Jeevithavijayam
9/30/2016
    
പതിമ്മൂന്ന് അടങ്ങുന്ന ഒരു ഡസൻ
ഒരു ഡസൻ എന്നു പറഞ്ഞാൽ പന്ത്രണ്ട്. എന്നാൽ, ‘ബേക്കേഴ്സ് ഡസൻ’ എന്നു പറഞ്ഞാൽ പതിമ്മൂന്ന് എന്നാണർഥം. ഇംഗ്ലീഷിലുള്ള ഈ പ്രയോഗത്തിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്:<യൃ><യൃ>ഹെൻറി മൂന്നാമൻ(1216– 1272) ഇംഗ്ലണ്ടിലെ രാജാവായിരുന്നപ്പോൾ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും കഠിനശിക്ഷയാണു നല്കിയിരുന്നത്. ബേക്കറി ഐറ്റങ്ങളുടെ തൂക്കത്തിൽ കുറവുവരുത്തിയാൽ ബേക്കറി ഉടമയുടെ കൈവെട്ടിക്കളയുന്നതായിരുന്നു ശിക്ഷ. ഈ ശിക്ഷയ്ക്ക് അവസരം നല്കാതിരിക്കാൻ വേണ്ടി ഒരു ഡസൻ ബേക്കറി വിഭവങ്ങൾ വാങ്ങുന്നവർക്ക് ഒന്നുകൂടി നല്കി തൂക്കത്തിന്റെ കാര്യത്തിൽ ബേക്കറിയുടമകൾ ഉറപ്പുവരുത്തിയിരുന്നു. അങ്ങനെയാണത്രേ ‘ബേക്കേഴ്സ് ഡസൻ’ എന്ന പ്രയോഗം ഉടലെടുത്തത്.<യൃ><യൃ>ഇനി, ‘ദ ബേക്കേഴ്സ് ഡസൻ’ എന്ന പേരിൽ എയ്റൺ ഷെപ്പർഡ് എന്ന അമേരിക്കക്കാരൻ എഴുതിയ ഒരു സാന്താക്ലോസ് കഥ വിവരിക്കട്ടെ: അമേരിക്കയിലെ ആൽബനി എന്ന നഗരത്തിൽ വാൻ ആംസ്റ്റർഡാം എന്ന പേരിൽ ഒരു ബേക്കറിയുടമ ഉണ്ടായിരുന്നു. താൻ വിൽക്കുന്ന വിഭവങ്ങളുടെ തൂക്കത്തിലും അളവിലും വലിയ കണിശക്കാരൻ. ക്രിസ്മസ് സീസണിൽ അയാൾക്കെപ്പോഴും നല്ല തിരക്കായിരുന്നു. അയാൾ ബേക്ക് ചെയ്തിരുന്ന ക്രിസ്മസ് കുക്കികൾക്കുവേണ്ടി ആളുകൾ തിരക്കുകൂട്ടി. രുചിയേറിയ ഈ മധുര ബിസ്കറ്റുകൾ അവർ ഡസൻ കണക്കിനാണു വാങ്ങിയിരുന്നത്.<യൃ><യൃ>ഒരു ദിവസം ഒരു വൃദ്ധ ആംസ്റ്റർഡാമിനോട് ഒരു ഡസൻ ക്രിസ്മസ് കുക്കികൾ ആവശ്യപ്പെട്ടു. അയാൾ കൃത്യം പന്ത്രണ്ടു കുക്കികൾ നൽകി. അപ്പോൾ വൃദ്ധ പറഞ്ഞു: ‘‘ഞാൻ ചോദിച്ചത് ഒരു ഡസൻ കുക്കികളാണ്. പക്ഷേ, നിങ്ങൾ പന്ത്രണ്ട് എണ്ണം മാത്രമേ തന്നുള്ളൂ.’’<യൃ><യൃ>അയാൾ പറഞ്ഞു: ‘‘മാഡം, ഒരു ഡസൻ എന്നു പറഞ്ഞാൽ പന്ത്രണ്ട് എന്നർഥം.’’ അപ്പോൾ ആ സ്ത്രീ പറഞ്ഞു: ‘‘എന്നാൽ, ഞാൻ പറയുന്നു, ഡസൻ എന്നു പറഞ്ഞാൽ പതിമ്മൂന്നാണ്. എനിക്ക് ഒരു കുക്കികൂടി തരൂ.’’ <യൃ><യൃ>‘‘ഡസൻ എന്നു പറഞ്ഞാൽ പന്ത്രണ്ട്. അതുകൊണ്ട് ഒരു കുക്കികൂടി തരുന്ന പ്രശ്നം ഉദിക്കുന്നില്ല,’’ ആംസ്റ്റർഡാമിന്റെ മറുപടി ഉറച്ചതായിരുന്നു.<യൃ><യൃ>‘‘എങ്കിൽ നിങ്ങളുടെ കുക്കികൾ എനിക്കു വേണ്ട!’’ ആ സ്ത്രീ പറഞ്ഞു. ‘‘നിങ്ങൾ സത്യസന്ധൻ ആണ്. എങ്കിലും നിങ്ങളുടെ ഹൃദയം ചെറുതാണ്. കൊടുക്കുന്നതിൽ വിമുഖനും. നിങ്ങൾക്കു മാറ്റം വന്നേ മതിയാകൂ.’’