നിയുക്‌ത ബിഷപ്പിന് പാലാ ബിഷപ്സ് ഹൗസിൽ ഊഷ്മള സ്വീകരണം
നിയുക്‌ത ബിഷപ്പിന് പാലാ ബിഷപ്സ് ഹൗസിൽ ഊഷ്മള സ്വീകരണം
പാലാ: സീറോമലബാർ സഭയുടെ ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയുടെ നിയുക്‌ത ബിഷപ് ഫാ. ജോസഫ് സ്രാമ്പിക്കലിന് പാലാ ബിഷപ്സ് ഹൗസിൽ ഊഷ്മള സ്വീകരണം. കാക്കനാട്ടെ സഭാ ആസ്‌ഥാനത്തെ പ്രഖ്യാപനത്തിനുശേഷം രാത്രി ഏഴോടെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പമാണ് ബിഷപ്സ് ഹൗസിൽ നിയുക്‌ത ബിഷപ് എത്തിയത്. നിയുക്‌ത ബിഷപ്പിനെ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ ബൊക്കെ നൽകി സ്വീകരിച്ചു. സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഏലയ്ക്കാമാല അണിയിച്ചു.

വികാരി ജനറാൾമാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് കൊല്ലംപറമ്പിൽ, മോൺ. ജോസഫ് മലേപ്പറമ്പിൽ, ചാൻസലർ ഫാ. ജോസ് കാക്കല്ലിൽ, ഫൊറോന വികാരിമാർ, വിവിധ സന്യാസിനി സമൂഹങ്ങളുടെ പ്രൊവിൻഷ്യാൾമാർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് അനുമോദന സമ്മേളനവും നടന്നു. അനുമോദനസമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, കെ.എം.മാണി എംഎൽഎ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. സിറിയക് തോമസ് എന്നിവർ പ്രസംഗിച്ചു.


പി.സി. ജോർജ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം എംപി, നഗരസഭാധ്യക്ഷ ലീന സണ്ണി, രാഷ്ര്‌ടദീപിക മാനേജിംഗ് ഡയറക്്ടർ റവ.ഡോ. മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ദീപിക മുൻ ചീഫ് എഡിറ്ററും സിഎംഐ പാലാ സെന്റ് വിൻസെന്റ് ആശ്രമാധിപനുമായ ഫാ. അലക്സാണ്ടർ പൈകട സിഎംഐ, ജോൺ കച്ചിറമറ്റം, ഡോ. എ.ടി. ദേവസ്യ തുടങ്ങി നിരവധി പ്രമുഖർ നിയുക്‌ത ബിഷപ്പിന് ആശംസകളുമായി എത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.