Letters
ഒ​​​​ന്നി​​​​ല​​​​ധി​​​​കം മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​ക്കേ​​​​ണ്ട
Monday, April 23, 2018 11:13 PM IST
ഇ​​​​ന്ത്യ​​​​യി​​​​ൽ നീ​​​​തി​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും നി​​​​ല​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​വ​​ർ ചി​​​​ന്തി​​​​ക്കു​​​​ന്ന ഒ​​​​രു പ്ര​​​​ധാ​​​​ന സം​​​​ഗ​​​​തി​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശ്ര​​​​ദ്ധ പ​​​​തി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. ര​​​​ണ്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തു നി​​​​യ​​​​മം​​​​മൂ​​​​ലം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ, ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​നു​​​​ള്ള ചെ​​​​ല​​​​വ് സ്ഥാ​​നാ​​ർ​​ഥി​​യി​​ൽനി​​ന്ന് ഈ​​ടാ​​ക്കു​​ക​​യും ര​​​​ണ്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്പോ​​​​ഴും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ചെ​​​​ല​​​​വ് ഒ​​​​ന്നാ​​​​യി​​​​ത്തന്നെ ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക​​​​യും വേ​​​​ണം. അ​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ നി​​യ​​മ​​നി​​ർ​​മാ​​ണ സ​​ഭ​​യി​​ൽ മി​​​​നി​​​​മം ഹാ​​​​ജ​​​​ർ ഇ​​ല്ലാ​​ത്ത സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ/​​​​എം​​​​പി​​​​മാ​​രെ​​യും മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്.

പ​​​​യ​​​​സ് ആ​​​​ലും​​​​മൂ​​​​ട്ടി​​​​ൽ, ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