Jeevithavijayam
9/29/2016
    
മറ്റുള്ളവരെയോർത്ത് വല്ലാത്ത വിഷമം
ആഫ്രിക്കയിലെ മണലാരണ്യത്തിൽ കുടിൽകെട്ടി തപസനുഷ്ഠിക്കുകയായിരുന്നു ഒരു സന്ന്യാസി. അദ്ദേഹത്തിന്റെ താപസജീവിതത്തെക്കുറിച്ച് അദ്ദേഹത്തെ പരിചയമുള്ളവർക്കെല്ലാം വലിയ മതിപ്പായിരുന്നു.<യൃ><യൃ>ഈ സന്ന്യാസിയുടെ പുണ്യജീവിതംകണ്ട് അസൂയപൂണ്ട കുറെ കുട്ടിപ്പിശാചുകൾ അദ്ദേഹത്തെ പരീക്ഷിക്കുവാൻ തീരുമാനിച്ചു. സന്ന്യാസജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മനസിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചുകൊണ്ടായിരുന്നു അവരുടെ തുടക്കം. പക്ഷേ, സന്ന്യാസി അശേഷം കുലുങ്ങിയില്ല. അമ്മാതിരി ചിന്തകളെ അദ്ദേഹം വേഗം ആട്ടിപ്പായിച്ചു.<യൃ><യൃ>സന്ന്യാസി വിശന്നുവലഞ്ഞാണ് തപസനുഷ്ഠിക്കുന്നതെന്നു കുട്ടിപ്പിശാചുകൾക്കറിയാമായിരുന്നു. തന്മൂലം, ഭക്ഷണവുമായിട്ടാണ് അവർ സന്യാസിയെ പരീക്ഷിക്കുവാൻ പിന്നീടു മുതിർന്നത്. ലോകത്തിലുള്ള രുചികരമായ സകലവിഭവങ്ങളും അവർ അദ്ദേഹത്തിന്റെ മുൻപിലെത്തിച്ചു. പക്ഷേ, അദ്ദേഹം കുലുങ്ങിയില്ല. ഭക്ഷണം വേണ്ടെന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. പിന്നീട് അവർ ശ്രദ്ധതിരിച്ചത് ശരീരത്തിന്റെ ദുരാശയിലേക്കായിരുന്നു. സന്ന്യാസിയെ പ്രലോഭനത്തിൽ വീഴ്ത്തുവാനുള്ള പല വഴികളും അവർ നോക്കി. എങ്കിലും ദൃഢമനസ്കനായിരുന്നതുകൊണ്ട് അദ്ദേഹം ശരീരത്തിന്റെ ദുരാശകളെയും ചെറുത്തുനിന്നു.<യൃ><യൃ>അദ്ദേഹത്തെ എങ്ങനെ കെണിയിൽ വീഴ്ത്തുവാൻ സാധിക്കുമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ നേതാവായ സാത്താൻ സ്‌ഥലത്തെത്തി. തങ്ങളുടെ പരാജയകഥ അവർ നേതാവിനോടു വിവരിച്ചു.<യൃ><യൃ>നേതാവ് അവരോടു പറഞ്ഞു: ‘‘നിങ്ങൾ നോക്കിക്കൊള്ളൂ, എന്റെ കെണിയിൽ സന്ന്യാസി വീഴും.’’ ഇത്രയും പറഞ്ഞിട്ട് സാത്താൻ മറ്റൊരു സന്ന്യാസിയുടെ വേഷത്തിൽ താപസനെ സമീപിച്ച് കുശലാന്വേഷണം നടത്തി. സൂത്രക്കാരിൽ സൂത്രക്കാരനായ സാത്താൻ അദ്ദേഹത്തോടു പറഞ്ഞു: ‘‘അങ്ങയുടെ സഹോദരൻ കഴിഞ്ഞദിവസം അലക്സാൻഡ്രിയായിലെ മെത്രാനായി വാഴിക്കപ്പെട്ടു.’’<യൃ><യൃ>ഈ വാർത്ത കേട്ട ഉടനേ സന്ന്യാസിയുടെ മുഖം മങ്ങി. അദ്ദേഹത്തിന്റെ ഉള്ളം അസൂയകൊണ്ടു നിറഞ്ഞു. സാത്താൻ വിജയശ്രീലാളിതനായി തുള്ളിച്ചാടി കുട്ടിപ്പിശാചുക്കളോടൊപ്പം സ്‌ഥലംവിടുകയും ചെയ്തു.