Letters
ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്
Wednesday, November 22, 2017 12:50 PM IST
നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് യാ​​​​​ത്ര​​​​​ക്കാ​​​​​രാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വ​​​​​ർ​​​​​ഷം​​​​​തോ​​​​​റും വാഹനാപകടങ്ങളിൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും പരിക്കേൽ ക്കുന്നതും. എ​​​​​ന്നാ​​​​​ൽ, മാ​​​​​റി​​മാ​​​​​റി വ​​​​​രു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ഇ​​​​​ക്കാ​​​​​ര്യം ശ്ര​​​​​ദ്ധി​​​​​ക്കാ​​​​​റി​​​​​ല്ല. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ റോ​​​​​ഡു​​​​​ക​​​​​ളി​​​​​ലെ കു​​​​​ഴി​​​​​ക​​​​​ൾ നി​​​​​ക​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ഫ​​​​​ണ്ട് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച് പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്തു​​​​​വ​​​​​കു​​​​​പ്പി​​​​​നു ക​​​​​ർ​​​​​ശ​​​​​ന നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ ഒ​​​​​രു ദി​​​​​വ​​​​​സം​​കൊ​​ണ്ടു ന​​​​​മ്മു​​​​​ടെ പ്ര​​​​​ധാ​​​​​ന റോ​​​​​ഡു​​​​​ക​​​​​ളി​​​​​ലെ കു​​​​​ഴി​​​​​ക​​​​​ൾ അ​​​​​ട​​​​​യും.

അ​​​​​ങ്ങ​​​​​നെ അ​​​​​ന​​​​​വ​​​​​ധി യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും. ഇ​​​​​വി​​​​​ടെ വി​​​​​വി​​​​​ധ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ളെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നെ​​​​​ന്ന പേ​​​​​രി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഒ​​​​​ര​​​​​റ്റ​​​​​ത്തു​​​​​നി​​​​​ന്നു മ​​​​​റ്റേ അ​​​​​റ്റ​​​​​ത്തേ​​​​​ക്കു യാ​​​​​ത്ര​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​റു​​​​​ണ്ട്. ഇ​​​​​ത്ത​​​​​രം യാ​​​​​ത്ര​​​​​ക​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ റോ​​​​​ഡു​​​​​ക​​​​​ളി​​​​​ലെ കു​​​​​ഴി​​​​​ക​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​കൊ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ങ്കി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​ന്തെ​​​​​ങ്കി​​​​​ലും ഗു​​​​​ണം ല​​​​​ഭി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​നി​​​​​യെ​​​​​ങ്കി​​​​​ലും സം​​​​​സ്ഥാ​​​​​ന​​​​​ത്തെ റോ​​​​​ഡു​​​​​ക​​​​​ളി​​​​​ലെ കു​​​​​ഴി​​​​​ക​​​​​ൾ അ​​​​​ത് രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ൾത്ത​​​​​ന്നെ അ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ എ​​​​​ടു​​​​​ക്ക​​​​​ണം.

ബെ​​​​​ന്നി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ കു​​​​​ന്ന​​​​​ത്തൂ​​​​​ർ, ചി​​​​​റ്റാ​​​​​രി​​​​​ക്കാ​​​​​ൽ