Tax
Services & Questions
ആകെയുള്ള ഫാമിലി പെൻഷന്‍റെ 50% വീതം രണ്ടുപേർക്കും ലഭിക്കും
ആകെയുള്ള ഫാമിലി പെൻഷന്‍റെ  50% വീതം രണ്ടുപേർക്കും ലഭിക്കും
മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി വിരമിച്ചവരാണ്. ര​ണ്ടു പേ​രു​ം മരിച്ചു പോയി. 45 വ​യ​സി​നു​മേ​ൽ പ്രാ​യ​മാ​യ ഞാ നും സഹോദരിയുമാണ് മക്കളായുള്ളത്. ഞ​ങ്ങ​ൾ​ക്ക് സ​ഹോ​ദ​രന്മാ​രി​ല്ല. സ്വ​ന്ത​മാ​യി വ​രു​മാ​ന​വും ഇ​ല്ല.

മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന ഞ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് അ​വി​വാ​ഹി​ത​യാ​യ, 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള മ​ക്ക​ൾ എ​ന്ന നി​ല​യി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു. മൂ​ത്ത മ​ക​ൾ​ക്കാ​ണ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. മൂ​ത്ത​മ​ക​ൾ രോ​ഗി​യു​മാ​ണ്. അ​ടു​ത്ത​കാ​ല​ത്ത് 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മാ​യ അ​വി​വാ​ഹി​ത​ക​ളാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടു​മെ​ന്ന​റി​ യാ​ൻ ക​ഴി​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്താ​ണ്?
മ​റി​യം വ​ർ​ക്കി, ക​ട്ട​പ്പ​ന

25 വ​യ​സി​നു​മുകളിൽ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​ക​ളാ​യ പെ​ണ്‍​മ​ക്ക​ളുണ്ടെങ്കിൽ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത് ഒ​രാ​ൾ​ക്കു മാ​ത്ര​മാ​യിരുന്നു. എ​ന്നാ​ലിപ്പോൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ അ​വി​വാ​ഹി​ത​ക​ളും സ്വ​ന്ത​മാ​യി വ​രു​മാ​ന​മി​ല്ലാ​ത്തതും മ​രി​ച്ചു​പോ​യ മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന​വ​രുമായ പെൺമക്കൾക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ര​ണ്ടുപേ​രും പ്ര​ത്യേ​കം പ്ര​ത്യേ​കം അ​പേ​ക്ഷ​യും സ്വ​ന്ത​മാ​യി വ​രു​മാ​ന​മി​ല്ലാ​ത്ത​വ​രും ആ​ശ്രി​ത​രുമാ​യി​രു​ന്നു എ​ന്നു തെ​ളി​യി​ക്കു​ന്ന റ​വ​ന്യു അ​ധി​കാ​രി​യി​ൽ​നി​ന്ന് ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റും സഹിതം അപേ ക്ഷിക്കണം. ര​ണ്ടുപേ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കും. എ​ന്നാ​ൽ ആ​കെ​യു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ന്‍റെ 50 ശ​ത​മാ​നം വീതം മാത്ര മേ രണ്ടുപേർക്കും ല​ഭി​ക്കു​ക​യു​ള്ളൂ. ഒ​രാ​ളു​ടെ മ​ര​ണ​ശേ​ഷം മ​റ്റേ ആ​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ പൂ​ർ​ണ​മാ​യി ല​ഭി​ക്കും.