Letters
കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​തു മ​​ദ്യ​​ശാ​​ല​​ക​​ൾ മാ​​റ്റി​​സ്ഥാ​​പി​​ക്കാ​​ന​​ല്ല
Saturday, February 25, 2017 1:32 PM IST
ദേശീ​​​യസം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ൾ​​​ക്ക​​​രി​​​കി​​​ലെ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​കി​​​രി​​​ലേ​​​ക്കും മാ​​​റ്റി സ്ഥാ​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ന​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ​​​ല്ലോ. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നും ക​​​ൺ​​​സ്യൂ​​​മ​​​ർ​​​ഫെ​​​ഡും പ​​​റ​​​യു​​​ന്ന​​​ത് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി അ​​​നു​​​സ​​​രി​​​ച്ചാ​​ണു ഹൈ​​​വേ​​​ക​​​ൾ​​​ക്ക​​​രി​​​കി​​​ലെ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ മാ​​​റ്റി​​​സ്ഥാ​​​പി​​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്ക​​​ലാ​​​ണി​​ത്.

ഹൈ​​​വേ​​​ക​​​ൾ​​​ക്ക​​​രി​​​കി​​​ലെ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന​​​ല്ല കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. ദേ​​​ശീ​​​യ​സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ൾ​​​ക്ക​​​രി​​​കി​​​ലെ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ ഉ​​​ട​​​ന​​​ടി നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക, ഹൈ​​വേ​​​ക​​​ൾ​​​ക്ക​​​രി​​​കി​​​ൽ മ​​ദ്യ​​ശാ​​ല​​ക​​ൾ​​ക്കു പു​​​തി​​​യ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക, ഇ​​പ്പോ​​ൾ ലൈ​​സ​​ൻ​​സ് ഉ​​ള്ള​​​വ​​​ർ അ​​​വ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തു​​​വ​​​രെ (പ​​​ര​​​മാ​​​വ​​​ധി 2017 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​വ​​​രെ) മാ​​​ത്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക, മ​​​ദ്യം ല​​​ഭി​​​ക്കു​​​മെ​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ൾ ഹൈ​​​വേ​​​കൾക്ക​​​രി​​​കി​​​ൽ​​​നി​​​ന്നു നീ​​​ക്കം​​​ചെ​​​യ്യു​​​ക, ഹൈ​​​വേ​​​ക​​​ൾ​​​ക്ക​​​രി​​​കി​​​ലോ ഹൈ​​​വേ​​​ക​​​ളി​​​ൽ​​​നി​​​ന്നും കാ​​​ണാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ലോ ഹൈ​​​വേ​​​ക​​​ൾ​​​ക്ക് 500 മീ​​​റ്റ​​​ർ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ലോ ഇ​​​നി മ​​​ദ്യ​​​ഷോ​​​പ്പോ മ​​​ദ്യ​​​വി​​​ല്പ​​​ന​​​യോ പാ​​​ടി​​​ല്ല എ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​ൽ പ​​റ​​യു​​ന്ന​​ത്. ഉ​​​ത്ത​​​ര​​​വി​​​ൽ ഒ​​​രി​​​ട​​​ത്തും മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ മാ​​​റ്റി​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു പ​​റ​​ഞ്ഞി​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ എ​​​തി​​​ർ​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ തു​​ട​​ങ്ങ​​​രു​​​ത്. മ​​​ദ്യ​​​ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞാ​​​ൽ മാ​​​ത്ര​​​മേ മ​​​ദ്യ​​​പാ​​​ന​​​വും കു​​​റ​​​യു​​​ക​​​യു​​​ള്ളു. മ​​​ദ്യ​​​പാ​​​നം കു​​​റ​​​യു​​​ന്ന​​​താ​​​ണു നാ​​​ടി​​​നും ജ​​​ന​​​ത്തി​​​നും ഗു​​​ണ​​​ക​​​രം.

ജ​​​യിം​​​സ് മു​​​ട്ടി​​​ക്ക​​​ൽ, തൃ​​​ശൂ​​​ർ