Tax
Services & Questions
എല്ലാ പിപിഒകളും ട്രഷറി ഡയറക്‌‌ടറുടെ പക്കലുണ്ട്
എല്ലാ പിപിഒകളും  ട്രഷറി ഡയറക്‌‌ടറുടെ പക്കലുണ്ട്
ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ എ​ന്‍റെ പെ​ൻ​ഷ​ൻ പേ​​മെ​ന്‍റ് ഓ​ർ​ഡ​ർ (പി​പി​ഒ) എ​ന്‍റെ കൈ​വ​ശം ഇ​ല്ല. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വി​ടെ​യി​ല്ല എ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. എ​ല്ലാ രേഖകളും ഇ​പ്പോ​ൾ ട്ര​ഷ​റി​യി​ലേ​ക്കു മാ​റ്റി എ​ന്നാ​ണ് ബാ​ങ്കി​ൽ​നി​ന്നും അ​റി​യി​ച്ച​ത്. എ​ന്‍റെ പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ കി​ട്ടു​വാ​ൻ ഇനിയെന്താ​ണ് ചെ​യ്യേ​ണ്ട​ത്? ഡ്യൂ​പ്പി​ക്കേ​റ്റ് പി​പി​ഒ ല​ഭി​ക്കു​വാ​ൻ എ​ന്താ​ണ് മാ​ർ​ഗം?
ആർ.പി. ലി​സ​ി, കൊ​ല്ലം

പെ​ൻ​ഷ​ൻ ബാ​ങ്ക് മുഖേ​ന ആ​ക്കി​യ സ​മ​യ​ത്ത് പി​പി​ഒ​യു​ടെ രണ്ടു കോ​പ്പി​ക​ളും ട്ര​ഷ​റി​യി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ള്ള​താ​ണ്. ബാ​ങ്കി​ൽ​നി​ന്നും പെ​ൻ​ഷ​ൻ​കാ​ർ കൈ​പ്പ​റ്റാ​തെ വ​ന്നി​ട്ടു​ള്ള എ​ല്ലാ പി​പി​ഒ​യും ഇ​പ്പോ​ൾ ബാ​ങ്കു​ക​ൾ ട്ര​ഷ​റി ഡ​യ​റ​ക്ട​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. പി​പി​ഒ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഡ​യ​റ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ പി​പി​ഒ ല​ഭി​ക്കും. ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നും ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ​യ്ക്ക് അ​പേ​ക്ഷ ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ജി​ല്ലാ ട്ര​ഷ​റി​യി​ൽ​നി​ന്നും ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ അനുവദിച്ചുതരും.