Tax
Services & Questions
ഇന്‌ക്രിമെന്‍റിനെ ബാധിക്കില്ല
ഇന്‌ക്രിമെന്‍റിനെ ബാധിക്കില്ല
2016 മേ​യ് മാ​സം സ​ർ​വീ​സി​ൽ വ​ന്ന​യാ​ളാ​ണ്. ഒ​രു മാ​സ​ത്തെ മെ​ഡി​ക്ക​ൽ അ​വ​ധി മൂ​ലം പ്രൊ​ബേ​ഷ​ൻ 2018 ജൂ​ണി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​തി​നാ​ൽ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത് ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ്. ഇ​നി എ​ന്‍റെ മൂ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ണി​ലാ​ണോ ല​ഭി​ക്കു​ന്ന​ത്? അ​തോ മേ​യ് മാ​സ​ത്തി​ൽ ത​ന്നെ ല​ഭി​ക്കു​മോ? മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​ധി ആ​യ​തു​കൊ​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റ് ഒ​രു മാ​സം മു​ന്പോ​ട്ടു പോ​കു​വാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടോ?
ആ​ൻ​സ് ജോ​സ​ഫ്, റാ​ന്നി

താ​ങ്ക​ൾ ഒ​രു മാ​സ​ത്തെ അ​വ​ധി എ​ടു​ത്ത​തു​കൊ​ണ്ടാ​ണ​ല്ലോ പ്രൊ​ബേ​ഷ​ൻ ഒ​രു മാ​സം മു​ന്പോ​ട്ടു പോ​യ​ത്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​ധി ആ​യ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് മാ​റ്റം വ​രി​ല്ല. അ​തി​നാ​ൽ മൂ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് മേ​യ് മാ​സ​ത്തി​ൽ ത​ന്നെ ല​ഭി​ക്കു​ന്ന​താ​ണ്. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ലു​ള്ള പ്രൊ​ബേ​ഷ​ൻ ആ​യ​തു​കൊ​ണ്ട് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ ഒ​ന്നോ ര​ണ്ടോ മാ​സം താ​മ​സി​ച്ചാ​ൽ പോ​ലും മൂ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച മാ​സം വ​ച്ചു​ത​ന്നെ ല​ഭി​ക്കും.