Jeevithavijayam
10/23/2016
    
വാങ്ങുമ്പോഴെന്നപോലെ കൊടുക്കുമ്പോഴും
‘‘സെൻ ഫ്ളെഷ്, സെൻ ബോൺസ്.’’ പ്രസിദ്ധമായ ഒട്ടേറെ ‘‘സെൻ’’ കഥകളടങ്ങുന്ന ഒരു വിശിഷ്ടഗ്രന്ഥമാണിത്. പോൾ റെപ്സ് എന്ന അമേരിക്കക്കാരനാണ് ഇന്ത്യയിലും ജപ്പാനിലുമൊക്കെ ചുറ്റിനടന്നു കഥകൾ സമാഹരിച്ചശേഷം 1957–ൽ ഈ ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത്.<യൃ><യൃ>ധ്യാനജീവിതത്തിനും ജീവിതത്തിൽ ‘‘ബോധോദയം’’ നേടുന്നതിനുമൊക്കെ പ്രത്യേക പ്രാധാന്യം നൽകുന്ന ഒരു ബുദ്ധമതവിഭാഗമാണ് സെൻ. സെൻ കഥകളാകട്ടെ, നമ്മുടെ ജീവിതത്തിൽ ജ്‌ഞാനപ്രകാശമുണ്ടാകുന്നതിന് ഏറെ സഹായിക്കുന്നവയും. ‘‘സെൻ ഫ്ളെഷ്, സെൻ ബോൺസ്’’ എന്ന ഗ്രന്ഥത്തിൽനിന്ന് അത്തരമൊരു കഥ നമ്മുടെ ചിന്തയ്ക്കായി ഇവിടെ പകർത്തട്ടെ:<യൃ><യൃ>ജപ്പാനിലെ ഒരു സെൻ മാസ്റ്ററായിരുന്നു സെയ്സേറ്റ്സു. അദ്ദേഹത്തിന്റെ ശിഷ്യത്വം നേടാൻ ധാരാളംപേർ പലസ്‌ഥലങ്ങളിൽനിന്നും വന്നുകൊണ്ടിരുന്നു. പക്ഷേ അവർക്കെല്ലാം താമസിക്കുന്നതിനുള്ള സൗകര്യം നൽകുക സെയ്സേറ്റ്സുവിനു ബുദ്ധിമുട്ടായിരുന്നു. ഇതു മനസിലാക്കിയ ധനികനായ ഒരു കച്ചവടക്കാരൻ പുതിയ ഒരു സ്കൂൾ പണിയുവാനായി അറുനൂറു സ്വർണനാണയം സെയ്സേറ്റ്സുവിനു നൽകാൻ തീരുമാനിച്ചു. ഉമേസു എന്നായിരുന്നു ആ കച്ചവടക്കാരന്റെ പേര്.<യൃ><യൃ>ഒരുദിവസം രാവിലെ ഒരു സഞ്ചിനിറയെ സ്വർണനാണയവുമായി ഉമേസു സെയ്സേറ്റ്സുവിനെ സമീപിച്ചു. ഉമേസു കൊണ്ടുവന്ന പണത്തെക്കുറിച്ചു കേട്ടപ്പോൾ സെയ്സേറ്റ്സു പറഞ്ഞു: ‘‘ശരി, ഞാൻ പണം സ്വീകരിക്കാം.’’<യൃ><യൃ>ഉമേസു സെയ്സേറ്റ്സുവിന് പണസഞ്ചി കൈമാറി. എന്നാൽ പണം കൈയിൽ കിട്ടിയപ്പോഴും സെയ്സേറ്റ്സുവിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. സെയ്സേറ്റ്സു തന്നോട് ഒരു നന്ദിവാക്കുപോലും പറയുന്നില്ലല്ലോ എന്ന ചിന്തയോടെ ഉമേസു പറഞ്ഞു: ‘‘ആ സഞ്ചിയിൽ അറുനൂറു സ്വർണനാണയമുണ്ട്.’’<യൃ><യൃ>അപ്പോൾ സെയ്സേറ്റ്സു പറഞ്ഞു: ‘‘നിങ്ങൾ അക്കാര്യം നേരത്തേ എന്നോടു പറഞ്ഞതാണല്ലോ,’’ ഉമേസു കാര്യം വിശദമാക്കാൻ വേണ്ടി പറഞ്ഞു: ‘‘ഞാൻ വലിയ പണക്കാരനാണെങ്കിൽപ്പോലും അറുനൂറു സ്വർണനാണയം വലിയൊരു തുകയാണ്.’’<യൃ><യൃ>അപ്പോൾ സെയ്സേറ്റ്സു ചോദിച്ചു: ‘‘ഞാൻ നിങ്ങളോട് ഇതിനു നന്ദി പറയണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?’’ അപ്പോൾ ഉമേസുവിന്റെ മറുപടി പെട്ടെന്നായിരുന്നു. അയാൾ പറഞ്ഞു: ‘‘നിങ്ങൾ തീർച്ചയായും നന്ദി പറയണം.’’<യൃ><യൃ>ഒരു ഭാവവ്യത്യാസവും കൂടാതെ സെയ്സേറ്റ്സു പറഞ്ഞു: ‘‘ഞാൻ എന്തിനു നന്ദി പറയണം? കൊടുക്കുന്നവനല്ലേ നന്ദിയുണ്ടായിരിക്കേണ്ടത്?”<യൃ><യൃ>സെയ്സേറ്റ്സുവിന്റെ ഈ ചോദ്യത്തോടുകൂടി കഥ അവസാനിക്കുകയാണ്. ഇനി ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതു നമ്മളാണ്.