യിം ല​ഭി​ക്കും.
9. ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് വീ​ട്ടി​ൽ ചി​
കി​ത്സ​യു​ടെ പേ​രി​ലും പ​രി​ര​ക്ഷ​യു​ടെപ്ര​യോ​ജ​നം ല​ഭി​ക്കും.
10. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​കൾ​ക്കും ടെ​സ്റ്റു​ക​ൾക്കും ​പ​ദ്ധ​തി​യി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
11. പ്ര​സ​വ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള ചെ​ല​വു​ക​ളും ഇ​തി​ൽ​നി​ന്നുല​ഭ്യ​മാ​കും.
12. ഏ​റ്റെ​ടു​ക്കു​ന്ന ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി ന​ൽ​കു​ന്ന മ​റ്റു പ്ര​യോ​ജ​ന​ങ്ങ ളും പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​ട്ടുള്ള​വ​ർ​ക്ക് ല​ഭി​ക്കും.

പ്രയോജനം ലഭിക്കുന്നവര്‍

1. ഭ​ർ​ത്താ​വ് അല്ലെങ്കിൽ ഭാ​ര്യ
2. മ​ക​ൻ അല്ലെങ്കിൽ മ​ക​ൾ(25 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യോ അ​ല്ലെ​ങ്കി​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന​തു​വ​രെ​യോ അ​ല്ലെ​ങ്കി​ൽ ജോ​ലി ല​ഭി​ക്കും വ​രെ​യോ)
3. ജീ​വ​ന​ക്കാ​രെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​
ഴി​യു​ന്ന മാ​താ​വ്, പി​താ​വ്
4. ശാ​രീ​രി​ക, മാ​ന​സി​ക വൈ​ക​ല്യം
ബാ​ധി​ച്ച മ​ക്ക​ൾ​ക്ക് പ്രായ​പ​രി​ധി
ബാ​ധ​ക​മ​ല്ല.

പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​ത്ത​ലാ​ക്കു​ന്ന​വ

1. പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കും.
2. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള റീ ​ഇം​ബേ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി​ ഇ​ല്ലാ​താ​കും.
3. നി​ല​വി​ലു​ള്ള പ​ലി​ശ​ര​ഹി​ത ചി​കി​ത്സാ
വാ​യ്പ​യും നി​ർ​ ത്ത​ലാ​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ

ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി www. medi sep. kerala.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ രജിസ്ട്രേഷൻ മെനുവിലെ എംപ്ലോയി ലിങ്കിൽ ക്ലിക്ക് ചെയ്യണം.

ജീ​വ​ന​ക്കാ​ര​ന്‍റെ പെ​ൻ ന​ന്പ​റും ജ​ന​ന​ത്തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തിയ ശേ ഷം continue ബട്ടൺ ക്ലിക്ക് ചെയ്യണം. തു​ട​ർ​ന്ന് സ്പാ​ർ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​ർ സ്ക്രീ​നി​ൽ വ​രും.​ ഫോൺ നന്പർ ശരിയാണെ ങ്കിൽ നോ ബട്ടൺ ക്ലിക്ക് ചെയ്യണം.

ഫോൺനന്പറിൽ മാറ്റമുണ്ടെങ്കിൽ യേസ് ബട്ടണിൽ ക്ലിക്ക് ചെയ്ത് പുതി യ ഫോൺ നന്പർ നൽകണം. ശ​രി​യാ​യ ന​ന്പ​ർ വ​ന്നു ക​ഴി​ഞ്ഞാ​ൽ തു​ട​ർ​ന്ന് ഫോ​ണി​ൽ വ​രു​ന്ന ഒ​ടി​പി ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തു​ക. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍റെ സ്പാ​ർ​ക്കി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വി​ശ​ദ വി​വ​ര​ങ്ങ​ൾ സ്ക്രീ​നി​ൽ വ​രും. ഇ​വ ശ​രി​യാ​ണോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ അ​തേ പേ​ജി​ൽ ത​ന്നെ അ​വ​സ​ര​മു​ണ്ട്. ജീ​വ​ന​ക്കാ​ര​നെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​വി​വ​രം സൂ​ക്ഷ്മ​ത​യോ​ടെ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷം ആ​ശ്രി​ത​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താം.

ശ്രദ്ധിക്കുക

16-07-2018നു​മു​ന്പ് വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വെ​ബ്‌‌സൈ​റ്റി​ൽ ന​ൽ​കി​യ​വ​ർ വീ​ണ്ടും വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ല്ല. അ​തേ​സ​മ​യം വി​വ​രം ന​ൽ​കി​യ​വ​ർ ഒ​രി​ക്ക​ൽ​കൂ​ടി ലോ​ഗ് ഇ​ൻ ചെ​യ്ത് ഡി​ക്ല​റേ​ഷ​ൻ സ​ബ്മി​റ്റ് ചെ​യ്യ​ണം.

മാ​താ​പി​താ​ക്ക​ൾ ര​ണ്ടു​പേ​രും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ആ​ണെ​ങ്കി​ൽ കു​ട്ടി​ക​ളെ ഒ​രേ​സ​മ​യം ര​ണ്ടു​പേ​രു​ടെ​യും ആ​ശ്രി​ത​രാ​യി ചേ​ർ​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​ന്നി​ൽ​കൂ​ടു​ത​ൽ ത​വ​ണ ആ​ശ്രി​ത​രാ​യി പേ​രു ചേ​ർ​ത്താ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

സ്വ​ന്ത​മാ​യി വ​രു​മാ​ന​മി​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ മ​ക്ക​ളു​ടെ ആ​ശ്രി​ത​രാ​വാ​നും സാ​ധി​ക്കി​ല്ല. പ​ദ്ധ​തി സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 0471 -2517486 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം (എ​ല്ലാ പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ലും രാ​വി​ലെ 10.15മു​ത​ൽ വൈ​കി​ട്ട് 5.15വ​രെ).