Jeevithavijayam
2/26/2018
    
തിന്മയെ നേരിടേണ്ടിവരുന്പോൾ
രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ധീരപോരാളിയായിരുന്നു കാൾ. യുദ്ധം കഴിഞ്ഞ് അമേരിക്കയിൽ മടങ്ങിയെത്തിയ അദ്ദേഹം ഒരു കന്പനിയിൽ ജോലിചെയ്തു. ജോലിയിൽനിന്നു റിട്ടയർ ചെയ്തു കുറേ കഴിഞ്ഞപ്പോഴാണ് തന്‍റെ ഇടവകപ്പള്ളിയുടെ പൂന്തോട്ടത്തിൽ ജോലിചെയ്യാൻ ഒരു വോളന്‍റിയറെ ആവശ്യമുണ്ടെന്നു കാൾ അറിഞ്ഞത്.

കാൾ വേഗം ആ ജോലി ഏറ്റെടുത്തു. എല്ലാദിവസവും പൂന്തോട്ടത്തിലെത്തി അതിലെ പൂച്ചെടികളെ അദ്ദേഹം പരിചരിച്ചു. കാളിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായിരുന്നു ആ ജോലി. കാളിന് 87 വയസായപ്പോഴും അദ്ദേഹം തോട്ടക്കാരന്‍റെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരുദിവസം അദ്ദേഹം പൂച്ചെടികൾ നനച്ചുകൊണ്ടിരുന്നപ്പോൾ മൂന്നു ചെറുപ്പക്കാർ അദ്ദേഹത്തിന്‍റെ അടുത്തെത്തി.

"ഹോസിൽനിന്നു നല്ല തണുത്ത വെള്ളം കുടിക്കുന്നോ? ഒരു പുഞ്ചിരിയോടെ കാൾ അവരോടു ചോദിച്ചു. എന്നാൽ വെള്ളം കുടിക്കാൻ വന്നവരായിരുന്നില്ല ആ ചെറുപ്പക്കാർ. അവർ ആ വൃദ്ധന്‍റെ മേൽ ചാടിവീണ് അദ്ദേഹത്തിന്‍റെ പഴ്സ് പിടിച്ചുപറിച്ചെടുത്തു സ്ഥലംവിട്ടു. ഇത് അകലെനിന്നു കാണാനിടയായ പാസ്റ്റർ ഓടിയെത്തി ചോദിച്ചു: ന്ധന്ധഎന്തുപറ്റി? അവർ ഉപദ്രവിച്ചോ?

ഉടനേ കാൾ പറഞ്ഞു: ഓ, സാരമില്ല. രണ്ടുമൂന്നു ചെറുപ്പക്കാർ! അവർക്ക് ഒരുദിവസം ബോധോദയം ഉണ്ടാകും. ഇത്രയും പറഞ്ഞിട്ട് കാൾ തന്‍റെ ജോലി തുടർന്നു. പാസ്റ്റർ എത്ര നിർബന്ധിച്ചിട്ടും കാൾ ആ ചെറുപ്പക്കാർക്കെതിരേ പോലീസിൽ പരാതി കൊടുത്തില്ല.

കുറേ ആഴ്ചകൾ കഴിഞ്ഞപ്പോൾ പഴയ ആ മൂന്നു ചെറുപ്പക്കാരും വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണയും കാൾ അവരോട് സ്നേഹപൂർവം പെരുമാറാൻ ശ്രമിച്ചു. എന്നാൽ അവർ അദ്ദേഹത്തിന്‍റെ കൈയിൽനിന്ന് ഹോസ് പിടിച്ചുവാങ്ങി അദ്ദേഹത്തിന്‍റെമേൽ വെള്ളം ചീറ്റി അട്ടഹസിച്ചു. ഇത്തവണ അവർ അദ്ദേഹത്തെ കവർച്ചചെയ്തില്ല. എങ്കിലും അദ്ദേഹത്തിനെതിരേ പരിഹാസവാക്കുകൾ പറഞ്ഞിട്ടാണ് അവർ ആടിപ്പാടി മാറിപ്പോയത്.

