Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ആ ജയഭേരിക്കു വീരോചിത വിരാമം
രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഗവർണർമാരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ജയലളിതയ്ക്കു പ്രണാമം അർപ്പിക്കാൻ ചെന്നെയിലെത്തിയതു അപൂർവ ബഹുമതിയായി. ഒരു മുഖ്യമന്ത്രിയുടെ നിര്യാണത്തിൽ അനുശോചിച്ചു പാർലമെന്റിന്റെ രണ്ടു സഭകളും നടപടികളിലേക്കു കടക്കാതെ പിരിഞ്ഞതും അത്യപൂർവം. ജയലളിതയ്ക്കായി അയൽ സംസ്‌ഥാനമായ കേരളത്തിലും പൊതുഅവധി പ്രഖ്യാപിച്ച ചരിത്രവും പതിവില്ലാത്തതാണ്. ദേശീയ രാഷ്ര്‌ടീയത്തിൽ തമിഴകത്തിന്റെ സ്വന്തം അമ്മ ചെലുത്തിയ സ്വാധീനം പുറമേ കാണുന്നതിലും പലമടങ്ങായിരുന്നു. അല്ലെങ്കിലും എല്ലാ വമ്പന്മാരും കൊമ്പന്മാരും ചെന്നൈയിലെത്തി ജയലളിതയെ കുമ്പിടുന്നതായിരുന്നു മുമ്പും പതിവ്. തമിഴ്നാട്ടിൽ മാത്രം വേരുകളുള്ള പ്രാദേശിക പാർട്ടിയുടെ അമരക്കാരിയാണെങ്കിലും ദേശീയ രാഷ്ര്‌ടീയത്തിലെ ജയലളിതയുടെ അത്യപൂർവ സ്വാധീനത്തിന് (പൊളിറ്റിക്കൽ ക്ലൗട്ട്) മരണത്തിലും ശോഭ കൂടിയതേയുള്ളൂ.

അനുഗാമിയില്ലാത്ത പഥിക

ജയ ഇല്ലാത്ത അണ്ണാ ഡിഎം കെ ഇനിയെന്താകും എന്ന് ആർക്കും ഉറപ്പില്ല. പാവങ്ങളുടെ അമ്മയും തമിഴ്നാടിന്റെ വികസന നായികയും തന്റേടിയായ ഏകാധിപതിയും ഒക്കെയായിരുന്ന ജയലളിതയുടെ സ്വാധീനം ഇനിയുമേറെക്കാലം ഉണ്ടാകുമെന്നതിൽ സംശയം വേണ്ട.

പാർലമെന്റിലും ഡൽഹിയിലും ജയലളിത വരാറില്ലെങ്കിലും പ്രതീകമെന്നോണം അവരുടെ സാന്നിധ്യം പതിവാണ്. പ്രധാനമന്ത്രി മോദി കഴിഞ്ഞാൽ ലോക്സഭയിലും രാജ്യസഭയിലും ഏറ്റവും അധികം കേൾക്കുന്ന പേരാണ് ജയയുടേത്. അണ്ണാ ഡിഎംകെ എംപിമാർ എന്തു പറയാൻ എഴുന്നേറ്റാലും പുരട്ചി തലൈവി ജയലളിതയുടെ പേരു പരമാർശിക്കാതെ ഇരിക്കില്ല. ഒരു പ്രസംഗത്തിൽ ചുരുങ്ങിയതു രണ്ടു തവണയെങ്കിലും അതുണ്ടാകും. എല്ലാ എംപിമാരും തൂവെള്ള ഖദർ ഷർട്ടിന്റെ പോക്കറ്റിൽ എല്ലാവർക്കും കാണാവുന്നതു പോലെ അമ്മയുടെ കളർ ഫോട്ടോയും വച്ചാണു പാർലമെന്റിലും പുറത്തും നടക്കുക. എംപിമാരുടെ മുണ്ടിന്റെ കര പോലും പാർട്ടി പതാകയുടെ നിറങ്ങളാണ്.

