Tax
Services & Questions
സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തുടരാം
സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ  പ​ദ്ധ​തി​യി​ൽ തുടരാം
2011 മു​ത​ൽ സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ (ഹ​യ​ർഗ്രേ​ഡ്) ആ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​ണ്. എ​നി​ക്ക് ഉ​ട​ൻ ത​ന്നെ പി​എ​സ്‌‌സി വ​ഴി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ത​ന്നെ നി​യ​മ​നം ല​ഭി​ക്കും. പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ എ​നി​ക്ക് ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ? ര​ണ്ടും യു​പി​എ​സ്എ ആ​യി​ട്ടാ​ണ് നി​യ​മ​നം. അ​തു​പോ​ലെ പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ നി​ല​വി​ലു​ള്ള സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മോ?
ലി​സി കു​ര്യാ​ക്കോ​സ്, ഇ​ര​ട്ട​യാ​ർ

എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സി​ൽ​നി​ന്നും സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​യ​മ​നം ല​ഭി​ച്ചാ​ൽ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടു​ക​യി​ല്ല. എ​ന്നാ​ൽ താ​ങ്ക​ൾ കെഎ​സ്ആ​ർ പാ​ർ​ട്ട് (മൂ​ന്ന്) പ്ര​കാ​ര​മു​ള്ള സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യ​തി​നാ​ൽ പു​തി​യ സ്ഥ​ല​ത്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ലും നി​ല​വി​ലു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കും. അ​തി​നു​വേ​ണ്ടി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് മൂന്നു മാ​സ​ത്തി​ന​കം പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രു​ന്ന​തി​നു​ള്ള ഓ​പ്ഷ​ൻ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.