Letters
പനി പ്രതിരോധത്തിൽ ഉപേക്ഷ പാടില്ല
Wednesday, June 21, 2017 12:23 PM IST
കേ​​​ര​​​ളം ഇ​​​ന്നോ​​​ളം ക​​​ണ്ടി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​യാ​​​ണ് ഇ​​പ്പോ​​ൾ നേ​​​രി​​​ടു​​​ന്ന​​​ത്.​ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ശു​​​ചി​​​ത്വ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ നേ​​​ർ​​​കാ​​​ഴ്ച​​യാ​​​ണ് ഈ ​​​ദു​​​ര​​​ന്തം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ​​​ന്ത്ര​​​ണ്ടു ല​​​ക്ഷം പേ​​​രാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കാ​​​ൻ ക​​​ക്ഷി​​​രാ​​ഷ്‌​​ട്രീ​​​യ​​ഭേ​​​ദ​​​മ​​​ന്യ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ സം​​​ഘ​​​ട​​​ന​​ക​​ളു​​ടെ​​യും സം​​​വി​​​ധാ​​​ന​​​ങ്ങ​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണം. ത​​​ദ്ദേ​​​ശ സ്വ​​​യം​​ഭ​​​ര​​​ണ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും തൊ​​​ഴി​​​ലാ​​​ളി​​ക​​​ളും കു​​​ടും​​​ബ​​​ശ്രീ തൊ​​​ഴി​​​ലു​​​റ​​​പ്പു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​മെ​​ല്ലാം ഒ​​​രു ദി​​​വ​​​സം മു​​​ഴു​​​വ​​ൻ ഡ്രൈ​​​ഡേ ആ​​​ച​​​രി​​​ക്ക​​ണം. ​വി​​​വി​​​ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും ഏ​​​റ്റെ​​​ടു​​​ത്ത് ഒ​​​രു മ​​​ഹാ​​​വി​​​പ​​​ത്തി​​​ൽനി​​​ന്നു കേ​​​ര​​​ള​​​ത്തെ ര​​​ക്ഷി​​​ക്കാ​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണം.

എ​​​ൽ. സു​​​ഗ​​​ത​​​ൻ ശൂ​​​ര​​​നാ​​​ട്, കൊ​​​ല്ലം