തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കനാലിലൂടെ വെള്ളമെത്തി തുടങ്ങി
പത്തനംതിട്ട: ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം പമ്പാ ജലസേചനപദ്ധതിയുടെ വലതുകര കനാലിലൂടെ വെള്ളമെത്തി തുടങ്ങി. പദ്ധതിയുടെ പ്രധാന കനാലിൽ വടശേരിക്കര ബൗണ്ടറി ഭാഗത്ത് ഡിസംബർ ഏഴിനുണ്ടായ തകർച്ചയേ തുടർന്നു നിർത്തിവച്ച ജലവിതരണമാണ് ഭാഗികമായി പുനരാരംഭിച്ചിരിക്കുന്നത്. ബൗണ്ടറിയിൽ താത്കാലിക സംരക്ഷണഭിത്തി നിർമിച്ച് വെള്ളം തുറന്നുവിടുകയായിരുന്നു.

വേനലിന്റെ രൂക്ഷതയിൽ കുടിവെള്ളക്ഷാമം കൂടിയായതോടെയാണ് കനാലിലൂടെ അടിയന്തരമായി വെള്ളമെത്തിക്കണമെന്ന ആവശ്യമുണ്ടായത്. ഇതനുസരിച്ച് ഒരു മീറ്റർ ഉയരത്തിൽ പ്രധാന കനാലിലൂടെ വെള്ളം ഒഴുക്കാനുള്ള നടപടികളാണ് പിഐപി അധികൃതർ സ്വീകരിച്ചത്. ഇന്നലെവരെ 70 സെന്റിമീറ്റർ വെള്ളം തുറന്നുവിട്ടിട്ടുണ്ട്. 20 കിലോമീറ്ററോളം ദൈർഘ്യമുള്ള പ്രധാന കനാലിലൂടെ വെള്ളം ഒഴുകി വാഴക്കുന്നത്തെത്തി. ഇവിടെനിന്നു വലത്, ഇടതുകര കനാലുകൾ വേർതിരിയുന്നുണ്ട്. 20 കിലോമീറ്റർ ദൈർഘ്യമുള്ള വലതുകര കനാലിലേക്കാണ് വാഴക്കുന്നം അക്വാഡേറ്റിനു സമീപത്തു നിന്ന് ഇന്നലെ വെള്ളം തിരിച്ചുവിട്ടത്. വലതുകര കനാലിൽ 10 കിലോമീറ്ററോളം ഒഴുകി ഇന്നുരാവിലെ വെള്ളം പുല്ലാട് വരെയെത്തിയേക്കും. അയിരൂർ, കാഞ്ഞീറ്റുകര ഭാഗത്ത് ഇന്നലെ ഉച്ചയോടെ വെള്ളമെത്തിതുടങ്ങി. പ്രധാന കനാലിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ തീരങ്ങളിലെ കിണറുകളിലേക്ക് ഉറവയായി. ജലക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങൾക്കു നേരിയ ആശ്വാസമായി.

കനാൽ പല ഭാഗങ്ങളിലും അടഞ്ഞുകിടക്കുന്നതും മാലിന്യങ്ങൾ തള്ളിയിരിക്കുന്നതും സുഗമമായ ജലമൊഴുക്കിനു തടസമാണ്. പിഐപി അധികൃതരുടെ ശ്രമഫലമായി കൂടുതൽ സ്‌ഥലങ്ങളിലേക്ക് വെള്ളം എത്തിക്കാനാകുന്നുണ്ട്. മാലിന്യങ്ങൾ നീക്കിയാണ് പലയിടത്തും വെള്ളം ഒഴുക്കുന്നത്. ഇറച്ചിക്കോഴി മാലിന്യങ്ങൾവരെ കനാലിൽ വ്യാപകമായി തള്ളിയിട്ടുണ്ട്. കാടു പിടിച്ചുകിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കാനും നടപടിയെടുത്തിരുന്നില്ല. കനാൽ ഉണങ്ങിക്കിടന്നതും ജലമൊഴുക്കിനു വേഗം കുറയാൻ കാരണമായിട്ടുണ്ട്.

വലതുകര കനാലിലെ പരമാവധി പ്രദേശങ്ങളിൽ വെള്ളമെത്തിച്ചശേഷം ഇത് അടയ്ക്കും. പിന്നീട് ഇടതുകര കനാൽ തുറക്കാനാണ് തീരുമാനം. ശനിയാഴ്ച രാവിലെയോടെ ഇടതുകര കനാൽ തുറക്കാനാകുമെന്നാണ് കരുതുന്നത്.

47 കിലോമീറ്റർ ദൈർഘ്യമുള്ള ഇടതുകര കനാലിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളമെത്തിക്കാൻ കൂടുതൽ സമയം വേണ്ടിവരും. രണ്ടു ഭാഗങ്ങളിലേക്കു മൂന്നുദിവസങ്ങളുടെ ഇടവേളകളിൽ വെള്ളം തുറന്നുവിടാനാണ് ഇപ്പോഴത്തെ തീരുമാനം. കുടിവെള്ളത്തിനു പ്രധാന്യം നൽകിയാണ് വെള്ളം കനാലിലൂടെ വിടുന്നത്. കൃഷിയിടങ്ങളിലേക്ക് നിലവിലെ സാഹചര്യത്തിൽ കനാൽ തുറക്കാനാകില്ലെന്ന് അധികൃതർ പറഞ്ഞു.ബൗണ്ടറി ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രണ്ടുമാസം വേണ്ടിവരും. കനാൽ സംരക്ഷണഭിത്തി നിർമാണത്തിനായി ടെൻഡർ നൽകിയിരിക്കുകയാണ്.


