Letters
അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​വ​​​ർക്ക്​​​അ​​​വ​​​സ​​​രം വേ​​​ണം
Sunday, November 19, 2017 10:01 AM IST
ബി​​ടെ​​ക് ഓ​​ണേ​​ഴ്സ് കോ​​ഴ്സ് സം​​ബ​​ന്ധി​​ച്ചു ദീ​​പി​​ക​​യി​​ൽ വ​​ന്ന ക​​ത്തു ക​​ണ്ടു. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന കേ​​ര​​ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ​​​ദു​​​ദ്ദേ​​​ശ്യ​​ത്തെ ചോ​​​ദ്യം ചെ​​​യ്യു​​​ന്നി​​​ല്ല. സാ​​​ങ്കേ​​​തി​​​ക​​​ത്തി​​​ക​​​വു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഓ​​​ണേ​​​ഴ്സ് ഡി​​​ഗ്രി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ വി​​​രോ​​​ധ​​​വു​​​മി​​​ല്ല. എ​​​ന്നാ​​​ൽ, സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള മ​​​റ്റു വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ വ​​​രെ​​​യു​​​ള്ള ഘ​​​ട്ട​​​ത്തി​​​ൽ ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് (90 ശ​​​ത​​​മാ​​​ന​​​ത്തി​​​നു​​​മേ​​​ൽ) ആ​​​യി​​​ട്ടു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഓ​​​ണേ​​​ഴ്സ് ഡി​​​ഗ്രി ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​ണം. അ​​​താ​​​യ​​​തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു ബി​​​ടെ​​​ക് ഓ​​​ണേ​​​ഴ്സ് ഡി​​​ഗ്രി ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം സൃ​​​ഷ്ടി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണു മു​​​ഖ്യ ആ​​​വ​​​ശ്യം.

സി.​​​സെ​​​ഡ്. ജോ​​​സ​​​ഫ്, ച​​​ന്പ​​​ക്കു​​​ളം