വെള്ളത്തിൽ കുതിർന്ന കാൾ അവരെ ശപിക്കുകയോ അവർക്കെതിരേ നിയമനടപടിക്കു മുതിരുകയോ ചെയ്തില്ല. അവർ ഒരുദിവസം മെച്ചപ്പെടുമെന്നു മാത്രം അദ്ദേഹം വിശ്വസിച്ചു. കുറേനാൾ കഴിഞ്ഞപ്പോൾ അവരുടെ നേതാവായിരുന്ന ആൾ തനിയെ കാളിന്‍റെ സമീപമെത്തി. അയാളെ കണ്ടപ്പോൾ കാൾ വീണ്ടും ഒരു ആക്രമണം ഭയന്നു. അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു: ന്ധന്ധഇത്തവണ നിങ്ങളെ ഉപദ്രവിക്കാനല്ല ഞാൻ വന്നിരിക്കുന്നത്. പണ്ട് പിടിച്ചുപറിച്ചെടുത്ത തുക തിരിച്ചുതരാനാണ് ഞാൻ വന്നിരിക്കുന്നത്.

"എന്താണ് അങ്ങനെ ചെയ്യാൻ ഇപ്പോൾ കാരണം? കാൾ ചോദിച്ചു. ഉടനേ പശ്ചാത്താപം സ്ഫുരിക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു: നിങ്ങളിൽനിന്ന് ഒരു വലിയ കാര്യം ഞാൻ പഠിച്ചു. വഴിതെറ്റിയ കുറേ ചെറുപ്പക്കാരുടെ കൂടെയാണ് ഇതുവരെ ഞാൻ നടന്നത്. അവരോടൊപ്പം നിങ്ങളെയുൾപ്പെടെ നല്ലവരായ പലരെയും ഞാൻ ഉപദ്രവിച്ചു. നിങ്ങൾ പ്രായമുള്ളയാളായതുകൊണ്ട് തിരിച്ചടിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ലെന്നു കരുതിയാണ് നിങ്ങളെ ഞങ്ങൾ ഉപദ്രവിച്ചത്.

"എന്നാൽ നിങ്ങളെ ഞങ്ങൾ ഉപദ്രവിച്ചപ്പോഴൊക്കെ നിങ്ങൾ ഞങ്ങളെ ശപിക്കുകയോ വെറുപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. അതിനുപകരം നിങ്ങൾ എപ്പോഴും ഞങ്ങളോടു സ്നേഹപൂർവം പ്രവർത്തിക്കുകയാണ് ചെയ്തത്.


ഒരുനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അയാൾ മുന്പ് പിടിച്ചുപറിച്ചെടുത്ത പണം തിരിച്ചേല്പിച്ചുകൊണ്ടു പറഞ്ഞു: എനിക്കു നേർവഴി കാണിച്ചുതന്നതിനു നന്ദി. അപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞുകഴിഞ്ഞിരുന്നു. അയാൾ പിന്നെ അവിടെ നിന്നില്ല.

ഈ സംഭവം കഴിഞ്ഞ് അധികം താമസിയാതെ കാൾ മരിച്ചു. അപ്പോൾ വീണ്ടും ഒരു തോട്ടക്കാരനെ ആവശ്യമായി വന്നു. പാസ്റ്റർ അക്കാര്യം ഇടവകജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരുദിവസം ഒരു ചെറുപ്പക്കാരൻ പാസ്റ്ററെ കാണാൻ വന്നു. ന്ധന്ധപൂന്തോട്ടം ഞാൻ നോക്കിക്കൊള്ളാം,അയാൾ പറഞ്ഞു. വെറുപ്പിനു പകരം സ്നേഹം നൽകിയ കാളിന്‍റെ മാതൃക കണ്ട് മാനസാന്തരപ്പെട്ട ചെറുപ്പക്കാരനായിരുന്നു അത്. അതു മനസിലാക്കിയ പാസ്റ്റർ പറഞ്ഞു: "കാൾ വച്ചുപിടിപ്പിച്ച പൂന്തോട്ടം നന്നായി നോക്കി കാളിനെ ബഹുമാനിക്കൂ.

