Tax
Services & Questions
എൽഡി ടൈപ്പിസ്റ്റായി പ്രമോഷൻ ലഭിക്കും
എൽഡി ടൈപ്പിസ്റ്റായി പ്രമോഷൻ ലഭിക്കും
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലിചെ​യ്യു​ന്നു. ടൈ​പ്പ് റൈ​റ്റിം​ഗ് ലോ​വ​ർ, ഹ​യ​ർ കൂ​ടാ​തെ കം​പ്യൂ​ട്ട​റും പാ​സാ​യ ആ​ളാ​ണ്. എ​നി​ക്ക് ശാരീ രിക ന്യൂനതയുള്ളവരുടെ സം​വ​ര​ണ​ത്തി​ൽ ടൈ​പ്പി​സ്റ്റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​​മോ? എ​നി​ക്ക് വകുപ്പുതല പരീക്ഷകൾ എ​ഴു​താ​ൻ സാ​ധി​ക്കു​മോ?
പി.എൽ. രാ​ജേ​ഷ്, കൊ​ല്ലം

ഗ.ഉ(പി)1/2014 ​പ്ര​കാ​ര​വും അ​തു​പോ​ലെ 20-6-2015ലെ ​ഗ.ഉ(പി)നം.19/2015 ഉ​ത്ത​ര​വു പ്ര​കാ​ര​വും എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, എ​ൽ​ഡി ക്ല​ർ​ക്ക് ത​സ്തി​ക​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളു​ടെ 10 ശ​ത​മാ​നം താ​ഴ്ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ലാ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും ത​യാ​റാ​ക്ക​പ്പെ​ടു​ന്ന സീ​നി​യോ​രിറ്റി ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് നി​യ​മ​നം ന​ട​ത്തു​ന്ന​ത്.
ഏ​തു ജീ​വ​ന​ക്കാ​ര​നും ഫീ​സ് അ​ട​ച്ച് വകുപ്പുതല പരീക്ഷകൾ എ​ഴു​താ​വു​ന്ന​താ​ണ്.