Letters
വെ​​​​റ്റ​​​​റി​​​​ന​​​​റി​​ ഡോ​​​​ക്ട​​​​ർ​​​​മാ​​രെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​ടു​​ത്ത​​രു
Sunday, September 17, 2017 1:03 PM IST
സം​​​​സ്ഥാ​​​​ന​​​​ത്തെ വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ നേ​​​​രി​​​​ടു​​​​ന്ന അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും വേ​​​​ത​​​​ന​​​​നി​​​​ര​​​​ക്കി​​​​ലെ അ​​​​സ​​​​മ​​​​ത്വം ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചും ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സ​​​​ർ​​​​വീ​​​​സ് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​വും അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ ചി​​​​ല നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ചു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വി​​​​ചി​​​​ത്ര വാ​​​​ദ​​​​ങ്ങ​​​​ളാ​​​​ണു​​ള്ള​​​​ത്.​​ വെ​​​​റ്റ​​​​റി​​​​ന​​​​റി​​ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ ഈ ​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്തെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ക​​​​രി​​​​ദി​​​​നം ആ​​​​ച​​​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.
ജോ​​​​ലി​​​​ഭാ​​​​ര​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു കൂ​​​​ട്ടി​​​​യാ​​​​ൽ ഒ​​​​രു​​പ​​​​ക്ഷേ പ്രൈ​​​​മ​​​​റി ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ കൂ​​ടു​​ത​​ൽ ശ​​​​മ്പ​​​​ളം ഒ​​​​രു​​പ​​​​ക്ഷേ ആ ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ർ​​​​ക്കു ന​​​​ല്കേ​​​​ണ്ടി വ​​​​രും.

വെ​​​​റ്റ​​​​റി​​​​ന​​​​റി​​​​യി​​​​ലെ ഉ​​​​ന്ന​​​​ത പ​​​​ഠ​​​​നം കൊ​​​​ണ്ട് കാ​​​​ര്യ​​​​മി​​​​ല്ല​​​​ന്നാ​​​​ണോ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​ടെ പ​​​​ക്ഷം? അ​​​​ന​​​​സ്തേ​​​​ഷ്യ മു​​​​ത​​​​ൽ ടേ​​​​ബി​​​​ൾ ക്‌​​​​ളീ​​​​നിം​​​​ഗ് വ​​​​രെ ഒ​​​​റ്റ​​​​യ്ക്കു ചെ​​​​യ്തു, ഗ​​​​ർ​​​​ഭ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യ മു​​​​ത​​​​ൽ മൈ​​​​ക്രോ​​​​വാ​​​​സ്കു​​​​ലാ​​​​ർ ഒ​​​​ഫ്ത്താ​​​​ൽ​​​​മി​​​​ക് സ​​​​ർ​​​​ജ​​​​റി വ​​​​രെ, ഏ​​​​റ്റ​​​​വും ചു​​​​രു​​​​ങ്ങി​​​​യ ചെ​​​​ല​​​​വി​​​​ൽ ചെ​​​​യ്തു ന​​​​ൽ​​​​കു​​​​ന്ന ഈ ​​​​നാ​​​​ട്ടി​​​​ലെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​നി​​​​ക​​​​ളാ​​​​യ വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ക​​​​യാ​​​​ണോ നി​​​​ങ്ങ​​​​ൾ?

ഡോ. ​​മു​​​​ഹ​​​​മ്മ​​​​ദ് ആ​​​​സി​​​​ഫ് ​​ വെ​​​​റ്റ​​​​റി​​​​ന​​​​റി പോ​​​​ളി​​​​ക്ലി​​​​നി​​​​ക്‌ ഇ​​​​രി​​​​ട്ടി