Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ആലംബഹീനരിൽ യേശുവിന്റെ മുഖം ദർശിക്കണം: മാർപാപ്പ
ദൈവനിഷേധികളാകാതെ ദൈവത്തെ സ്നേഹിച്ചുകൊണ്ട് സ്വർഗപ്രാപ്തി നേടാൻ പരിശ്രമിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഇന്നലെ പോർച്ചുഗലിലെ ഫാത്തിമ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകമറിയത്തിന്റെ ദിവ്യദർശനം ലഭിച്ച ഇടയക്കുട്ടികളായ ഫ്രാൻസിസ്കോയെയും ജസീന്തയെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയശേഷം ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ദൈവത്തെ നിഷേധിക്കുന്നത് നരകത്തിലേക്കു നയിക്കും. ദൈവികമല്ലാത്ത ജീവിതത്തിന്റെ പരിണിതഫലം എന്തായിരിക്കുമെന്നതിനെക്കുറിച്ചു പരിശുദ്ധ കന്യകമറിയം നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നമ്മിൽ ദൈവികചിന്തയുണ്ടെങ്കിൽ അതു ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രതിഫലിക്കും. മറ്റുള്ളവരോടു കരുണയും ദയയും കാട്ടാൻ ദൈവികചിന്ത നമ്മെ പ്രേരിപ്പിക്കും. വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഫ്രാൻസിസ്കോയെയും ജസീന്തയെയുംപോലെ നമുക്കും എളിയ മനസുകളുടെ ഉടമകളാകാം. എളിയ മനസുകളിലാണു ദൈവം വസിക്കുന്നത്. അഹംഭാവം വെടിഞ്ഞ് കരുണാർദ്രമായ ഹൃദയത്തിനുടമകളാകാം. അൾത്താരയിൽ അപ്പത്തിന്റെ രൂപത്തിൽ എഴുന്നള്ളുന്ന യേശു നമുക്കു മുന്നിലുണ്ട്.
ഇപ്രകാരം രോഗികളിലും ആലംബഹീനരിലും യേശുവിന്റെ മുഖം ദർശിച്ച് അവരോടു കരുണ കാട്ടാം. രോഗികൾ തങ്ങളുടെ വേദനകൾ ദൈവത്തിന്റെ ദാനമായി കരുതി പതറാതെ മുന്നേറുക. ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കാൻ തയാറാണെന്ന് പരിശുദ്ധ കന്യകമറിയത്തോട് ഇടയക്കുട്ടികൾ പറഞ്ഞതുപോലെ നമുക്കും പറയാനാകണം. ചഞ്ചലചിത്തരാകാതെ സഭാജീവിതത്തിലും സഭയുടെ ദൗത്യത്തിലും പങ്കുകാരാകാം. സഭാദൗത്യത്തിൽ പങ്കുചേരുന്നത് അഭിമാനമായി കരുതണം. -മാർപാപ്പ പറഞ്ഞു.
ദൈവമാതാവിനെക്കുറിച്ചു വിശുദ്ധ ഗ്രന്ഥത്തിൽ പലകുറി നാം വായിക്കുന്നുണ്ട്. ""സ്വർഗത്തിൽ ഒരു വലിയ അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ട് നക്ഷത്രങ്ങൾക്കൊണ്ടുള്ള കിരീടം''- വെളിപാട് പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു. വീണ്ടും സുവിശേഷത്തിലൂടെ കടന്നുപോകുന്പോൾ കുരിശിൽ കിടന്നുകൊണ്ട് യോഹന്നാനോട് ഇതാ നിന്റെ അമ്മ എന്ന് യേശു പറയുന്നതു നാം കാണുന്നു.
പ്രിയപ്പെട്ടവരെ നമുക്കൊരു അമ്മയുണ്ട് - പരിശുദ്ധ ദൈവമാതാവ്. നൂറു വർഷം മുന്പ് ഇതേദിനം ഞങ്ങൾ പരിശുദ്ധ ദൈവമാതാവിനെ കണ്ടു എന്നു ലോകത്തോടു വിളിച്ചുപറയാൻ ഇടയ കുട്ടികൾക്കായി. ഇപ്രകാരം നമുക്കും സാധിക്കണം. പരിശുദ്ധ ദൈവമാതാവിലൂടെ നമുക്കു യേശുവിലേക്കു കൂടുതൽ അടുക്കാം. അതുവഴി സ്വർഗപ്രാപ്തി നേടാം. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യം നമുക്കു തേടാം. അസമാധാനത്തിലൂടെയും സംഘർഷങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോകുന്ന ലോകജനതയെ പരിശുദ്ധ അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിച്ചു നമുക്കു പ്രാർഥിക്കാം. - മാർപാപ്പ പറഞ്ഞു. പരിശുദ്ധ ദൈവമാതാവിനെ സ്നേഹിച്ചു സഭാകൂട്ടായ്മയിലും സഭയുടെ ദൗത്യങ്ങളിലും പങ്കുകാരായി യേശുവിങ്കലേക്കു കൂടുതൽ അടുക്കാമെന്നും മാർപാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഫാത്തിമയിലെ ഇടയക്കുട്ടികൾ ഇനി വിശുദ്ധർ
പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യാമറിയത്ത
ഫാത്തിമ ഭക്തിപ്രഭയിൽ; മാർപാപ്പയ്ക്കൊപ്പം പതിനായിരങ്ങൾ
ഫാത്തിമ(പോർച്ചുഗൽ): പരിശുദ്ധ കന്യകാമറിയത്തിന്റെ
സമാധാനത്തിന്റെ തീർഥാടകനായി മാർപാപ്പ ഫാത്തിമയിലേക്ക്
വത്തിക്കാൻസിറ്റി: ഫാത്തിമാ ദിവ്യദർശനത്തിന്റെ നൂറാംവ
സമാധാന സന്ദേശവുമായി യുഎന്നിലേക്ക്
ന്യൂയോർക്ക്: ഫാത്തിമാ ദിവ്യദർശനത്തിന്റെ നൂറാം വാർഷി
തീർഥാടകർ ഒഴുകുന്നു; മാർപാപ്പ വെള്ളിയാഴ്ച എത്തും
ഫാത്തിമ(പോർച്ചുഗൽ): പോർച്ചുഗലിലെ ഫാത്തിമയിൽ മൂന
അന്ന്..., ഫാത്തിമയിലെ ഓക്ക് മരത്തിനു മീതെ
1917 ലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവം ഏതെന്നു ചോദിച്ചാൽ റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം എന്നായി
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top