Jeevithavijayam
1/24/2018
    
വലിയ കാര്യങ്ങൾ നേടണമെങ്കിൽ
മഹാനായ കോണ്‍സ്റ്റന്ൈ‍റൻ (285337) ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു. ഒരിക്കൽ അദ്ദേഹം തന്‍റെ സേവകരുമൊത്ത് റോമിലെ പ്രസിദ്ധമായ പ്രതിമകൾ ചുറ്റിനടന്നു കാണാനിടയായി. തന്‍റെ മുൻഗാമികളായ ചക്രവർത്തിമാരുടെയും റോമിനുവേണ്ടി പടപൊരുതിയിട്ടുള്ള വീരസേനാനികളുടെയുമെല്ലാം പ്രതിമകളായിരുന്നു അവ.

അദ്ദേഹം അന്നു കണ്ട പ്രതിമകളെല്ലാം തന്നെ, നില്ക്കുന്ന രൂപത്തിൽ പണിയപ്പെട്ടവയായിരുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാനിടയായ കോണ്‍സ്റ്റന്ൈ‍റൻ തന്‍റെ സേവകരുടെ നേരേ തിരിഞ്ഞു പറഞ്ഞു: ന്ധന്ധഎന്‍റെ പ്രതിമയുണ്ടാക്കുന്പോൾ ഒരുകാര്യം നിങ്ങൾ പ്രത്യേകം ഓർമിക്കണം. ഞാൻ മുട്ടിൻമേൽ നിന്നു പ്രാർത്ഥിക്കുന്ന രൂപത്തിലായിരിക്കണം അതു മെനഞ്ഞെടുക്കേണ്ടത്.’’ എന്താണ് ഇങ്ങനെയൊരു തീരുമാനത്തിനു കാരണമെന്നു സേവകർ തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: ന്ധന്ധകാരണം, മുട്ടിേ·ൽ നിന്നാണ് ഞാൻ വലിയകാര്യങ്ങൾ നേടിയത്.’’

പല മഹാ·ാരെയുംകുറിച്ചുളള കഥകൾ പോലെ ഈ കഥയും നിറം പിടിപ്പിച്ച കഥയാകാം. എങ്കിലും, തന്‍റെ ക്രൈസ്തവ വിശ്വാസമനുസരിച്ചു ജീവിക്കാൻ ശ്രമിച്ച വ്യക്തിയാണ് കോണ്‍സ്റ്റന്ൈ‍റൻ എന്നു ചരിത്രം സാക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ തീർച്ചയായും പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചും ശക്തിയെക്കുറിച്ചുമൊക്കെ അദ്ദേഹത്തിനു ശരിയായ ബോധ്യമുണ്ടായിരുന്നിരിക്കണം.

ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ അദ്ഭുതകരമായി വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈ കാലഘട്ടത്തിലും വലിയ കാര്യങ്ങൾ നേടണമെങ്കിൽ നാം മുട്ടിേ·ൽനിന്നേ തീരൂ എന്ന് അടുത്തകാലത്ത് ജോർജ് ഗാലപ് (ജൂണിയർ) എഴുതുകയുണ്ടായി. അമേരിക്കയിൽ എന്തുകാര്യത്തെക്കുറിച്ചും സർവേ നടത്തി കണക്കുകൾ അവതരിപ്പിക്കുന്ന ആളാണ് ഗാലപ്. ന്ധഗാലപ് പോൾ’ എന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ സർവേകൾ ഏറെ പ്രസിദ്ധമാണല്ലോ.

ന്ധന്ധറിലിജിയണ്‍ ഇൻ അമേരിക്ക. 199293’’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നതനുസരിച്ച്, പ്രാർത്ഥനയ്ക്ക് ഇന്ന് ആളുകൾ വേണ്ടത്ര പ്രാധാന്യം നല്കുന്നില്ലത്രേ. അമേരിക്കയിൽ ഇന്നു നിലനിൽക്കുന്ന പല പ്രശ്നങ്ങളുടെയും കാരണം പ്രാർത്ഥനയുടെ അഭാവമാണെന്ന് അദ്ദേഹം വാദിക്കുന്നു.

അടുത്തകാലത്തു നടത്തിയ ഒരു ഗാലപ് പോൾ അനുസരിച്ച്, അമേരിക്കയിലെ തൊണ്ണൂറ്റിനാലു ശതമാനം ആൾക്കാർ ദൈവവിശ്വാസികളാണത്രേ. പക്ഷേ, ദൈവവിശ്വാസികളാണെങ്കിലും ഇവരിൽ ഭൂരിഭാഗംപേരും ദൈവവുമായി പ്രാർത്ഥനയിലൂടെ ബന്ധപ്പെടാത്തതുമൂലം സമൂഹത്തിനു മൊത്തത്തിൽ ബലക്ഷയം സംഭവിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

നാം മുട്ടിേ·ൽ നിന്നാൽ, നാം ഓരോരുത്തരും പ്രാർത്ഥിച്ചാൽ, നമ്മുടെ സമൂഹത്തിലെ സ്ഥിതിഗതികൾ മെച്ചപ്പെടുമോ? ശിഥിലമായ വ്യക്തിബന്ധങ്ങൾ പുനഃസ്ഥാപിക്കാനും മെച്ചപ്പെടുത്താനും പ്രാർത്ഥനയ്ക്ക് ഏറെ ശക്തിയുണ്ടെന്ന് ഗാലപ് എഴുതുന്നു. ഗാലപ് മാത്രമല്ല, പൊതുരംഗത്തു പ്രവർത്തിക്കുന്ന മറ്റു വ്യക്തികളും മനുഷ്യന്‍റെ ആധ്യാത്മിക വശത്തിനു വേണ്ടത്ര പ്രാധാന്യം നൽകണമെന്ന് ഇന്നു വാദിച്ചുതുടങ്ങിയിട്ടുണ്ട്.


കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ അമേരിക്ക ഒട്ടേറെ വളർന്നു. എന്നാൽ അതൊടൊപ്പം മറ്റുചില രംഗങ്ങളിലും ന്ധഅവിശ്വസനീയമായ വളർച്ച’ ഉണ്ടായിട്ടുണ്ട്. പ്രസിഡന്‍റ് ജോർജ് ബുഷിന്‍റെ കാബിനറ്റ് അംഗമായിരുന്ന വില്യം ബെന്നററ് നൽകുന്ന കണക്കനുസരിച്ച്, കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ കൊലയും കൊള്ളിവയ്പും മറ്റ് അക്രമങ്ങളും 560 ശതമാനം വളർന്നു. അവിഹിതബന്ധ ജനനനിരക്ക് 400 ശതമാനം വർധിച്ചു. വിവാഹമോചനം നാലിരട്ടിയായി. യുവതീയുവാക്കളുടെ ആത്മഹത്യ 200 ശതമാനത്തിലേറെ ഉയർന്നു.

ദൈവത്തെയും മതത്തെയും ബോധപൂർവം തളളിപ്പറയുന്നവർ അമേരിക്കയിൽ അഞ്ചുശതമാനംപോലും കാണില്ല. പക്ഷേ ദൈവത്തിനും മതത്തിനും പ്രാർത്ഥനയ്ക്കുമൊക്കെ സ്വന്തം ജീവിതത്തിൽ അർഹിക്കുന്ന പ്രാധാന്യം നല്കുന്നവരുടെ എണ്ണം വളരെ കുറവാണത്രേ. ത·ൂലമാണ് ശാസ്ത്രവും സാങ്കേതികവിദ്യയും ഏറെ വളർന്നിട്ടും ജീവിതം മൊത്തത്തിൽ താറുമാറായിക്കൊണ്ടിരിക്കുന്നതെന്ന് ഗാലപും മറ്റും അഭിപ്രായപ്പെടുന്നു.

പ്രാർത്ഥനയെക്കുറിച്ച് എഴുതുന്നതിനിടയിൽ അമേരിക്കൻ സ്ഥിതിഗതികളെക്കുറിച്ച് എന്തിന് ഇത്രമാത്രം എഴുതി എന്ന് ചിലർ ചിന്തിച്ചേക്കാം. അതിനുള്ള മറുപടി ഇതാണ്: ശാസ്ത്രസാങ്കേതികരംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് അമേരിക്ക. അങ്ങനെയുളള അമേരിക്കയുടെ അനുഭവം നമുക്കു ശരിക്കും പാഠമായിത്തീരേണ്ടതാണ്. അമേരിക്കൻ ജനതയ്ക്കു മൊത്തത്തിൽ സംഭവിച്ചിരിക്കുന്ന ന്യൂനത നമ്മുടെ കണ്ണുകൾ തുറപ്പിക്കുവാൻ ഒരുപക്ഷേ സഹായിച്ചേക്കാം.

സമൂഹത്തിൽ മൊത്തത്തിലും വ്യക്തിതലത്തിലും ആധ്യാത്മികനവോത്ഥാനം ഏറെ ആവശ്യമാണെന്ന് സ്വന്തം അനുഭവത്തിലൂടെ ഒരു ജനത ഇപ്പോൾ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. വലിയകാര്യങ്ങൾ നേടുന്നതിനു മാത്രമല്ല ജീവിതത്തിലെ സാധാരണകാര്യങ്ങൾ തന്നെ ഭംഗിയായി പോകണമെങ്കിൽ മുട്ടിേ·ൽനിന്നു ദൈവത്തിന്‍റെ പക്കലേക്ക് കണ്ണുകൾ ഉയർത്തിയേ തീരൂ എന്ന് അവർ ഇന്നു മനസിലാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍സ്റ്റന്ൈ‍റൻ ചക്രവർത്തിയേയും നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയേയുംപോലുള്ളവർ പണ്ടേ മനസിലാക്കിയിരുന്ന സത്യമാണിത്. ഒരുപക്ഷേ നമ്മിലേറെപ്പേർക്കും അറിവും ബോധ്യവുമുള്ള കാര്യമായിരിക്കും ഇത്. എങ്കിലും, മുട്ടിേ·ൽനിന്നു വലിയകാര്യങ്ങൾ നേടുന്നതിനെക്കുറിച്ച് നമ്മിലെത്രയോ കുറച്ചുപേർ മാത്രം ശ്രദ്ധിക്കുന്നു.

വലിയ കാര്യങ്ങളിലെന്നപോലെ ചെറിയ കാര്യങ്ങളിലും ദൈവത്തിന്‍റെ അനുഗ്രഹവും അവിടുത്തെ സാന്നിധ്യവും നമുക്കാവശ്യമാണ്. ഇവ നമുക്കു ലഭിക്കുവനുള്ള ഏറ്റവും എളുപ്പവഴി പ്രാർത്ഥനയാണുതാനും. ത·ൂലം ശാസ്ത്രത്തിന്‍റെ ഈ യുഗത്തിലും പ്രാർത്ഥനയുടെ ആവശ്യകത നമുക്കു മറക്കാതിരിക്കാം. സാധാരണ രീതിയിലുള്ള ജീവിതമാണ് നമ്മുടേതെങ്കിലും ആ ജീവിതത്തിലും പ്രാർത്ഥനയ്ക്ക് ഏറെ സ്ഥാനമുണ്ടെന്ന് നമുക്ക് അനുസ്മരിക്കാം. നമുക്കു പ്രാർത്ഥനയുടെ മനുഷ്യരാകാം.
    
To send your comments, please clickhere