Letters
ഗുണമേന്മക്കുറവോ റബർവില കുറയാൻ കാരണം?
Saturday, September 24, 2016 12:34 PM IST
റബർഷീറ്റിന്റെ ഗുണമേന്മയും ട്രേഡിംഗിലെ കൃത്യതയും ഉറപ്പാക്കുന്നതിനു റബർ ബോർഡ്, മേഖലാടിസ്‌ഥാനത്തിൽ വ്യാപാര സ്‌ഥാപന ങ്ങളിലെ ട്രേഡർമാർക്കും വ്യാപാരികൾക്കും പരിശീലനം നൽകുന്നു. കൂടാതെ ഗുണമേന്മയുള്ള ഷീറ്റ് റബർ നിർമിക്കുന്നതിനു കർഷകർക്കും പരിശീലനം നൽകുമെന്നും അറിയുന്നു. എന്നാൽ, ഈ പരിശീലനം കൊണ്ട് എന്തു ഗുണമാണുണ്ടാകാൻ പോകുന്നതെന്നു ബോർഡ് പറഞ്ഞുകണ്ടില്ല. ഈയവസരത്തിൽ കാതലായ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതായുണ്ട്.

ഗ്രേഡിംഗിലെ കൃത്യതക്കുറവുകൊണ്ടും ഷീറ്റ് റബറിന്റെ ഗുണമേന്മക്കുറവുകൊണ്ടുമാണോ കർഷകനു ന്യായമായ വില ലഭിക്കാ ത്തത്? ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരം എത്രമാത്രം മെച്ചപ്പെട്ടതാണ്? ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തിയതിനു ശേഷം മാത്രം മതി പണം മുടക്കിയുള്ള പരിശീലനപരിപാടികൾ. നമ്മുടെ രാജ്യത്തു ഗുണനിലവാരമനുസരിച്ചു ഷീറ്റ് റബറിനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു. ആർസ്എസ് കത , 1, 2, 3, 4, 5. കർഷകർ ഉത്പാദിപ്പിക്കുന്നത് ആർഎസ്എസ് 5 ഗ്രേഡിൽപ്പെട്ട ഷീറ്റ് റ ബറാണ്. ആർഎസ്എസ്–5 ലും അതിലും ഗു ണനിലവാരം കുറവുള്ളതുമായ ഷീറ്റ് റബറിന് ലോട്ട് എന്ന ഓമനപ്പേരിൽ കച്ചവടക്കാർ അവർക്കു തോന്നുന്ന വില കർഷകനു നൽകും. കർഷകൻ ആർഎസ്എസ് കത മുതൽ നാലു വരെ ഗുണമേന്മയുള്ള ഷീറ്റ് റബർ ഉത്പാദിപ്പിച്ചാലും അവനു കിട്ടുന്ന വില നാലിന്റെ മാത്രം. പുകച്ച റബർ നാല് എന്ന മാനദണ്ഡമാണ് കച്ചവടക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ ചൂഷണം അവസാനിപ്പിക്കാൻ ഒരു സംവിധാനവും റബർബോർഡ് ഏർപ്പെടുത്തിയിട്ടില്ല.

മുൻകാലങ്ങളിൽ ഗുണമേന്മയുള്ള ഷീറ്റ് റ ബർ നിർമിക്കാനായി റബർ ബോർഡ് കർഷകർക്കു പരിശീലനം നൽകിയിട്ടുണ്ട്. അതി നായി പല ഘട്ടങ്ങളിലായി ബോർഡിലെ ഉ ദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശീലന പരിപാടികളും നടത്തിയിട്ടുണ്ട്. അന്നൊക്കെ റബറിന് ആകർഷകമായ വില ലഭിച്ചിരുന്നതുകൊണ്ടു കർഷകർ വളരെ ആവേശത്തോടെ ഈ പരിപാടികളിൽ പങ്കെടുക്കു കയും ഗുണമേന്മയുള്ള ഷീറ്റ് റബർ ഉത്പാദിപ്പിക്കാൻ പ്രാപ്തരാകുകയും ചെയ്തിട്ടുണ്ട്. അതിനായി അവർക്കു ഷീറ്റ് നിർമിക്കാനുള്ള റോളറും പുകച്ചെടുക്കാനുള്ള പുകപ്പുരകളും സ്വന്തമായുണ്ട്. ഇനിയും ഇക്കാര്യത്തിൽ ആരും അവരെ ബോധവത്കരിക്കാൻ പരിശീലന പരിപാടിയുമായി ഇറങ്ങിപ്പുറപ്പെടേണ്ടതില്ല.