<യൃ><യൃ>ഒരാൾ എത്ര വലിയ വിശുദ്ധനാണെങ്കിലും അദ്ദേഹത്തിലും അസൂയ പൊട്ടിമുളയ്ക്കാം എന്നു വ്യക്‌തമാക്കുന്ന ഒരു കഥയാണിത്. വിശുദ്ധരായ ആളുകൾപോലും അസൂയയുടെ പിടിയിലമർന്നു പോകാനിടയുണ്ടെങ്കിൽ സാധാരണക്കാരായ നമ്മുടെ കാര്യം പറയാനുണ്ടോ?<യൃ><യൃ>മറ്റുള്ളവർക്കുണ്ടാകുന്ന നന്മകളും അവരുടെ വളർച്ചയും കാണുമ്പോൾ നാം യഥാർഥത്തിൽ സന്തോഷിക്കുകയാണു വേണ്ടത്. പക്ഷേ, പലപ്പോഴും സംഭവിക്കുന്നത് നേരേ മറിച്ചല്ലേ? മറ്റുള്ളവരുടെ വളർച്ച കാണുമ്പോൾ നാം അറിയാതെയാണെങ്കിലും നമ്മിൽ അസൂയ നുരഞ്ഞുപൊന്താറില്ലേ?<യൃ><യൃ>നമ്മുടെ ജീവിതത്തിലെ നന്മകളും അനുഗ്രഹങ്ങളും എണ്ണി അവയ്ക്കു ദൈവത്തോടു നന്ദി പറയേണ്ടവരാണ് നമ്മൾ. നാം അർഹിക്കാത്ത എത്രയോ വലിയ നന്മകളുടെയും അനുഗ്രഹങ്ങളുടെയും ഉടമകളാണ് നമ്മൾ. എന്നാൽ അവയൊന്നും എണ്ണാൻ മുതിരാതെ മറ്റുള്ളവർക്കുണ്ടാകുന്ന നന്മകളും അവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങളും എണ്ണുവാനല്ലേ നമുക്കു വ്യഗ്രത? സ്വന്തം നന്മകൾ എണ്ണുന്നതിനുപകരം മറ്റുള്ളവരുടെ നന്മകൾ എണ്ണാൻ തുടങ്ങുമ്പോഴാണു നാം അറിയാതെയാണെങ്കിലും അസൂയ നമ്മിൽ ഉടലെടുക്കുന്നത്. അസൂയ ഉള്ളവർ മറ്റുള്ളവർക്കു വലിയ ശല്യക്കാരായിരിക്കും. എന്നാൽ, അവർ അവർക്കു സ്വന്തം ദുഃഖത്തിനുതന്നെ വഴിതെളിക്കുമെന്ന് അമേരിക്കയിലെ പെൻസിൽവേനിയ എന്ന സംസ്‌ഥാനത്തിന് ആരംഭംകുറിച്ച വില്യം പെൻ(1644– 1718) ‘സം ഫ്രൂട്ട്സ് ഓഫ് സോളിറ്റ്യൂഡ്’ എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. <യൃ><യൃ>പെൻ പറയുന്നതു ശരിയല്ലേ? അസൂയ മൂക്കുമ്പോഴല്ലേ ചിലരെങ്കിലും മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ നശിപ്പിക്കുവാൻ ശ്രമിക്കുന്നത്? നമ്മിൽ അസൂയ ഇല്ലെങ്കിൽ പല പ്രശ്നങ്ങളും അതോടെ അവസാനിക്കേണ്ടതല്ലേ? നമ്മിലെ അസൂയ നമ്മുക്ക് നിരന്തരദുഃഖത്തിനു വഴിതെളിക്കുമെന്ന് പെൻ പറയുന്നതും ശരിയല്ലേ? നമ്മിൽ അസൂയ നിറഞ്ഞുനിന്നാൽ നമുക്കെങ്ങനെ സമാധാനമുണ്ടാകും? അപ്പോൾ നമ്മുടെ ഹൃദയം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയല്ലേ ചെയ്യുക? ദൈവം നമുക്കു നൽകുന്ന നന്മകളെയും അവിടുന്നു മറ്റുള്ളവർക്കു നൽകുന്ന നന്മകളെയും ആദരവോടെയും നന്ദിയോടെയും നമുക്കു വീക്ഷിക്കാം. അപ്പോൾ അസൂയ നമ്മിൽ നുരഞ്ഞുപൊന്തുകയില്ല.<യൃ>
    
To send your comments, please clickhere