Letters
ബ​​​​​ലൂ​​​​​ൺ പ​​​​​റ​​​​​ത്തി​​​​​യാ​​​​​ൽ ജ​​​​​നം മ​​​​​ദ്യം ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​മോ‍?
Monday, November 20, 2017 9:58 AM IST
കു​​​​​റ​​​​​ച്ചു​​​​​നാ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്പ് "ഹ​​​​​രി​​​​​ത’എ​​​​​ന്ന കു​​​​​ട്ടി മ​​​​​ദ്യ​​​​​പി​​​​​ച്ചെ​​​​​ത്തി​​​​​യ അ​​​​​ച്‌ഛ​​​​​നോ​​​​​ട് അ​​​​​ച്‌ഛ​​​​​ന്‍റെ ശ​​​​​ല്യം കാ​​​​​ര​​​​​ണം ഒ​​​​​ന്നും പ​​​​​ഠി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​ന് അ​​​​​ച്‌ഛ​​​​​ൻ ക​​​​​ത്തി​​​​​യു​​​​​മെ​​​​​ടു​​​​​ത്ത് ഓ​​​​​ടി​​​​​ച്ച​​​​​പ്പോ​​​​​ൾ കി​​​​​ണ​​​​​റ്റി​​​​​ൽ ചാ​​​​​ടി ജീ​​വ​​നൊ​​ടു​​ക്കി​​യെ​​ന്ന വാ​​​​​ർ​​​​​ത്ത വാ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തു​​​​​പോ​​​​​ലെ പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് അ​​​​​മ്മ​​​​​മാ​​​​​രും കു​​​​​ട്ടി​​​​​ക​​​​​ളും മ​​​​​ദ്യ​​​​​പ​​​​​രു​​​​​ടെ ത​​​​​ല്ലും തൊ​​​​​ഴി​​​​​യും കൊ​​​​​ണ്ടു ജീ​​​​​വി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ക​​​​​ഴി​​​​​ഞ്ഞ സ​​​​​ർ​​​​​ക്കാ​​​​​ർ ബാ​​​​​റു​​​​​ക​​​​​ൾ പൂ​​​​​ട്ടി​​യ​​തി​​​​​നു പി​​​​​ന്നി​​​​​ൽ ഒ​​​​​രു​​​​​പാ​​​​​ട് അ​​​​​മ്മ​​​​​മാ​​​​​രു​​​​​ടെ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യും ഉ​​​​​പ​​​​​വാ​​​​​സ​​​​​വും കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ട​​​​​ച്ച ബാ​​​​​റു​​​​​ക​​​​​ൾ എ​​​​​ല്ലാം പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ തു​​​​​റ​​​​​ക്കു​​​​​ക​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ദൂ​​​​​ര​​​​​പ​​​​​രി​​​​​ധി 200ൽ ​​​​​നി​​​​​ന്നും 50 മീ​​​​​റ്റ​​​​​ർ ആ​​​​​ക്കി കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്ത വാ​​​​​ർ​​​​​ത്ത ഞ​​​​​ങ്ങ​​​​​ൾ അ​​​​​മ്മ​​​​​മാ​​​​​രെ ഏ​​​​​റെ വേ​​​​​ദ​​​​​നി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നു ബ​​​​​ലൂ​​​​​ൺ പ​​​​​റ​​​​​ത്തു​​​​​ന്ന​​​​​തു പ​​​​​ത്ര​​​​​ത്തി​​​​​ൽ ക​​​​​ണ്ട​​​​​ത്. ന്യൂ​​​​​ജ​​​​​ന​​​​​റേ​​​​​ഷ​​​​ൻ കു​​ട്ടി​​ക​​ൾ മ​​​​​ദ്യ​​​​​പാ​​​​​നം നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​തു സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ൽ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ലെ എ​​​​​ല്ലാ അം​​​​​ഗ​​​​​ങ്ങ​​​​​ളും ബ​​​​​ലൂ​​​​​ൺ പ​​​​​റ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്നു.

ചി​​​​​ന്ന​​​​​മ്മ എ​​​​​ളം​​​​​ബ്ലാ​​​​​ശേ​​​​​രി, കു​​​​​ടി​​​​​യാ​​​​​ൻ​​​​​മ​​​​​ല