എന്നാൽ, ഇന്നു കർഷകൻ അനുവർത്തി ക്കുന്ന വിളവെടുപ്പും സംസ്കരണവും എപ്ര കാരമാണ് എന്നുകൂടി അറിഞ്ഞിരിക്കേണ്ടതാ ണ്. തനിയെ ടാപ്പുചെയ്യുന്ന പത്തു ശതമാനത്തി ൽ താഴെ വരുന്ന കർഷകർ ഗുണമേന്മയുള്ള ഷീറ്റ് റബർ നിർമിക്കുന്നു. ഈ റബറിന് ഇന്നവർക്കു ലഭിക്കുന്ന വിലയാകട്ടെ നൂറ്റി ഇരുപതു രൂപയ്ക്കു താഴെ മാത്രം.

ജോലിക്കാരെക്കൊണ്ട് ടാപ്പ് ചെയ്യിക്കുന്ന കൃഷിക്കാരുടെ എണ്ണം തുലോം കുറവാണ്. കൂലികൊടുത്തുകഴിഞ്ഞാൽ ഇവർക്ക് ഒന്നും ലഭിക്കാറില്ല. അതുകൊണ്ട് ജോലിക്കാരെക്കൊണ്ട് ടാപ്പുചെയ്യിച്ച് മൂന്നുദിവസമാകുമ്പോൾ ഉറഞ്ഞ റബർ ചിരട്ടയിൽനിന്നു പൊളിച്ചെടുത്തു കിട്ടുന്ന വിലയ്ക്കു വിൽക്കുന്നു. ഇത്രയും പരി താപകരമായ അവസ്‌ഥയിൽ കഴിയുന്ന കർഷകരെയാണ് ഗുണമേന്മയുള്ള ഷീറ്റ് റബർ നിർമിക്കാൻ പരിശീലിപ്പിക്കുന്നത്.

ഈ അവസരത്തിൽ ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരംകൂടി പരിശോധിക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ നിർമിക്കുന്നതും ഗുണമേന്മയില്ലാത്തതുമായ ബ്ലോക്ക് റബറാണ് ഇറക്കുമതിചെയ്യുന്നത്. കപ്പലിൽനി ന്ന് ഇറക്കുന്നതിനു മുമ്പ് യാതൊരു ഗുണനിലവാര പരിശോധനയും നടക്കുന്നില്ല.

ഏറ്റവും ഗുണനിലവാരം കുറഞ്ഞ ഇറക്കുമതി റബർകൊണ്ടാണ്, ഒരു പരാതിയുമില്ലാതെ വ്യവസായികൾ ടയർ ഉൾപ്പെടെയുള്ള വസ്തുക്കൾ നിർമിക്കുകയും അവ വിറ്റ് കൂടിയ വില ഈടാക്കുകയും ചെയ്യുന്നത്. ഇക്കാര്യത്തിൽ ആർക്കും പരാതിയുമില്ല. കഴിഞ്ഞ അഞ്ചുവർഷംകൊണ്ടു വൻകിട വ്യവസായികളുടെ ലാഭം നൂറും ഇരുന്നൂറും മടങ്ങ് വർധിച്ചിരിക്കുന്നു. ഈ വൻ ലാഭത്തിൽനിന്ന് ഒരു ചെറിയ വിഹിതം പോലും റബർകൃഷി നശിക്കാതിരിക്കാൻവേ ണ്ടി ചെലവാക്കുന്നില്ല. വ്യവസായികളുടെ ലാഭം വർധിപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്താശകൾ ചെയ്തുകൊടുക്കുന്നു.

എന്നാൽ ജീവിതം വഴിമുട്ടിയ കർഷകനു ലഭിക്കുന്നത് നിരന്തരമായ പരിശീലനങ്ങളും പാഠ്യപദ്ധതികളും മാത്രം.

എം.എം. ജോസഫ്, പാലാ