ചെന്നൈ കൺട്രോൾ റൂം

അല്ലെങ്കിലും പുരട്ചി തലൈവി എന്നും ഡൽഹിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. 1984ൽ സാക്ഷാൽ ജയലളിത 36–ാം വയസിൽ രാജ്യസഭയിൽ അംഗമായി ഡൽഹിയിൽ എത്തിയതു മുതൽ എംജിആറിന്റെ സ്വന്തം ജയലളിത സൗന്ദര്യത്തിനും അപ്പുറം ദേശീയ രാഷ്ര്‌ടീയ നേതാക്കളുടെ പ്രിയങ്കരിയായിരുന്നു. മുമ്പു സി.എൻ. അണ്ണാദുരൈ ഇരുന്ന അതേ ഇരിപ്പിടം പാർലമെന്റിൽ ജയ ചോദിച്ചു വാങ്ങി. ആറു വർഷത്തിനിടെ ആകെ 19 പ്രസംഗങ്ങൾ. മികവുറ്റ ഇംഗ്ലീഷിൽ നടത്തിയിരുന്ന പ്രസംഗങ്ങളിൽ ഹിന്ദിയല്ല, ഇംഗ്ലീഷാണ് ഇന്ത്യയെ കോർത്തിണക്കുന്ന ഭാഷയെന്നു അവർ സ്‌ഥാപിച്ചു. ആറു വർഷം എംപിയായിരുന്നെങ്കിലും ഡൽഹിയെ ജയയും ജയയെ ഡൽഹിയും അത്രയങ്ങു സ്നേഹിച്ചില്ല.

പക്ഷേ ചെന്നൈയിലിരുന്നു ഇന്ത്യൻ രാഷ്ര്‌ടീയത്തിന്റെ ചരടുവലിക്കുന്നതിൽ അവർ അതീവ മിടുക്കുകാട്ടി. 1993ൽ പി.വി. നരസിംഹ റാവു മന്ത്രിസഭയ്ക്കു പിന്തുണ പിൻവലിച്ചതു അതിലൊന്നു മാത്രം. 1999ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയെ വീഴ്ത്തിയതും ഈ വനിതയാണ്. എൻഡിഎ സർക്കാരിനെ താഴെയിറക്കുമെന്നു പറഞ്ഞാണു തോഴി ശശികലയെയും കൂട്ടി ജയ ഡൽഹി വിമാനം കയറിയത്. അന്ന് 48 പെട്ടികളുമായി ഡൽഹിയിലേക്കു ജയ എത്തിയതു പോലും വലിയ വാർത്തയായി.

ഇപ്പോഴത്തെ ബിജെപി നേതാവും അന്നു വാജ്പേയിയുടെ ശത്രുവുമായിരുന്ന സുബ്രഹ്മണ്യം സ്വാമിയായിരുന്നു പിന്നീടു ജയയുടെ ഡൽഹി രാഷ്ര്‌ടീയത്തിൽ ഇടനിലക്കാരനായത്. ജയലളിതയെയും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും തമ്മിൽ അടുപ്പിക്കാൻ സ്വാമി കണ്ടെത്തിയ ചായ നയതന്ത്രം ഡൽഹിയുടെ രാഷ്ര്‌ടീയം തന്നെ മാറ്റി മറിക്കേണ്ടതായിരുന്നു. 1999 മാർച്ച് 29ന് ഡൽഹിയിലെ അശോക ഹോട്ടലിൽ സുബ്രഹ്മണ്യൻ സ്വാമി ജയലളിതയ്ക്കായി ഒരുക്കിയ ചായ സത്കാരത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പങ്കെടുത്തു. പക്ഷേ ആ ചായ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായി പരിണമിച്ചു. ഇതേ സ്വാമി പിന്നീട് സോണിയയുടെയും ജയലളിതയുടെയും കടുത്ത വിരോധിയാവുകയും ബിജെപിയിൽ കുടിയേറുകയും ചെയ്തു.


പോയസിന്റെ പടി കയറിയവർ

പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയായി ചെന്നൈയിൽ സ്‌ഥിരമാക്കിയ ശേഷവും ജയയുടെ സ്വാധീനം ഡൽഹിക്കു വലുതായിരുന്നു. ജയലളിതയെ കാണാനും അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാനും ഇന്ത്യൻ രാഷ്ര്‌ടീയത്തിലെ പ്രബല ദേശീയ പാർട്ടികളെല്ലാം പലതവണ ശ്രമിച്ചു. ചെന്നൈയിലെത്തി ജയയെ കാണാത്ത ഏതെങ്കിലും പ്രബല നേതാവുണ്ടോ എന്നുമാത്രം അന്വേഷിച്ചാൽ മതിയാകും. സോണിയാ ഗാന്ധിയും നരേന്ദ്ര മോദിയും മുതൽ പ്രകാശ് കാരാട്ടും എ.ബി. ബർദനും ഉൾപ്പെടെ എല്ലാവരും പോയസ് ഗാർഡനിലെ ജയയുടെ വസതിയിലേക്കു ചെന്നതു ചരിത്രം.

