Letters
ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്താത്ത പാർട്ടികൾക്കു മാ​​​ത്രം വോ​​​ട്ട്
Tuesday, June 20, 2017 11:28 AM IST
സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്‌‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ചു ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ ന​​​ട​​​ത്തി ജ​​​ന​​​ങ്ങ​​​ളെ ദു​​​രി​​​ത​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​രം​​​ഭ​​​ത്തി​​​ൽ​​​ത്ത​​​ന്നെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ന​​​വ​​​ധി ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ വി​​​വി​​​ധ രാ​​​ഷ്‌‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ ന​​​ട​​​ത്തി. പ​​​ല​​​പ്രാ​​​വ​​​ശ്യം പ​​​രീ​​​ക്ഷ​​ക​​ൾ മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു. പൊ​​​തു​​​ജ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ ദു​​​രി​​​ത​​​വും ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​ക​​​ന​​​ഷ്‌‌​​​ട​​​വും വി​​​വ​​​ര​​​ണാ​​​തീ​​​ത​​​മാ​​​ണ്.

ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ​​​കൊ​​​ണ്ട് നാ​​​ളി​​​തു​​​വ​​​രെ ഒ​​​രു രാ​​​ഷ്‌‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യും നാ​​ടി​​ന് എ​​​ന്തെ​​​ങ്കി​​​ലും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി കേ​​​ട്ടി​​​ട്ടി​​​ല്ല. പി​​​ന്നെ​​​ന്തി​​​നാ​​​ണീ ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ? ഞാ​​​നും എ​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഏ​​​താ​​​നും ദി​​​വ​​​സം മു​​​ൻ​​​പ് ഒ​​​രു ഉ​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു. ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തി​​​ല്ല എ​​​ന്ന ഉ​​​റ​​​പ്പു​​ന​​​ൽ​​​കു​​​ന്ന രാ​​​ഷ്‌‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക്കു മാ​​​ത്ര​​​മേ ഭാ​​​വി​​​യി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യൂ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ആ ​​​തീ​​​രു​​​മാ​​​നം.

ബെ​​​ന്നി സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ന്ന​​​ത്തൂ​​​ർ, ചി​​​റ്റാ​​​രി​​​ക്കാ​​​ൽ