Tax
Services & Questions
ഏ​ണ്‍​ഡ് ലീ​വ് മാത്രം മാ​റ്റി​യെ​ടു​ക്കാനാവില്ല
ഏ​ണ്‍​ഡ് ലീ​വ് മാത്രം മാ​റ്റി​യെ​ടു​ക്കാനാവില്ല
നീതിന്യായ വകുപ്പിലെ ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​രാ​വ​ശ്യ​ത്തി​നു​വേ​ണ്ടി ഹാ​ഫ് പേ ​ലീ​വ് എ​ടു​ക്കേ​ണ്ട​താ​യി വ​ന്നു. എ​ന്നാ​ൽ ശ​ന്പ​ള​ത്തി​ൽ കു​റ​വു​വ​ന്ന​തു​കൊ​ണ്ട് ഈ ​അ​വ​ധി​യെ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ക​മ്യൂ​ട്ട​ഡ് ലീ​വാ​ക്കി മാ​റ്റു​വാ​ൻ സാ​ധി​ക്കു​മോ? എ​ങ്കി​ൽ ഓ​ഫീ​സ് മേ​ധാ​വി​ക്ക് ഈ ​വി​വ​രം കാ​ണി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യോ? എ​നി​ക്ക് ക്രെ​ഡി​റ്റി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ഹാ​ഫ് പേ ലീ​വു​ണ്ട്. അ​തോ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​തു​ണ്ടോ? മ​റ്റെ​ന്തെ​ങ്കി​ലും രേ​ഖ​ക​ൾ കാ​ണി​ക്കേ​ണ്ട​തു​ണ്ടോ?
റാ​ണി​മോ​ൾ, മാനന്തവാടി

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ​ല്ലോ ഈ ​രീ​തി​യി​ലു​ള്ള അ​വ​ധി എ​ടു​ക്കേ​ണ്ട​താ​യി വ​രു​ന്ന​ത്. താ​ങ്ക​ളു​ടെ ക്രെ​ഡി​റ്റി​ൽ ഇ​ഷ്ടം പോ​ലെ ഹാ​ഫ് പേ ​ലീ​വ് ഉ​ണ്ടെ​ങ്കി​ൽ അ​തി​നെ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ക​മ്യൂ​ട്ട​ഡ് ആ​ക്കി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ മേ​ല​ധി​കാ​രി​ക്കു ന​ൽ​കി​യാ​ൽ മ​തി. ഏ​ണ്‍​ഡ് ലീ​വ് ഒ​ഴി​കെ​യു​ള്ള ഏ​തു ലീ​വും ഇ​തു​പോ​ലെ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മാ​റ്റി​യെ​ടു​ക്കാ​വു​ന്ന​താ​ണ്. ഏ​ണ്‍​ഡ് ലീ​വ് മാ​ത്രം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല.