Letters
ഡ്രൈ​​വ​​ർ​​മാ​​ർ ജാഗ്രത പാലിക്കണം
Tuesday, September 19, 2017 1:55 PM IST
കാ​​ല​​വ​​ർ​​ഷം ക​​ടു​​ത്ത​​തോ​​ടെ കേ​​ര​​ള​​ത്തി​​ലെ മി​​ക്ക റോ​​ഡു​​ക​​ളി​​ലും ആ​​ഴ​​മൂ​​ഹി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ണ്ണം ക​​ല​​ക്ക​​വെ​​ള്ളം നി​​റ​​ഞ്ഞ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ന​​ല്ല വേ​ഗ​ത്തി​ൽ വ​​ന്ന് ഈ ​​കു​​ഴി​​ക​​ളി​​ൽ അ​​ക​​പ്പെ​​ട്ടു ചെ​​റു​​തും വ​​ലു​​തു​​മാ​​യ അ​​പ​​ക​​ട​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന​​വ​​യി​​ൽ കൂ​​ടു​​ത​​ലും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളും ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​ണ്. അ​​തി​​ലും അ​​പ​​ക​​ട​​ക​​ര​​മാ​​ണു കു​​ഴി​​ക​​ൾ വെ​​ട്ടി​​ച്ച് മാ​​റാ​​ൻ പൊ​​ടു​​ന്ന​​നെ ശ്ര​​മി​​ക്കു​​ന്ന വ​​ണ്ടി​​ക്കാ​​രു​​ടെ അ​​ശ്ര​​ദ്ധ​​യോ​​ടെ​​യു​​ള്ള പെ​​രു​​മാ​​റ്റം. റോ​​ഡു​​ക​​ളി​​ലെ കു​​ഴി​​ക​​ൾ നി​ക​ത്തി കി​​ട്ടു​​ന്ന​​തു​വ​​രെ ഡ്രൈ​​വ​​ർ​​മാ​​ർ ശ്ര​​ദ്ധ പു​​ല​​ർ​​ത്തേ​​ണ്ട​​താ​​ണ്. സൂ​​ക്ഷി​​ച്ചാ​​ൽ ദുഃ​​ഖി​​ക്കേ​​ണ്ട​​ല്ലോ!

ഫി​​ലി​​പ്പ് പ​​ഴേ​​ന്പ​​ള്ളി, പെ​​രു​​വ