Jeevithavijayam
8/24/2016
    
മോചനമില്ലെന്നോ? ഉണ്ട്, തീർച്ചയായും
അയർലൻഡിലെ ഡബ്ലിനിലുള്ള ഒരു പാവപ്പെട്ട കുടുംബത്തിലാണു മാറ്റ് ടാൽബോട്ട് (1856–1925) ജനിച്ചത്. പഠനം ഒന്നാംക്ലാസുകൊണ്ട് അവസാനിച്ചു. അധികം താമസിയാതെ ടാൽബോട്ട് ജോലിചെയ്യുവാൻ തുടങ്ങി. മദ്യവ്യാപാരശാലയിൽ സഹായിക്കുകയായിരുന്നു ആദ്യത്തെ ജോലി.<യൃ><യൃ>പന്ത്രണ്ടാം വയസിൽ ടാൽബോട്ട് കുടിക്കുവാൻ തുടങ്ങി. ബിയറിലായിരുന്നു തുടക്കം. അത് ഏറെ ഇഷ്ടപ്പെട്ടു. ഉറക്കമുണർന്നാൽ ആദ്യം ചിന്തിക്കുന്നതു ബിയറിനെക്കുറിച്ചായിരുന്നു. തന്മൂലം വീട്ടിൽനിന്ന് എത്രയും വേഗം ജോലിസ്‌ഥലത്തെത്തുവാൻ അവൻ ശ്രദ്ധിച്ചു. സഹപ്രവർത്തകരെല്ലാം മുക്കുടിയന്മാരായിരുന്നു. അതുകൊണ്ട് ടാൽബോട്ടിന്റെ മദ്യപാനത്തെച്ചൊല്ലി ജോലിസ്‌ഥലത്ത് ആരും പരാതിപറഞ്ഞില്ല.<യൃ><യൃ>ടാൽബോട്ട് മദ്യപിക്കുന്ന വിവരം അവന്റെ അമ്മയ്ക്ക് അറിയാമായിരുന്നു. ആ സാധുസ്ത്രീ അവനെ ഉപദേശിച്ചു; അവനുവേണ്ടി മനമുരുകി പ്രാർഥിച്ചു. ഒരുദിവസം പതിവിലധികം മദ്യപിച്ചാണവൻ വീട്ടിലെത്തിയത്. പിറ്റേ ദിവസം പിതാവ് അവനു മറ്റൊരു സ്‌ഥലത്തു ജോലി വാങ്ങിക്കൊടുത്തു. കുടിയന്മാരുടെ സഹവാസം ഉപേക്ഷിച്ചാൽ ടാൽബോട്ടിന്റെ മദ്യപാനം കുറയുമെന്നായിരുന്നു പിതാവിന്റെ കണക്കുകൂട്ടൽ.<യൃ><യൃ>എന്നാൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. പുതിയ ജോലി തുടങ്ങിയതോടെ ബിയറിനു പകരം ടാൽബോട്ട് വിസ്കി കുടിക്കുവാൻ തുടങ്ങി. എന്നു മാത്രമല്ല, ദിവസേനയുളള മദ്യപാനത്തിന്റെ സമയവും നീണ്ടു. വൈകുന്നേരം ജോലികഴിഞ്ഞാൽ രാത്രി ഒരുമണി വരെ പലപ്പോഴും മദ്യപാനം തുടർന്നു.<യൃ><യൃ>ചെയ്യുന്നതു തെറ്റാണെന്ന് ടാൽബോട്ടിന് അറിയാമായിരുന്നു. എന്നാൽ, അപ്പോഴേക്കും മദ്യത്തിന്റെ അടിമയായി അയാൾ മാറിയിരുന്നു. തന്മൂലം, മദ്യപാനം ഉപേക്ഷിക്കുന്ന കാര്യം ചിന്തിക്കുവാൻപോലും അയാൾക്കു സാധിച്ചില്ല. <യൃ><യൃ>1884–ൽ ടാൽബോട്ടിന് ഇരുപത്തിയെട്ടുവയസ് തികഞ്ഞ അവസരം. രാവിലെ എണീറ്റ് ജോലിക്കു പോകുവാൻ നോക്കിയിട്ടു സാധിക്കുന്നില്ല. വളരെ ബുദ്ധിമുട്ടിയിട്ടാണു വൈകുന്നേരമൊന്നു പുറത്തേക്കിറങ്ങാൻ സാധിച്ചത്. അന്നു കുടിക്കാതെയാണ് ടാൽബോട്ട് വീട്ടിൽ മടങ്ങിയെത്തിയത്. അതും നേരത്തേ എത്തുകയും ചെയ്തു. ‘‘നിനക്കിന്ന് എന്തുപറ്റി?’’ അമ്മ ചോദിച്ചു.<യൃ><യൃ>‘‘ഞാൻ കുടി നിർത്തുവാൻ പോവുകയാണ്,’’ അയാൾ മറുപടി പറഞ്ഞു. ‘‘കുടി ശരിക്കും നിർത്തുവാൻ പറ്റുന്നില്ലെങ്കിൽ അങ്ങനെ ഒരു തീരുമാനമെടുക്കാതെയിരിക്കുന്നതാണു നല്ലത്,’’ അവന്റെ വിഷമം കണ്ട അമ്മ ഉപദേശിച്ചു.<യൃ><യൃ>കുടിനിർത്തുവാൻ തനിക്കു തനിയെ സാധിക്കുമെന്നു ടാൽബോട്ടിനു വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ, തന്റെ അമ്മയുടെ പ്രാർഥന തനിക്കു തുണയായുണ്ടാകുമെന്ന് അയാൾക്ക് അറിയാമായിരുന്നു.<യൃ><യൃ>കുടിനിർത്തുവാൻ തീരുമാനിച്ച ടാൽബോട്ട് ഒരു വൈദികന്റെ സഹായം തേടി. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം മൂന്നു മാസത്തേക്കു മദ്യപിക്കില്ല എന്നു തീരുമാനമെടുത്തു. പക്ഷേ, തന്റെ ശക്‌തികൊണ്ട് ഈ തീരുമാനം പാലിക്കുവാൻ സാധിക്കുമെന്നു ടാൽബോട്ടിനു വിശ്വാസമുണ്ടായിരുന്നില്ല.<യൃ><യൃ>അങ്ങനെയാണ് എല്ലാ ദിവസവും അതിരാവിലെ ദേവാലയത്തിൽപോയി വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു പ്രാർഥിക്കുവാൻ ടാൽബോട്ട് തീരുമാനിച്ചത്. അയാളുടെ ജോലി തുടങ്ങുന്നത് രാവിലെ ആറുമണിക്കായിരുന്നു. അതുകൊണ്ടു രാവിലെ അഞ്ചുമണിക്കുള്ള ദിവ്യബലിയിൽ അയാൾ പങ്കുകൊണ്ടുപോന്നു. ഡബ്ളിനിലെ സെന്റ് സേവ്യർ പള്ളിയിലായിരുന്നു എല്ലാ ദിവസവും അയാൾ ദിവ്യബലിയിൽ സംബന്ധിച്ചത്.<യൃ><യൃ>മദ്യപാനം ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നുമാസം ഏറെ കഷ്ടത നിറഞ്ഞതായിരുന്നു. എങ്കിലും ആ മൂന്നുമാസം കഴിഞ്ഞപ്പോൾ വീണ്ടുമൊരു മൂന്നു മാസത്തേക്കു മദ്യപിക്കുകയില്ലെന്നു ടാൽബോട്ട് പ്രതിജ്‌ഞ ചെയ്തു. അതുകഴിഞ്ഞപ്പോൾ പ്രതിജ്‌ഞ ഒരുവർഷത്തേക്കാക്കി. അതു വിജയപൂർവം പൂർത്തിയാക്കിയപ്പോൾ ജീവിതത്തിലൊരിക്കലും മദ്യം ഉപയോഗിക്കുകയില്ലെന്നു ടാൽബോട്ട് ശപഥം ചെയ്തു.<യൃ><യൃ>മദ്യപാനം ഉപേക്ഷിക്കുക വഴി മിച്ചംവച്ച പണം ടാൽബോട്ട് പാവങ്ങളെ സഹായിക്കുവാൻ വിനിയോഗിച്ചു. മദ്യപാനം ഉപേക്ഷിച്ചതിലൂടെ ലാഭിച്ച സമയവും നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചു. മദ്യപിച്ചിരുന്ന കാലത്തു ടാൽബോട്ട് ഉറങ്ങിയിരുന്നതു രാത്രി ഒരുമണി കഴിഞ്ഞിട്ടായിരുന്നു. മദ്യപാനം നിർത്തിയപ്പോഴും ഉറക്കം ഒരുമണിക്കുതന്നെയാക്കി. അപ്പോൾ മിച്ചമായി ലഭിച്ച സമയം മുഴുവനും പ്രാർഥനയ്ക്കും നല്ല പുസ്തകങ്ങൾ വായിക്കുവാനുമായി അയാൾ ചെലവഴിച്ചു.