<യൃ><യൃ>ആർക്കാണ് നന്ദിയുണ്ടായിരിക്കേണ്ടത്? കൊടുക്കുന്നവനോ വാങ്ങുന്നവനോ?<യൃ><യൃ>വാങ്ങുന്നവനു നന്ദിയുണ്ടായിരിക്കണമെന്നു തീർച്ചയായും നമ്മൾ പറയും. വാങ്ങുന്നവൻ നന്ദി കാണിക്കുന്നില്ലെങ്കിൽ തീർച്ചയായും അവൻ കുറ്റക്കാരൻതന്നെ.<യൃ><യൃ>എന്നാൽ കൊടുക്കുന്നവൻ വെറുതെ നന്ദി പ്രതീക്ഷിച്ചാൽ മതിയോ? അവനും നന്ദി ഉണ്ടായിരിക്കേണ്ടേ? സെയ്സേറ്റ്സു സൂചിപ്പിച്ചതുപോലെ കൊടുക്കുന്നവനും നന്ദിയുണ്ടായേ മതിയാകൂ. പ്രത്യേകിച്ചും ദൈവത്തോട്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ടുകൂടിയല്ലേ കൊടുക്കുന്നവന് കൊടുക്കാൻ മാത്രം ഉണ്ടായത്? അപ്പോൾ തീർച്ചയായും കൊടുക്കുന്നവൻ എപ്പോഴും നന്ദിയുള്ളവനായിരിക്കണം.<യൃ><യൃ>അതുപോലെ, കൊടുക്കുന്നവൻ വാങ്ങുന്നവനോടും ഏറെ നന്ദിയുള്ളവനായിരിക്കണം. കൊടുക്കുന്നവനിൽനിന്നു വാങ്ങുവാനുള്ള എളിമയും വിനയവും വാങ്ങുന്നവനും ഉള്ളതുകൊണ്ടല്ലേ കൊടുക്കുന്നവന് സന്തോഷപൂർവം അതു ചെയ്യുവാൻ സാധിക്കുന്നത്?<യൃ><യൃ>നാം സന്തോഷപൂർവം ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കുവാൻ തയാറാകുന്നുവെന്നു കരുതുക. എന്നാൽ നാം ആർക്കു കൊടുക്കുവാൻ തുനിയുന്നുവോ ആ വ്യക്‌തി നാം കൊടുക്കുന്നതു സ്വീകരിക്കാൻ വിസമ്മതിച്ചാലോ?<യൃ><യൃ>കൊടുക്കുന്നതിൽ മാത്രമല്ല മേന്മ. വാങ്ങുന്നതിലും ഏറെ മേന്മയുണ്ട്. പ്രത്യേകിച്ചും മറ്റുള്ളവരിൽനിന്നു വാങ്ങുന്നതിന് ഏറെ വിനയവും എളിമയും ആവശ്യമായിവരുന്ന അവസരങ്ങളിൽ. ഒരുപക്ഷേ അതുകൊണ്ടായിരിക്കുകയില്ലേ സെയ്സേറ്റ്സു പറഞ്ഞത് കൊടുക്കുന്നവനായിരിക്കണം നന്ദിയുണ്ടായിരിക്കേണ്ടതെന്ന്?<യൃ><യൃ>സാധാരണരീതിയിൽ, കൊടുക്കുന്നവനായിരിക്കും വാങ്ങുന്നവനെക്കാൾ വലിയവൻ. എന്നാൽ ചിലപ്പോൾ വാങ്ങുന്നവനാണു കൊടുക്കുന്നവനെക്കാൾ വലിയവനെന്നതും നാം മറക്കേണ്ട. വാങ്ങുന്നവൻ വാങ്ങുന്നതുകൊണ്ടല്ലേ കൊടുക്കുന്നവനു കൊടുക്കുവാൻ സാധിക്കുക? അതുകൊണ്ട് വാങ്ങുന്നവൻ മാത്രം നന്ദിപറഞ്ഞാൽ പോരാ, കൊടുക്കുന്നവനും നന്ദിപറയുവാൻ പഠിക്കണം.<യൃ><യൃ>കൊടുക്കുന്നവൻ തനിക്കു കൊടുക്കുവാൻ മാത്രം ഉണ്ടായതിന് ആദ്യം ദൈവത്തോടു നന്ദിപറയണം. അതുപോലെ കൊടുക്കുവാനുള്ള മനഃസ്‌ഥിതി തനിക്കു തന്നതിനും അയാൾ ദൈവത്തോടു നന്ദിപറയണം. അതോടൊപ്പം കൊടുക്കുന്നവൻ വാങ്ങുന്നവനോടും നന്ദി പറയണം–തനിക്കു കൊടുക്കുവാൻ അവസരം നൽകിയതിനും സന്തോഷപൂർവം തന്റെ ദാനം സ്വീകരിച്ചതിനും.<യൃ><യൃ>നാം ഒരേസമയം കൊടുക്കുന്നവരും വാങ്ങുന്നവരുമാണ്. വാങ്ങുമ്പോൾ ഒരുപക്ഷേ നാം നന്ദി പറഞ്ഞെന്നിരിക്കും. എന്നാൽ കൊടുക്കുമ്പോൾ നന്ദിയുള്ളവരായിരിക്കുവാൻ നാം ഓർമിക്കാറുണ്ടോ?
    
To send your comments, please clickhere