രാ​മാ​യ​ണ പാ​രാ​യ​ണം എന്തിന് ‍?
"അ​ദ്ധ്യാ​ത്മ​രാ​മാ​യ​ണ​മി​ദ​മെ​ത്ര​യു-
മ​ത്ത്യു​ത്ത​മോ​ത്ത​മം മ്യ​ത്യു​ഞ്ജ​യ​പ്രോ​ക്തം
അ​ദ്ധ്യ​യ​നം ചെ​യ്കി​ൽ മ​ർ​ത്ത്യ​നു ജ​ൻ​മ​നാ-
മു​ക്തി സി​ദ്ധി​ക്കു​മ​തി​നി​ല്ല സം​ശ​യം'


രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ലെ മ​ഹ​ത്വം മേ​ൽ​വ​രി​ക​ളി​ൽ നി​ന്നും ന​മു​ക്ക് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു.

രാ​വ​ണ​കോ​ട്ട ത​ക​ർ​ത്ത്, രാ​വ​ണ​വ​ധം ചെ​യ്ത് വി​ഭീ​ഷ​ണ​നെ ച​ക്ര​വ​ർ​ത്തി​യാ​യി വാ​ഴി​ച്ച്, ത​ന്‍റെ പ​ട്ടാ​ഭി​ഷേ​ക​വും ക​ഴി​ഞ്ഞ് രാ​മ​ന്‍റെ ക​ഥ സാ​ധാ​ര​ണ മ​ന​സു​ക​ളി​ൽ എ​ന്ത് പ​രി​വ​ർ​ത്ത​നം ഉ​ണ്ടാ​ക്കി എ​ന്ന് ചി​ന്തി​ക്കാം ന​മു​ക്ക്. ധ​ർ​മി​ഷ്ഠ​നാ​യ രാ​മ​ന്‍റെ ക​ഥ ത​ല​മു​റ​ക​ളാ​യി പാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​നി​യും തു​ട​ർ​ന്നു കൊ​ണ്ടേ​യി​രി​ക്കും.വാ​ല്മീ​കി​യു​ടെ സ്വ​ന്തം വാ​ക്കു​ക​ൾ ത​ന്നെ ന​മു​ക്ക് പ​രി​ശോ​ധി​ക്കാം.

"യാ​വ​ത് സ്ഥ്യാ​സ​ന്ത​ഗി​രി​യ:
സ​രി​ത​ശ്ച​മ​ഹീ​ത​ലേ
നാ​വ​ത് രാ​മാ​യ​ണ ക​ഥാ
ലോ​കേ​ഷു പ്ര​ച​രി​ഷ്യ​തി'


ആ​ദി​ക​വി​യു​ടെ ദൃ​ഢ​മാ​ർ​ന്ന പ്ര​വ​ച​നം. ലോ​ക​ത്തി​ൽ മ​ല​ക​ളും ന​ദി​ക​ളും ഏ​തു​വ​രെ നി​ല​നി​ൽ​ക്കു​ന്നു​വോ അ​തു​വ​രെ രാ​മാ​യ​ണ ക​ഥ ലോ​ക​ത്തി​ൽ പ്ര​ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

ധ​ർ​മി​ഷ്ഠ​നാ​യ രാ​മ​ന്‍റെ ക​ഥ ത​ല​മു​റ​ക​ളാ​യി ഏ​റ്റു​പാ​ടു​ന്നു. രാ​മ​ന്‍റെ ഓ​രോ പ്ര​വൃ​ത്തി​യും മ​ന​സി​നെ ശു​ദ്ധ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. വെ​റു​പ്പും വി​ദ്വേ​ഷ​വും മാ​റ്റി സ്നേ​ഹ​മു​ള്ളൊ​രു ത​ല​മു​റ​യ്ക്ക് മ​ന​സി​ൽ സ്ഥാ​ന​മു​ണ്ടാ​കു​ന്നു. പ​ര​മാ​ത്മ​ശ​ക്തി​യോ​ട് അ​ടു​പ്പം ഉ​ണ്ടാ​കു​ന്നു. ദുഃ​ഖ​ങ്ങ​ളെ നേ​രി​ടാ​നും പ​ര​സ്പ​ര സ്നേ​ഹ​ത്തി​നും ശ​ക്തി​യു​ണ്ടാ​ക്കി​ത്ത​രു​ന്നു.


ഇ​ന്ന​ത്തെ സ​മൂ​ഹം നേ​രി​ടു​ന്ന, എ​ല്ലാ​റ്റി​ലും നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​ത്തി​ൽ നി​ന്നും പി​ൻ​തി​രി​യാ​നു​ള്ള ശ​ക്തി പ​ക​ർ​ന്നു ല​ഭി​ക്കു​ന്നു. പ്ര​ശ്ന​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ടാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്കു​ന്നു. ക​ർ​മ​ഫ​ല​ങ്ങ​ൾ തേ​ടി​യെ​ത്തും എ​ന്ന തി​രി​ച്ച​റി​വ് ത​ന്നെ​യാ​ണ് രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ഠം. മ​ന​സി​ന്‍റെ നി​യ​ന്ത്ര​ണം പ​ര​മാ​ത്മാ​വാ​ണെ​ന്ന തി​രി​ച്ച​റി​വ് ആ​രോ​ഗ്യ​ത്തോ​ടെ​യു​ള്ള മ​ന​സും ശ​രീ​ര​വും നേ​ടി​ത്ത​രു​ന്നു. ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​റു​തി​യു​ണ്ടാ​കു​ന്നു. അ​നാ​വ​ശ്യ ഭ​യ​ങ്ങ​ൾ നീ​ങ്ങു​ന്നു. സ​ജ്ജ​ന​സം​ഗ​മം ഉ​ണ്ടാ​കു​ന്നു.

ചു​രു​ക്ക​ത്തി​ൽ ന​മ്മെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് ഇ​ന്ദ്രി​യ​ങ്ങ​ള​ല്ല പ​ര​മാ​ത്മാ​വാ​ണെ​ന്ന ബോ​ധം ഉ​ണ്ടാ​ക്കു​ന്നു. അ​തു​ത​ന്നെ​യാ​ണ് രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന്‍റെ ആ​ത്യ​ന്തി​ക ല​ക്ഷ്യം. പ​ര​മാ​ത്മാ​വി​നെ അ​ന​ന്യ​ഭ​ക്തി​യോ​ടെ ശ​രീ​ര​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചാ​ൽ ഒ​ന്നു​കൊ​ണ്ടും ഭ​യ​മോ ദുഃഖ​മോ ഉ​ണ്ടാ​കി​ല്ല.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.