<യൃ><യൃ>ആ സ്ത്രീ കുക്കികൾ വാങ്ങാതെ പോയ നിമിഷം അയാൾക്കു കഷ്ടകാലം ആരംഭിച്ചു. അയാൾ ബേക്ക് ചെയ്തപ്പോൾ കുക്കികൾ ശരിയായില്ല. അയാളുടെ ബ്രെഡ്ഡിന്റെ രുചി നഷ്ടപ്പെട്ടു. അയാളുടെ കേക്കുകളും ആർക്കും വേണ്ടാതായി. ആളുകളെല്ലാം മറ്റു ബേക്കറികൾ തേടിപ്പോയി. അങ്ങനെ കാര്യങ്ങൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുമ്പോൾ അയാൾക്ക് ഒരു സ്വപ്നമുണ്ടായി. ആ സ്വപ്നത്തിൽ സാന്താക്ലോസ് കുട്ടികൾക്കു സമ്മാനങ്ങൾ നൽകുന്നതാണ് അയാൾ കണ്ടത്. അതിനിടയിൽ അയാൾ ഒരു കാര്യം ശ്രദ്ധിച്ചു. അതായത്, സാന്താക്ലോസ് എത്ര സമ്മാനങ്ങൾ കൊടുത്താലും അദ്ദേഹത്തിന്റെ സമ്മാനസഞ്ചി ഒരിക്കലും കാലിയാകുന്നില്ല. ആ സ്വപ്നത്തിനിടയിൽ അയാൾക്കും സാന്താക്ലോസിന്റെ ഒരു സമ്മാനം ലഭിച്ചു. അപ്പോൾ, തന്റെ ബേക്കറിയിൽ ക്രിസ്മസ് കുക്കികൾ വാങ്ങുവാൻ വന്ന വൃദ്ധയെ അയാൾ ഓർമിച്ചു.<യൃ><യൃ>പിറ്റേ ദിവസം അയാൾ ഉന്മേഷത്തോടെ ബേക്കറിയിൽ ബേക്ക് ചെയ്തു. അപ്പോൾ കേക്കുകൾക്കും കുക്കികൾക്കുമൊക്കെ നല്ല സ്വാദുണ്ടായി. പണ്ടു കുക്കികൾ വാങ്ങുവാൻവന്ന വൃദ്ധ അന്ന് എത്തി ഒരു ഡസൻ കുക്കികൾ ആവശ്യപ്പെട്ടു. അപ്പോൾ പന്ത്രണ്ടിനു പകരം പതിമ്മൂന്നു കുക്കികൾ അയാൾ ആ സ്ത്രീക്കു നല്കി.<യൃ><യൃ>അപ്പോൾ ആ സ്ത്രീ പറഞ്ഞു: ‘‘നിങ്ങൾ എണ്ണുവാൻ പഠിച്ചു. ഇനി നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകും.’’<യൃ><യൃ>അന്നു മുതൽ ആംസ്റ്റർഡാമിന്റെ കച്ചവടത്തിൽ വൻ വർധനയുണ്ടായി. അയാളുടെ വിജയവിവരമറിഞ്ഞ മറ്റു ബേക്കറിയുടമകളും ഒരു ഡസൻ എന്നു പറഞ്ഞാൽ പതിമ്മൂന്ന് എന്ന അർഥത്തിൽ എടുക്കാൻ തുടങ്ങി. ‘ബേക്കേഴ്സ് ഡസൻ’ എന്നതിനു പതിമ്മൂന്ന് എന്ന് അർഥം വന്നത് അങ്ങനെയാണെന്നു ഷെപ്പർഡിന്റെ കഥ പറയുന്നു.<യൃ><യൃ>ഇക്കഥ കേൾക്കുമ്പോൾ നമ്മുടെ ഹൃദയം ചെറുതാണോ വലുതാണോ എന്നു നാം സ്വയം ചോദിക്കുന്നതു നല്ലതാണ്. ആംസ്റ്റർഡാമിന്റെ ഹൃദയം ചെറുതായിരുന്നു. അതുകൊണ്ടല്ലേ അല്പം പോലും ഉദാരമനസ്കനാകാൻ അയാൾക്കു സാധിക്കാതെ പോയത്? <യൃ><യൃ>എന്നാൽ സാന്താക്ലോസിന്റെ മാതൃക കണ്ടപ്പോൾ അയാളിൽ മാറ്റമുണ്ടായി. ഇതുപോലെയൊരു മാറ്റമാണ് നമ്മിലും ഉണ്ടാകേണ്ടത്. നമുക്കു വലിയ ഹൃദയമുള്ളവരായി മാറി കൈനിറയെ നന്മകൾ മറ്റുള്ളവർക്കു കൊടുക്കാം.<യൃ>
    
To send your comments, please clickhere