Letters
അടുക്കള ഹർത്താൽ!
Tuesday, November 29, 2016 3:50 PM IST
എല്ലാം ശരിയാക്കാം എന്നു പറ ഞ്ഞു തുടങ്ങിയെങ്കിലും ഒന്നും ശരിയാകാതെ വന്നപ്പോഴാണ് അ ങ്ങു വടക്കുനിന്നു മോദി ഭായിയു ടെ നോട്ട് ബോംബ്. പ്രഫ. വാഴക്കുന്നം, മുതുകാട് തുടങ്ങിയവർ വെള്ളക്കടലാസ് നോട്ടാക്കി മാറ്റിയിരുന്നെങ്കിൽ മീശാനെപ്പോലുള്ള പാവപ്പെട്ടവർ രക്ഷപ്പെട്ടേനേ. ഇപ്പോൾ ശരിയാക്കാൻ ഒരറ്റകൈപ്രയോഗം. ഒരു ഹർത്താലാകട്ടെ എന്നുകരുതി. ഈ ഭൂലോകത്തിൽ കേരളത്തിൽ മാത്രം ഭാഗികമായെങ്കിലും വേവുന്ന പരിപ്പ്. ജനങ്ങളെപ്രതി കഷ്‌ടം സഹിക്കുന്ന നേതാ ക്കന്മാരുണ്ടോ കഴുതകളുടെ നഷ്‌ടം അറിയുന്നു! ഒരുപക്ഷേ ഒരു പുതി യ മന്ത്രികൂടി അവതരിച്ചതിന്റെ ഗുണവുമാകാം. മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി എന്നായിരുന്നല്ലോ.

പണ്ടൊരു മഹാത്മജിയുണ്ടായി രുന്നു. പാവം മനുഷ്യൻ. അദ്ദേ ഹത്തിന്റെ മേലാണല്ലോ എല്ലാറ്റിന്റെയും കുറ്റം. 1919ൽ റൗലറ്റ് ആ ക്ടിനെതിരേ അദ്ദേഹം ഹർത്താൽ പ്രഖ്യാപിച്ചു. ആയിടെ മദ്രാസിൽ സി. രാജ ഗോപാലാചാരിയുടെ ഭവനത്തിൽ അദ്ദേഹം വിശ്രമിക്കുകയായിരുന്നു. മഹാത്മജി രാജാജിയോട് പറഞ്ഞു: ഈ ആക്ടിനെതിരേ ഒരു ഹർത്താൽ ആചരി ക്കാൻ എനിക്ക് ഒരു ആന്തരസ്വരം. എല്ലാ ബിസിനസും നിർത്തിവയ്ക്കുക, ആളുകൾ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുക.

ഇവിടെ ആരോടു പ്രാർഥിക്കാൻ? വേണമെങ്കിൽ മോദിഭായിയോടാകാം. പക്ഷേ ഹിന്ദിയിൽ വേണം. പക്ഷേ ഉപവാസം! ഒരു നിർദേശം ഇങ്ങനെ:

ഹർത്താൽ ദിവസം വീടുകളിൽ ഭക്ഷണം പാകം ചെയ്യരുത്. അടുക്കള ഹർത്താൽ! രാഷ്ട്രീയത്തൊഴിലാളികളായ പുരുഷകേസരികൾ അടുക്കളയിൽ കയറി വല്ലതും തയാറാക്കാതിരിക്കാൻ സ്ത്രീകൾ അടുക്കള പൂട്ടിയിടുക. കൊച്ചുകുട്ടികൾ കിടന്ന് ഉറങ്ങിക്കൊള്ളും. ചെറുപ്പക്കാർ ക്രിക്കറ്റ്കളിയിൽ ഏർപ്പെട്ടുകൊള്ളും. സ്ത്രീകൾക്കു സൊറപറച്ചിൽ, സീരിയൽ ഇവയിൽ ഏർപ്പെടാം.

ഭാഗ്യത്തിൽ ഹർത്താലധികാരികൾ പാൽ വിതരണം ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ പ്രസവം, അതിനാധാരമായ കല്യാണം ഇവ സമ്മതിക്കില്ല. രോഗികൾ വീട്ടിലോ റോഡിലോ കിടന്നു പരലോകത്തെത്തണം. ജനത്തിന്റെ ഈ പീഡാസഹനത്തെ (ഇപ്പോഴത്തെ പീഡനമല്ല)യാണ് ഹർത്താൽ വിജയിച്ചു എന്നു വിശേഷിപ്പിക്കുന്നത്. ഹർത്താൽ വിജയിക്കട്ടെ! ജനം തോൽക്കട്ടെ!

മീശാൻ