Letters
ശസ്ത്രക്രിയയ്ക്കും പ്രായപരിധിയോ
Monday, July 16, 2018 1:30 AM IST
ശ​സ്ത്ര​ക്രി​യ​യ്ക്കും പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ഡോ. ​ജോ​സ് പു​ത്ത​ൻ​ക​ള​ത്തി​ന്‍റെ ക​ത്ത് ശ്ര​ദ്ധി​ക്കാ​നി​ട​യാ​യി. ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. വോ​ട്ട​വ​കാ​ശം നേ​ടാ​നും, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​നും ഒ​ക്കെ പ്രാ​യ നി​ബ​ന്ധ​ന ഉ​ണ്ട്. ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന വാ​ദം വി​ചി​ത്ര​മാ​യി തോ​ന്നു​ന്നു. പ്ര​ത്യേ​കി​ച്ചും മു​ന്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​യൂ​ർ​ദൈ​ർ​ഘ്യ​വും വൈ​ദ്യ​ശാ​സ്ത്ര പു​രോ​ഗ​തി​യും ഉ​ണ്ടാ​യ ഇ​ക്കാ​ല​ത്ത് 70 വ​യ​സി​ന് ശേ​ഷം പ​ല​ർ​ക്കും പ്ര​മേ​ഹ​വും, ര​ക്ത​സ​മ​ർ​ദ​വു​മൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ അ​വ​രെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​രാ​ക്ക​രു​തെ​ന്നു വാ​ദി​ക്കു​ന്ന​ത് 70 വ​യ​സി​നു​ശേ​ഷം അ​വ​രെ മ​ര​ണ​ത്തി​ന് വി​ധി​ക്കു​ക​യെ​ന്നാ​യി​രി​ക്കും.

ഇ​ങ്ങ​നെ ഒ​രു പ്രാ​യ​പ​രി​ധി ന​ട​പ്പി​ലാ​ക്കി​യാ​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ അ​പ​ക​ടം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​രാ​ക്കേ​ണ്ട രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും, രോ​ഗി​യു​ടെ ഏ​ജ് സ​ർ​ട്ടി​ഫി​ക്കേ​റ്റും ഹാ​ജ​രാ​ക്കേ​ണ്ടി​യും വ​രാം. ന​മു​ക്കു വേ​ണ്ട​ത് ഏ​ത് പ്രാ​യ​ത്തി​ലും അ​ത്യാ​വ​ശ്യ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​ക​ര​മാ​ക്കാ​ൻ വൈ​ദ്യ​ശാ​സ്ത്ര​ത്തെ കൂ​ടു​ത​ൽ വ​ള​ർ​ത്തു​ക​യാ​ണ്. മ​ന​ഷ്യാ​യൂ​സി​ന്, ക​ടി​ഞ്ഞാ​ൺ ഇ​ടു​ക​യ​ല്ല, വേ​ണ്ട​ത്.

സാ​മു​വ​ൽ കൊ​ച്ചു​വി​ള​യി​ൽ,മൈ​ല​പ്ര