Letters
പ്ലാ​​​​സ്റ്റി​​​​ക് ബാ​​​​ഗു​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്ക​​​​ണം
Thursday, February 23, 2017 12:37 PM IST
വഴി​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ലും പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യം കു​​​​ന്നു​​​​കൂ​​​​ടു​​​​ന്നു. പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യം ക​​​​ത്തി​​​​ക്കു​​​​ന്പോൾ പു​​​​റ​​​​ത്തേ​​​​ക്കു​​​​വ​​​​രു​​​​ന്ന പു​​​​ക​​​​യും വി​​​​ഷ​​​​വാ​​​​ത​​​​ക​​​​വും വാ​​​​യു​​​​വി​​​​ൽ ല​​​​യി​​​​ക്കു​​​​ന്നു. അ​​​​തു​​​​വ​​​​ഴി ശ്വാ​​​​സ​​​​കോ​​​​ശ​​​​രോ​​​​ഗ​​​​ങ്ങ​​​​ൾ മു​​​​ത​​​​ൽ കാ​​​​ൻ​​​​സ​​​​ർ​​ വ​​​​രെ ഉ​​​​ണ്ടാ​​​​കു​​​​ന്നു. തോ​​​​ടു​​​​ക​​​​ളി​​​​ലും പു​​​​ഴ​​​​ക​​​​ളി​​​​ലും അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്ന പ്ലാ​​സ്റ്റി​​ക് മാ​​​​ലി​​​​ന്യ​​​​ത്തി​​​​നു ക​​​​ണ​​​​ക്കി​​​​ല്ല. അ​​​​വ ഒ​​​​ഴു​​​​ക്കി​​​​ൽ​​​​പ്പെ​​​​ട്ട് പു​​​​ഞ്ച​​​​പ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ലും കാ​​​​യ​​​​ലു​​​​ക​​​​ളി​​​​ലും എ​​​​ത്തു​​​​ന്നു. ഇത് മ​​​​ത്സ്യ​​​​സ​​​​ന്പ​​​​ത്ത് കു​​​​റ​​​​യാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​ം മുൻനിർത്തി പ്ലാ​​​​സ്റ്റി​​​​ക് നി​​​​രോ​​​​ധ​​​​നം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം.

രാ​​​​ജ്യ​​​​ത്ത് നോ​​​​ട്ട് പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കി. രാ​​​​ത്രി​​​​യും പ​​​​ക​​​​ലും ജ​​​​നം എ​​​​ടി​​​​എ​​​​മ്മി​​​​നു മു​​​​മ്പി​​ൽ ക്യൂ ​​​​നി​​​​ൽ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. പ്ലാ​​​​സ്റ്റി​​​​ക് നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ർ​​​​ക്കും ക​​​​ട​​​​യു​​​​ടെ മു​​​​മ്പി​​​​ൽ ക്യൂ ​​​​നി​​​​ൽ​​​​ക്കേ​​​​ണ്ടി​​​​വ​​​​രി​​​​ല്ല. ഒ​​​​രു കോ​​​​ട്ട​​​​ൺ ബാ​​​​ഗ് ക​​​​രു​​​​തി​​​​യാ​​​​ൽ ക​​​​ട​​​​യി​​​​ൽ​​​​നി​​​​ന്ന് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ക​​​​ട​​​​ലാ​​​​സി​​​​ൽ പൊ​​​​തി​​​​ഞ്ഞു കൊ​​​​ണ്ടു​​​​പോ​​​​കാം. പ്ലാ​​​​സ്റ്റി​​​​ക് ഒ​​​​ഴി​​​​വാ​​​​ക്കി ന​​​​മു​​​​ക്ക് പ്ര​​​​കൃ​​​​തി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാം. അ​​​​ങ്ങ​​​​നെ ന​​​​മ്മു​​​​ടെ നാ​​​​ടി​​​​നെ മാ​​​​ലി​​​​ന്യ​​​​മു​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് ക​​​​ഴി​​​​യും.

ജോ​​​​സ​​​​ഫ് ചാ​​​​ക്കോ, മ​​​​ര​​​​ങ്ങാ​​​​ട്ടു​​​​പി​​​​ള്ളി