ജയലളിതയുടെ വിരളമായ ഡൽഹി സന്ദർശനങ്ങളും ഇന്ത്യൻ രാഷ്ര്‌ടീയത്തെയാകെ മാറ്റിമറിക്കുന്നതായിരുന്നു. എം.ജി.ആറിനുശേഷം തമിഴകം കണ്ട ഏറ്റവും കരുത്തയും ശക്‌തയുമായ നേതാവായിരുന്ന ജയലളിത ഒരു കാലത്തു പ്രധാനമന്ത്രി സ്‌ഥാനം പോലും മോഹിച്ചതായാണു റിപ്പോർട്ടുകൾ. കോൺഗ്രസിനും ബിജെപിക്കും ഭൂരിപക്ഷവും മേൽക്കോയ്മയുമില്ലാതെ കേന്ദ്രത്തിൽ കൂട്ടുകക്ഷി ഭരണം വീണ്ടും വരാതെ പോയതു ജയയുടെ അത്തരം സ്വ്പ്നങ്ങൾക്കു തിരശീലയിട്ടിരിക്കാം.

എങ്കിലും ജയലളിതയുടെ ഓരോ ഡൽഹി സന്ദർശനവും ദേശീയ രാഷ്ര്‌ടീയം വലിയ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണു വരവേറ്റിരുന്നത്. കേന്ദ്രത്തിൽ ജയലളിതയുടെ പിന്തുണ നേടാനും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യം ഉണ്ടാക്കാനും ദേശീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും പലതവണ ശ്രമിച്ചു. എങ്കിലും പലപ്പോഴും ഒറ്റയ്ക്കു മൽസരിക്കാനായിരുന്നു അവരുടെ തീരുമാനം. ദ്രാവിഡ രാഷ്ര്‌ടീയത്തിന്റെ തിലകമായി നിന്നു എതിരാളികളായ ഡിഎംകെയെ നിലം പരിശയാക്കിയ ജയലളിത, ദേശീയ പാർട്ടികളെ തമിഴ്നാട്ടിൽ തീർത്തും നിഷ്പ്രഭവുമാക്കി.

പകർപ്പവകാശമില്ലാത്ത ജീവിത ചിത്രം

ജനപിന്തുണയിൽ സമാനതകളില്ലാത്ത നേതാവായി മാറിയ ജയലളിത നിശ്ചയദാർഢ്യത്തിന്റെയും പേരാട്ടത്തിന്റെയും കരുത്തിന്റെയും പ്രതീകവും തമിഴ്നാടിന്റെ വികസന നായികയും പാവപ്പെട്ടവരുടെ കാണപ്പെട്ട ദൈവവുമായിരുന്നു. അമ്മ എന്ന ഒറ്റ വാക്കിൽ ജനലക്ഷങ്ങളെ വികാരഭരിതയാക്കാൻ കഴിഞ്ഞ ജയലളിത രാഷ്ര്‌ടീയക്കാരിയെന്നതിലും മുഖ്യമന്ത്രിയെന്നതിലും വലിയ കരുണയുടെയും കരുത്തിന്റെയു മുഖമായിരുന്നു സാധാരണ തമിഴർക്ക്. പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്കു ഭക്ഷണവും വെള്ളവും മുതൽ വാരിക്കോരി കൊടുത്ത അമ്മയുടെ ക്ഷേമപദ്ധതികൾ മറ്റൊരു സംസ്‌ഥാനത്തിനും അതേപടി പകർത്താൻ പോലുമാകുമായിരുന്നില്ല. ഇതോടൊപ്പം തമിഴ്നാടിന്റെ വ്യവസായ വികസന ത്തിനും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജയലളിത നടത്തിയ പ്രവർത്തനങ്ങൾ പ്രകീർത്തിക്കാതിരിക്കാനാകില്ല.

ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ ജയഭേരിക്കു വീരോചിത വിരാമം
രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഗവർണർമാരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ജയലളിതയ്ക്കു പ്രണാമം അർപ്പിക്കാൻ ചെന്നെയിലെത്തിയതു അപൂർവ ബഹുമതിയായി. ഒരു മു
ശവമഞ്ചത്തിനരികെ മൂകയായി ശശികല
ചെന്നൈ: ദുഃഖം തളംകെട്ടിയ കണ്ണുകൾ, വിഷാദഭാവം, കറുത്തസാരിയിൽ ശശികല നടരാജൻ ജയലളിതയുടെ മൃതദേഹത്തിനരികിൽ തൊട്ടും തലോടിയും നിന്നു. നീണ്ട 30 വർഷക്കാലം ജയലളിതയുടെ നിഴലായി നിന്ന തോഴി. പോയ്സ് ഗാർഡനിലെ ജയയുടെ വസ
ജോസ് പ്രകാശിനൊപ്പം ’ജീസസി‘ൽ ജയലളിത
കോട്ടയം: അന്തരിച്ച ചലച്ചിത്രതാരം കോട്ടയം സ്വദേശി ജോസ് പ്രകാശും ജയലളിതയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1973 ഡിസംബറിൽ പുറത്തിറങ്ങിയ പ്രശസ്ത ചിത്രമായ ജീസസിലാണ് ജോസ് പ്രകാശിനൊപ്പം ജയലളിത അഭിനയിച്ചത്. സിന
ജയലളിത ഇന്ത്യകണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭ– പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂർവമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യൻ
ജയലളിതയുടെ പത്തൊമ്പതാം വയസിലെ നൃത്തം കണ്ട ഓർമയിൽ ഏലൂർ
കളമശേരി: ചലച്ചിത്രലോകത്തിലും തമിഴകത്തിലെ രാഷ്ട്രീയത്തിലും പകരം വയ്ക്കാനില്ലാത്ത താരമായി വളർന്ന ജയലളിതയുടെ നൃത്തവിരുന്നിന് ഒരിക്കൽ എറണാകുളത്ത് ഏലൂരും വേദിയായി. അരനൂറ്റാണ്ടു മുമ്പായിരുന്നു ആ നൃത്തം. കൃത
ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭാ യോഗം പിരിഞ്ഞു
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച്, അജൻഡയിലെ വിഷയങ്ങൾ പരിഗണിക്കാതെ സംസ്‌ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു. ഇന്നലെ രാവിലെ ഒൻപതിനു ചേർന്ന മന്ത്രിസഭായോഗം മൗനാചരണത്തോടെ തുട
രാജ്യത്തിനു നഷ്ടമായത് പ്രതിബദ്ധതയുള്ള നേതാവിനെ: കെ.എം. മാണി
കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് പ്രതിബദ്ധതയുള്ള നേതാവിനെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി പറഞ്ഞു. ജയലളിതയുടെ വിയോഗത്തിൽ ജോസ് കെ. മാണി എംപിയും അ
സാമൂഹിക സാമ്പത്തിക പരിവർത്തനത്തിനായി സമർപ്പിച്ച ജീവിതം: രാഷ്ട്രപതി
ന്യൂഡൽഹി: തമിഴ്നാടിന്റെയും അവിടത്തെ ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക പരിവർത്തനത്തിനായി സമർപ്പിതമായിരുന്നു ജയലളിതയുടെ ജീവിതമെന്നു രാഷ്ട്രപതി. ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു രാ
ജയലളിതയുടെ മരണത്തിൽ പാർലമെന്റ് അനുശോചിച്ചു
ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ചു പാർലമെൻറിന്റെ ഇരുസഭകളും പിരിഞ്ഞു. പ്രധാനപ്പെട്ട നേതാവിനെയും മികച്ച പാർലമെന്റേറിയനെയും ഭരണനിപുണയായ ഭരണാധികാരിയേയും രാജ്യത്തിന് ന
