Letters
റബറിന് എന്തുകൊണ്ടു രാജ്യാന്തര വില കിട്ടുന്നില്ല!
Monday, January 16, 2017 2:00 PM IST
റബറിനു രാജ്യാന്തര വിലയേക്കാൾ ശരാശരി 20 രൂപ കൂടുതലാണ് സാധാരണ നമ്മുടെ നാട്ടിലെ മാർക്കറ്റ് വില. ജനുവരി 13 ന് നേരെമറിച്ചു 30 രൂപ താഴെയാണ് വില. 2016 ജനുവരി 13 നും 2015 ജനുവരി 13 നും ഇവിടെ അന്താരാഷ്ട്രവിലയേക്കാൾ 19 രൂപ കൂടുതൽ ഉണ്ടായിരുന്നു.

കെ ണിയിലായ റബർ കർഷകർ മുറവിളി കൂട്ടിക്കൊണ്ടിരുന്നപ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതുകൊണ്ടാണ് നാട്ടിൽ വില കുറഞ്ഞത് എന്നും അവിടെ വില വർധിച്ചാൽ മാത്രമേ ഇവിടെ വില ആനുപാതികമായി വർധിക്കുകയുള്ളു എന്നും സർക്കാരും റബർ ബോർഡും വ്യവസായികളും വിശദീകരിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ ഇതെല്ലം തകിടം മറിഞ്ഞിരിക്കുന്നു. നാട്ടിലെ വില കിലോയ്ക്ക് 30 രൂപ താഴെ!

അ ന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി ഇവിടെ വില ലഭിക്കാത്തത് എന്തുകൊണ്ടെന്നു സർക്കാരോ റബർബോർഡോ വ്യവസായികളോ ഒന്നു വിശദീകരിക്കുമോ

<ആ> തോമസ് വർഗീസ്, വാഴൂർ