Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ക്രൈസ്തവർ: വേട്ടയാടാൻ എളുപ്പമുള്ള ഇരകൾ
Tuesday, April 18, 2017 10:36 AM IST
പശ്ചിമേഷ്യയിൽ ക്രൈസ്തവ വംശഹത്യ എന്ന ശീർഷകത്തിൽ ജോസ് ആൻഡ്രൂസ് ദീപികയിൽ എഴുതിയ പരന്പര ഹൃദയത്തിൽ ഒരു ചൂണ്ട കോർത്തുവലിക്കുന്നതുപോലുള്ള അനുഭവമാണ് സമ്മാനിച്ചത്.
പശ്ചിമേഷ്യയിലെ നിസഹായരായ ക്രൈസ്തവരുടെ അവസ്ഥ എന്താണെന്നുള്ളതിന്റെ യഥാർഥ ചിത്രം ലേഖകൻ വരച്ചുകാട്ടുന്നു. ആ അക്ഷരങ്ങൾക്കിടയിൽ ചോരത്തുള്ളികൾ, വാക്കുകൾക്കിടയിൽ രക്തക്കണ്ണീർ, വാക്യങ്ങൾക്കിടയിലോ ക്രൈസ്തവ രക്തം ഇറ്റുവീഴുന്ന കൊടുവാൾ.
ഇസ്മാലിയായിലെ അഭയാർഥി ക്യാന്പിലുള്ള നബില ഹാലിമിന്റെ വിലാപം ഒന്നുമാത്രം മതി ഐഎസ് പൈശാചികതയുടെ ക്രൂരമുഖം വെളിവാക്കാൻ. ആ പരന്പരയിൽ കണ്ട ഒരു വിവരണം. "എന്റെ മകന്റെ ശിരസിൽ മുടിയുണ്ടായിരുന്നില്ല. അത് ഉരുകിത്തീർന്നിരുന്നു. നഗ്നനായിരുന്ന എന്റെ മകൻ ജീവനുള്ള പന്തംപോലെനിന്ന് എരിയുകയായിരുന്നു.'ഒരമ്മയുടെ കരൾ വെന്തുരുകുന്ന വേദന. ഇതിൽഭേദം ആ അമ്മയേക്കൂടി കൊല്ലുകയായിരുന്നു എന്നു വായനക്കാരൻ പറഞ്ഞുപോകുന്ന അവസ്ഥ.
ചരിത്രത്താളുകൾ പരിശോധിക്കുന്പോൾ ക്രിസ്തുമതത്തിന്റെ ആരംഭം മുതൽ ഈ വംശഹത്യ നടമാടിക്കൊണ്ടിരുന്നതായി കാണാം. നീറോ ചക്രവർത്തി മുതൽ പിന്നീടങ്ങോട്ട് സ്റ്റാലിന്റെ റഷ്യയിലും കമ്യൂണിസ്റ്റ് ചൈനയിലും വരെ നീളുന്നു കൊലയാളിപ്പട്ടിക. എന്തുകൊണ്ട് ക്രൈസ്തവരോട് ഇങ്ങനെ എന്ന ചോദ്യത്തിന് ലേഖകൻ ഉത്തരവും നൽകുന്നു "വേട്ടയാടാൻ എളുപ്പമുള്ള ഇര'.
കൊലയാളികൾക്കുവേണ്ടിപ്പോലും പിതാവിനോട് കരുണ യാചിച്ച ദൈവപുത്രനായ ക്രിസ്തുവാണല്ലോ ക്രൈസ്തവരുടെ വഴികാട്ടി. "നിങ്ങളെ ദ്രോഹിക്കുന്നവർക്കു നന്മ ചെയ്തുകൊടുക്കുക; ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക' എന്നൊക്കെയുള്ള പ്രബോധനങ്ങളാണല്ലോ അവിടുന്നു നൽകിയത്. അവന്റെ അനുയായികൾ സ്വാഭാവികമായും നിരുപദ്രവികളും ശത്രുക്കളെപ്പോലും സ്നേഹിക്കുന്നവരുമായിരിക്കും.
തന്റെ അനുയായികളെ ഒരു ചെമ്മരിയാട്ടിൻപറ്റമായിട്ടല്ലേ യേശു വിശേഷിപ്പിച്ചത്? ചെമ്മരിയാടുകൾക്ക് ആരെയും ആക്രമിക്കാൻ അറിയില്ലല്ലോ. തണുപ്പുകാലത്തേക്കുവേണ്ട കന്പിളിയുടുപ്പിനു സ്വന്തം രോമവും പോഷണമായി പാലും ഇതു രണ്ടും ഇല്ലാതെവരുന്ന വാർധക്യകാലത്ത് തന്റെ മാംസവും മനുഷ്യനുവേണ്ടി ഒരു ബലിപോലെ കൊടുക്കാനും മാത്രമല്ലേ ചെമ്മരിയാടിനറിയൂ. ആർക്കും അതിനെ വേട്ടയാടാം, കൊല്ലാം, തിന്നാം. അതിനു പ്രതിഷേധിക്കാനോ പ്രതിരോധിക്കാനോ അറിയില്ലല്ലോ. ഐഎസും ഇതുതന്നെയല്ലേ ആധാരമാക്കുന്നത്.
ഒരു മനുഷ്യന്റെ കൺമുന്പിലിട്ട് അയാളുടെ ഭാര്യയേയും പെൺമക്കളേയും മാനഭംഗം ചെയ്യുന്നതും അതിനുശേഷം കൊലക്കത്തിക്കിരയാക്കുന്നതുമായ ദൃശ്യങ്ങൾ അരങ്ങേറുന്പോൾ എത്രയും വേഗം തന്നെ കൊന്നുകളയണമേ എന്നു മാത്രമായിരിക്കില്ലേ ഒരു കുടുംബനാഥന്റെ പ്രാർഥന?
പരന്പരയിലെ വിവരണങ്ങൾ അഗ്നിത്തിരകളായി വന്നിറങ്ങി മനസിനെ പൊള്ളിക്കുന്പോൾ ചില നാടൻ ചിത്രങ്ങളും മനസിൽ തെളിയുകയായി. വംശഹത്യ എന്നു പറയാനാവില്ലെങ്കിലും ഇതിനു സമാനമായ അതിക്രമങ്ങൾ ഇന്ത്യയിലും നടക്കുന്നില്ലേ? ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ എത്രയോ ഇന്ത്യൻ ദൃശ്യങ്ങൾ നമുക്കു കാണേണ്ടിവന്നു! കാന്ധമാലിൽ നൂറുകണക്കിനു ക്രൈസ്തവരെ നിഷ്കരുണം കൊല്ലുകയും അവരുടെ കുടിലുകളും അത്താണിയായിരുന്ന ദേവാലയവും അഗ്നിക്കിരയാക്കുകയും ചെയ്ത കൊടുംക്രൂരതയെപ്പറ്റി മറ്റെന്താണു പറയേണ്ടത്?
ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട് അനാഥരെയും രോഗികളെയും തെരുവുബാല്യങ്ങളെയും സ്വന്തം മഠത്തിൽകൊണ്ടുപോയി തീറ്റിപ്പോറ്റി ചികിത്സിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ വിശുദ്ധ മദർ തെരേസയുടെ ഉപവിപ്രവൃത്തികളെപ്പോലും തമസ്കരിക്കാനും മതംമാറ്റത്തിനുള്ള ടെക്നിക്കായി വിശേഷിപ്പിക്കാനും മുതിർന്നവരെ എന്തിനോട് ഉപമിക്കണം?
ജോ മുറികല്ലേൽ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.