അന്ത്യോപചാരമർപ്പിക്കാൻ രജനീകാന്തും കുടുംബവും
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ തമിഴ് സിനിമ സൂപ്പർ താരം രജനീകാന്ത് കുടുംബസമേതം എത്തി. ജയയ്ക്ക് അന്ത്യോപചാരമർപ്പിച്ച രജനി, മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒ
പ്രതിസന്ധിഘട്ടത്തിൽ തമിഴ്നാട് ഭരണം നിയന്ത്രിച്ചതു ഷീല
ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതു മുതൽ ഇന്നലെ അവരുടെ സംസ്കാരം നടന്നതുവരെ തമിഴ്നാട്ടിലെ അടിയന്തര സാഹചര്യങ്ങളെ നേരിട്ടതും ഭരണം നിയന്ത്രിച്ചതും മലയാളിയുടെ നേതൃത്വത്തിൽ. മുഖ്യമന്ത്രി ജയലളിതയുടെ
അന്ത്യയാത്ര പ്രിയപ്പെട്ട പച്ചസാരിയുടുത്ത്
ചെന്നൈ: സാരിയും ചെരിപ്പും ആഭരണങ്ങളും ജയലളിതയ്ക്ക് എന്നും പ്രിയപ്പെട്ടവയായിരുന്നു. സാരിയിൽ ഏറ്റവും പ്രിയപ്പെട്ടത് പച്ചയും. ഏറ്റവും പ്രിയപ്പെട്ട പച്ച സാരി അണിഞ്ഞായിരുന്നു ജയയുടെ അന്ത്യയാത്ര. ചുവപ്പ് ബോർ
ശശികലയെ സാന്ത്വനപ്പെടുത്തി പ്രധാനമന്ത്രി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്ത്വനവാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ ശശികലയെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ശശികലയുടെ തലയ
ജയ ഇനി ജനമനസുകളിൽ
ചെന്നൈ: പുരട്ചി തലൈവി കുമാരി ജെ. ജയലളിത (68) ഇനി ദീപ്തമായ ഓർമ. നാലു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രി ജയലളിതയ്ക്ക് തമിഴ് ജനത കണ്ണീരിൽ കുതിർന്ന യാത്രയയപ്
ജയയ്ക്ക് ആദരാജ്ഞലിയർപ്പിച്ച് രാഹുൽ ഗാന്ധി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ആദരാജ്ഞലിയർപ്പിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെത്തി. ഉച്ചതിരിഞ്ഞ് മൂന്നിനാണ് രാഹുൽ രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് ആദരാജ്ഞലിയർപ്പിച്
കേരള നേതാക്കൾ ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കേരളത്തിൽ നിന്നുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന
ജയലളിതയ്ക്ക് അനുശോചനം അറിയിച്ച് കമൽഹാസൻ വിവാദത്തിൽ
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി ഉലകനായകൻ കമൽഹാസൻ വിവാദത്തിൽ പെട്ടു. തമിഴിൽ ട്വിറ്ററിലൂടെയായിരുന്നു കമൽഹാസന്റെ അനുശോചന സന്ദേശനം. ജയയുടെ ഒപ്പമുള്ളവരോട് സഹതാപ
ജയലളിതയുടെ മരണത്തിൽ അനുശോചിച്ച് മായാവതി
ലക്നോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ ബിഎസ്പി അധ്യക്ഷയുമായ മായാവതി അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ജയലളിതയെന്നും പാവങ്ങൾക്കും പിന്നോ
അണികളുടെ പ്രാർഥന ജയയെ അനശ്വരയാക്കും: കരുണാനിധി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിക്ക് ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡിഎംകെ നേതാവ് എം.കരുണാനിധിയും.