<യൃ><യൃ>ഇരുപത്തിയെട്ടാം വയസിൽ മദ്യപാനം ഉപേക്ഷിച്ചതിനു ശേഷം ഒരു താപസനെപ്പോലെയാണു ടാൽബോട്ട് ജീവിച്ചത്. എന്നും ദൈവത്തിലാശ്രയിച്ചുകൊണ്ടുള്ള ജീവിതം നയിച്ചുകൊണ്ട് തനിക്കുള്ള പണവും സമയവുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി ചെലവഴിച്ചു. അറുപത്തിയൊമ്പതാം വയസിൽ ദേവാലയത്തിലേക്കു പോകുന്ന അവസരത്തിൽ മരിച്ചുവീണ ടാൽബോട്ട് വിശുദ്ധനായിട്ടാണ് ഇന്നു കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ നാമകരണത്തിനുള്ള നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.<യൃ><യൃ>മദ്യത്തിന്റെ അടിമയായിരുന്നു ടാൽബോട്ട്. എന്നാൽ ദൈവത്തിലാശ്രയിച്ചുകൊണ്ടു മദ്യത്തിന്റെ അടിമത്തത്തിൽനിന്ന് അദ്ദേഹം മുക്‌തിനേടി. തന്റെ ബലഹീനത മനസിലാക്കി ദൈവത്തിലാശ്രയിക്കുവാൻ സാധിച്ചതായിരുന്നു ടാൽബോട്ടിന്റെ വിജയരഹസ്യം.<യൃ><യൃ>നാമും ഒരുപക്ഷേ ഏതെങ്കിലുമൊക്കെ ദുൾീലങ്ങളുടെ അടിമകളായിരിക്കാം. എന്നാൽ നമുക്കും പ്രതീക്ഷയ്ക്കു വകയുണ്ടെന്നതാണ് യാഥാർഥ്യം. നമ്മുടെ ദുശീലം മദ്യപാനമോ മയക്കുമരുന്നിന്റെ ഉപയോഗമോ എന്തുമാകട്ടെ, അതെത്ര ആഴമേറിയതായാലും ദൈവത്തിന്റെ ശക്‌തിയിൽ ആശ്രയിച്ചാൽ ദുൾീലങ്ങളിൽനിന്നു നമുക്കു മോചനം നേടാനാവുമെന്നതിൽ സംശയം വേണ്ട.<യൃ><യൃ>ദൈവത്തിന്റെ ശക്‌തിയെ മറികടക്കുന്ന മറ്റൊരു ശക്‌തിയില്ലെന്നു നമുക്കറിയാം. എന്നാൽ, ദുശീലങ്ങളോടുള്ള പോരാട്ടത്തിൽ ദൈവത്തിന്റെ ശക്‌തിയിൽ ആശ്രയിക്കുവാൻ നാം മറന്നുപോകുന്നു. പ്രാർത്ഥനയിലൂടെയും പരിഹാരപ്രവൃത്തികളിലൂടെയും ദൈവത്തിന്റെ ശക്‌തിയിൽ ആശ്രയിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതത്തിലെ ഏതു ദുൾീലവും നിയന്ത്രണവിധേയമാവുകതന്നെ ചെയ്യും.<യൃ><യൃ>മദ്യപാനാസക്‌തിയിൽനിന്നു മോചനം നേടുവാൻ ടാൽബോട്ട് പ്രധാനമായി ആശ്രയിച്ചതു പ്രാർത്ഥനയെയായിരുന്നു. പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ ശക്‌തി തന്നിലേക്കൊഴുകിയെത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. നമുക്കും പ്രാർത്ഥനയിലൂടെത്തന്നെ ദൈവത്തിൽനിന്നുള്ള ശക്‌തി സ്വീകരിച്ചു നമ്മുടെ ദുൾീലങ്ങളെ കീഴടക്കാം.<യൃ>
    
To send your comments, please clickhere