ആ ചെറുപ്പക്കാരൻ അപ്രകാരം ചെയ്തു. കുറേനാൾ കഴിഞ്ഞപ്പോൾ അയാൾ വിവാഹിതനായി. പിന്നീട് അയാൾക്കൊരു കുട്ടി പിറന്നപ്പോൾ അയാൾ ആ കുട്ടിക്കു പേരു നൽകിയത് കാൾ എന്നായിരുന്നു. ഈ സംഭവകഥയുടെ വിവരണം എഴുതിയ ആൾ ആരാണെന്ന് വ്യക്തമല്ല. എങ്കിലും ഈ കഥയുടെ വിശ്വാസ്യതയെക്കുറിച്ച് നമുക്ക് സംശയം വേണ്ട. കാരണം, ഈ കഥയിലെ കഥാപാത്രമായ കാൾ എന്ന നല്ല മനുഷ്യനെപ്പോലെയുള്ളവരെ അപൂർവമായിട്ടാണെങ്കിലും നാം കണ്ടുമുട്ടാറുണ്ടല്ലോ.

നമ്മെ ഉപദ്രവിക്കുന്നവരോട് പ്രതികാരം ചെയ്യാനാണ് പലപ്പോഴും നമുക്ക് തോന്നുക. അതിനു നാം തയാറായില്ലെങ്കിൽപോലും അവരെ ശപിക്കാനെങ്കിലും നമുക്ക് പ്രലോഭനം തോന്നിയേക്കാം. എന്നാൽ നമ്മെ ഉപദ്രവിക്കുന്നവരോട് പ്രതികാരം ചെയ്താൽ നാം എന്തെങ്കിലും നേടുമോ? അവരെ ശപിച്ചാൽ നമുക്ക് എന്തെങ്കിലും മേ·യുണ്ടാകുമോ? ശരിയാണ്, നമ്മെ ഉപദ്രവിക്കുന്നവരെ നമ്മുടെ സമൂഹത്തിന്‍റെ ന·യെപ്രതി നമുക്ക് ശിക്ഷിക്കേണ്ടിവന്നേക്കാം. എന്നാൽ അവരെ നശിപ്പിക്കുക എന്നതായിരിക്കരുത് അപ്പോൾ നമ്മുടെ ലക്ഷ്യം. അവരെയും നമ്മുടെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കോണ്ടുവരാൻ സാധിക്കുമോ എന്നാണു നാം നോക്കേണ്ടത്.

കാൾ എന്ന നല്ല മനുഷ്യൻ തി·യ്ക്കുപകരം തി·ചെയ്യാതെ ന·കൊണ്ട് തി·യെ കീഴടക്കാനാണു ശ്രമിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാൽ തി·യെ ന·കൊണ്ടു ജയിക്കുന്ന കാര്യത്തിൽ നാം എപ്പോഴും വിജയിച്ചെന്നുവരില്ല. പക്ഷേ, അതുകൊണ്ട് തി· ചെയ്യുന്നവരെ ഇല്ലായ്മചെയ്ത് കാര്യങ്ങൾ ശരിയാക്കാമെന്നു കരുതിയാൽ അതും ശരിയാവില്ല. തി·യെ വെറുക്കുന്പോഴും തി· ചെയ്യുന്നവരെ വെറുക്കാതിരിക്കാനുള്ള ഹൃദയവിശാലത നമുക്ക് വേണം. ഒരുപക്ഷേ അവർ ചെയ്യുന്നതു കൊടുംപാതകം ആണെങ്കിൽകൂടി അവരെപ്രതിയും നമ്മുടെ ഹൃദയത്തിൽ വേദന തോന്നണം. അവരെയും നമ്മുടെ പാതയിലേക്ക് കൊണ്ടുവരികയായിരിക്കണം യഥാർഥ ലക്ഷ്യം. ഒരുപക്ഷേ അതിനു സാധ്യത കുറവാണെങ്കിൽകൂടി അവർക്കുവേണ്ടി പ്രാർഥിക്കാനെങ്കിലും മറന്നുപോകരുത്.
    
To send your comments, please clickhere