’’ജയലളിതയുടെ വിയോഗത്തിൽ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. രാഷ്ര്‌ടീയ പാർട്ടികളുടെ നയ
ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിൽ എത്തിയാണ് അദ്ദേഹം ആദരാഞ്ജലികൾ അ
ചിലങ്കകൊണ്ട് ഏലൂരിലും അരങ്ങുണർത്തിയ ജയലളിത
കളമശേരി: തമിഴകത്തിന്റെ അമ്മയായി മാറിയ ജയലളിത 17—ാം വയസിൽ നൃത്തചുവടുകൾകൊണ്ട് അരങ്ങുണർത്തിയത് ഏലൂരിലും. ഫാക്ട് ലളിത കലാകേന്ദ്രത്തിൽ 1967—ലാണ് ജയലളിത അമ്മയോടൊപ്പമെത്തി നൃത്തം അവതരിപ്പിച്ചത്. 1966—ൽ ഫാക്ട
ജയലളിതയുടേതു സഹജമായ നേതൃത്വശൈലി: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഹജമായ നേതൃത്വശൈലിയിലൂടെ തമിഴ് ജനതയുടെ മനസിൽ ഇടം നേടിയ സവിശേഷ വ്യക്തിത്വമാണു അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടേതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനു
ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചു. ചെന്നൈയിലെ രാജാജി ഹാളിലാണ് മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്നത്. രാവിലെ ആറുമണിയോടെയാണ് മൃതദേഹം പോയ്സ് ഗ
ജയലളിതയുടെ നിര്യാണം; കേരളത്തിൽ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിലും ഇന്ന് അവധി. സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സർക്കാ
ജയാരവം നിലച്ചു
ചെന്നൈ: മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രി ജെ. ജയലളിത (68) അന്തരിച്ചു. സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ അന്ത്യം തിങ്കളാഴ്ച അർധരാത്രിയ
ജയലളിതയുടെ നിയമ യുദ്ധങ്ങൾ
ചെന്നൈ: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ പ്രത്യേക കോടതി ശിക്ഷിച്ചെങ്കിലും നിരവധി കേസുകളിൽ കോടതി അവരെ വെറുതെ വിട്ടിട്ടുണ്ട്. ടിഎഎൻഎസ്ഐ (താൻസി) ഭൂമി ഇടപാട് കേസിൽ 2000 ഒക്ടോബർ ഒമ്പതിനു ചെന്
വാഗ്ദാനങ്ങൾ നടപ്പിലാക്കി ജനപ്രിയയായ ജയ
ചെന്നൈ: 500 മദ്യവില്പനശാലകൾ അടച്ചും മദ്യ വില്പനസമയം കുറച്ചുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 2016ൽ തുടർച്ചയായ രണ്ടാം ഭരണത്തിനു തുടക്കമിട്ടത്. കർഷകരുടെ വായ്പകളും എഴുതിത്തള്ളി. ഗാർഹിക ഉപയോക്‌താക്കൾക്ക
തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ദുഖാചരണം
ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജയലളിതയുടെ
പനീർശെൽവം ഇനി പകരക്കാരനല്ല
ചെന്നൈ: ജയലളിതയുടെ മന്ത്രിസഭയിലെ അംഗങ്ങളെയെല്ലാം പുതിയ മന്ത്രിസഭയിലും മുഖ്യമന്ത്രി പനീർശെൽവം ഉൾപ്പെടുത്തി. ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 1.15നാണു പനീർശെൽവം മുഖ്യമന്ത്രിയായി സത്യപ
ഇദയക്കനി, പുരട്ചി തലൈവി
ചെന്നൈ/കോട്ടയം: ശ്രീലങ്കയിലെ കാണ്ഡിയിൽനിന്നെത്തിയ പാലക്കാട്ടുകാരനായ രാമചന്ദ്രനും മൈസൂരുവിൽനിന്നെത്തിയ ജയലളിതയും ബംഗളൂരുവിൽനിന്നെത്തിയ രജനീകാന്തും തമിഴകത്തും രാഷ്ട്രീയത്തിലും സിനിമയിലും വേരുറപ്പിച്ചു പ
അനുശോചനം രേഖപ്പെടുത്തി പ്രമുഖർ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുൾപ്പെടെയുള്ളവർ അനുശോചനമറിയിച്ചു. ജനകീയ നേതാവിന
സിനിമാതാരത്തിൽനിന്നു രാഷ്ട്രീയ സിംഹാസനത്തിലേക്ക്
ചെന്നൈ: കാമറയ്ക്കു മുന്നിൽ ശങ്കിച്ചുനിന്ന കൗമാരക്കാരി പെൺകുട്ടിയിൽനിന്ന് അണ്ണാ ഡിഎംകെയുടെ സ്‌ഥാപകൻ എം.ജി. രാമചന്ദ്രൻ എന്ന എംജിആറിന്റെ ഇദയക്കനി ആയതോടെയാണു കുമാരി ജയലളിത എന്ന ജയലളിത ജയറാമിന്റെ രാഷ്ട്രീയ
LATEST NEWS
ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കില്ലെന്ന് സുപ്രീംകോടതി
ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വരുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി
ഫോണ്‍ കെണി കേസ്: ജുഡീഷൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് സുധീരൻ
കൊട്ടാരക്കരയിൽ മിന്നലേറ്റ് യുവതി മരിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.