Tax
Services & Questions
ആദ്യത്തെ എട്ടു വർഷത്തെ ഹയർഗ്രേഡിന് മിലിട്ടറി സർവീസ് പരിഗണിക്കും
ആദ്യത്തെ എട്ടു വർഷത്തെ ഹയർഗ്രേഡിന്  മിലിട്ടറി സർവീസ് പരിഗണിക്കും
റ​വ​ന്യൂ​വ​കു​പ്പി​ൽ​നി​ന്ന് 2018 ഏ​പ്രി​ൽ മാ​സം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റാ​യി വിര മിച്ചു. 17 വ​ർ​ഷത്തെ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സംസ്ഥാന സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പ് മി​ലി​ട്ട​റി​യി​ലാ​യി​രു​ന്നു. മി​ലി​ട്ട​റി​യി​ൽ 10 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ഹ​യ​ർഗ്രേ​ഡ് ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ മി​ലി​ട്ട​റി സ​ർ​വീ​സ് ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് ഗ്രേ​ഡ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ മി​ലി​ട്ട​റി സ​ർ​വീ​സും​കൂ​ടി ചേ​ർ​ത്ത് ഹ​യ​ർഗ്രേ​ഡ് ന​ൽ​കാ​മാ​യി​രു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ൾ മ​ന​സി​ലാ​യ​ത്. ഇ​ത് ല​ഭി​ക്കാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?

പി.​എ​ൻ. വ​ിജ​യ​രാ​ഘ​വ​ൻ, ക​ട്ട​പ്പ​ന

മി​ലി​ട്ട​റി സ​ർ​വീ​സി​നു​ശേ​ഷം സം​സ്ഥാ​ന സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് ഹ​യ​ർഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്പോ​ൾ മി​ലി​ട്ട​റി സ​ർ​വീ​സുംകൂ​ടി ചേ​ർ​ത്ത് ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. ഇ​ത് ആ​ദ്യ​ത്തെ എട്ടു വ​ർ​ഷത്തെ ഹ​യ​ർഗ്രേ​ഡി​നു മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. താ​ങ്ക​ൾ​ക്ക് മിലിട്ടറിയിൽ എട്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ള്ള​തു​കൊ​ണ്ട് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ദി​വ​സം​ത​ന്നെ ആ​ദ്യ​ത്തെ എട്ടു വ​ർ​ഷ​ത്തി​ന്‍റെ ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്. വിരമിച്ചെങ്കിലും ഹ​യ​ർഗ്രേ​ഡ് നേ​ര​ത്തെ ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്നു കാ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ ത​ഹ​സീ​ൽ​ദാ​ർ​ക്കു കൊ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ സ.ഉ(പി) ​നം. 408/2015/ധന. തീയതി. 14/9/2015) ​എ​ന്ന ഉത്തരവ് പ​രി​ശോ​ധി​ക്കു​ക.