Letters
നടപടി മതി, പ്രദർശനം വേണ്ട
Friday, October 21, 2016 2:23 PM IST
അക്രമകാരികളായ തെരുവുനായ്ക്കൾക്കെതിരേ നടപടി സ്വീകരിക്കാനുള്ള നിർദേശം തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങൾക്കാണ് നൽകിയിരിക്കുന്നത്. ഇവറ്റകളെ ഉന്മൂലനംചെയ്യാൻ എന്തിനു മടിക്കുന്നു? നായ്ക്കളെ നശിപ്പിച്ചിട്ട് ചാനലുകാരെയും മാധ്യമപ്രവർത്തകരെയും വരുത്തി ഫോട്ടോയെടുത്ത് പ്രദർശിപ്പിച്ച് കോടതിയുടെയും കേന്ദ്രത്തിന്റെയും നായ്സ്നേഹികളുടെയും ശ്രദ്ധയിൽപ്പെടുത്തണോ? അതുകൊണ്ട് അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ചാനലും പത്രക്കാരും പ്രദർശനവും വേണ്ടല്ലോ, കാര്യം നടന്നാൽ പോരേ?

ടോമി തുരുത്തിക്കര, അറക്കുളം