കനാലിലൂടെ വെള്ളമെത്തി തുടങ്ങി
പത്തനംതിട്ട: ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം പമ്പാ ജലസേചനപദ്ധതിയുടെ വലതുകര കനാലിലൂടെ വെള്ളമെത്തി തുടങ്ങി. പദ്ധതിയുടെ പ്രധാന കനാലിൽ വടശേരിക്കര ബൗണ്ടറി ഭാഗ ......
വൈദ്യുതി നിലച്ചാൽ തിരുവല്ല റവന്യു ടവറിൽ ലിഫ്റ്റ് പ്രവർത്തനരഹിതം
തിരുവല്ല: ഭവനനിർമാണ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവല്ല റവന്യു ടവറിൽ വൈദ്യുതി മുടങ്ങിയാൽ ലിഫ്റ്റ് പ്രവർത്തിക്കാത്തത് വിവിധ ഓഫീസുകളിൽ എത്തുന്ന ജീ ......
പെരുനാട് ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്ത് 21ന്
പത്തനംതിട്ട: പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്ത് ഉത്സവം 21നു നടക്കും. ശബരിമല മകരവിളക്കിനുശേഷം തിരികെ പന്തളത്തേക്ക ......
ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനം അടൂരിൽ
പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനം ഫെബ്രുവരി 12 ന് അടൂർ പാണംതുണ്ടിൽ ഓഡിറ്റോറി യത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയി ച്ചു. രാ ......
ഗവി ഭൂമി സമരസമിതി ദിനരാത്ര സമരം നാളെ
പത്തനംതിട്ട: ഗവിയിലെ നൂറു കണക്കിന് ആദിവാസി തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുക, ഗവി നിവാസി കൾക്ക് നേരെ നടക്കുന്ന മനുഷ്യാ വകാശനിഷേധം അവസാനി ......
പത്താംതരം തുല്യതാ കോഴ്സ് : പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു
മല്ലപ്പള്ളി: ജില്ലാ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതയുടെ പതിനൊന്നാം ബാച്ചിന്റെ ഉദ്ഘാടനം മല്ലപ്പള്ളിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർ ......
മാരാമൺ കൺവൻഷൻ പന്തലിന് സംരക്ഷണം നൽകണം
പത്തനംതിട്ട: മാരാമൺ കൺവൻഷൻ അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് നാഷണൽ വൈഡർ എക്യൂമെനിക്കൽ യൂത്ത് അലയൻസ് സംസ്‌ഥാന കമ്മ ......
വനിതാ കമ്മീഷൻ അദാലത്ത് : 32 പരാതികൾ തീർപ്പാക്കി
പത്തനംതിട്ട: സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഡോ. ലിസി ജോസിന്റെ അധ്യക്ഷതയിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ പരിഗണനയ്ക്കു വന്ന 85 പരാതികളിൽ ......
ശതാബ്ദി വർഷത്തിൽ അടൂർ ബിഎച്ച്എസ്എസിനു നേട്ടങ്ങളേറെ
അടൂർ: ശതാബ്ദി വർഷത്തിൽ അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു നേട്ടങ്ങളേറെ.

ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി തലത്തിൽ മൂന്നാം സ്‌ഥാനവും ......
കടത്തിണ്ണയിൽ കിടന്ന കുഞ്ഞുകുഞ്ഞ് ഇനി മഹാത്മയിൽ
മല്ലപ്പള്ളി : 15 വർഷമായി കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന കുഞ്ഞുകുഞ്ഞി(70) നെ സാമൂഹ്യനീതിവകുപ്പ് ഇടപെട്ട് അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിലാക്കി. ആനിക്കാ ......
വിവരാവകാശ ചോദ്യങ്ങളെ അവഗണിക്കുന്നതായി പരാതി
പത്തനംതിട്ട : വിവരാവകാശ പ്രവർത്തകരുടെ ചോദ്യങ്ങളെ ജില്ലാ മെഡിക്കൽ ഓഫീസ് അപഹസിക്കുന്നതായി പരാതി.

വിവരാവകാശ പ്രവർത്തകനായ എൻ.കെ. ബാലൻ വിദ്യാലയ പരിസ ......
പാലിയേറ്റീവ് കെയർ പദ്ധതി വാർഷികം
പത്തനംതിട്ട: നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്‌താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ മൂന്നാംവാർഷികം ടൗൺ ഹാളിൽ നടന്നു.

വീണാ ജോർജ് എ ......
സ്വാമി വിവേകാനന്ദൻ യുവത്വത്തിന്റെ മാർഗദീപം: എംപി
പത്തനംതിട്ട: സ്വാമി വിവേകാനന്ദൻ ലോക യുവത്വത്തിന്റെ മാർഗദീപമെന്ന് ആന്റോ ആന്റണി എംപി. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ യുവജനവാരാഘോഷം, ജില്ലാ യൂത്ത് ക ......
ഇലന്തൂരിലെ മഹാത്മ ഗാന്ധിയുടെ സന്ദർശനം, അശീരി ആഘോഷങ്ങൾ നാളെ
ഇലന്തൂർ: അയിത്തത്തിനെതിരെ മഹാത്മാഗാന്ധി ഇലന്തൂരിൽ നടത്തിയ വിളംബര പ്രഖ്യാപനത്തിന് 80 തികയുന്നു. ഇതോടനുബന്ധിച്ച അശീരി ആഘോഷങ്ങൾ നാളെ ഇലന്തൂരിലെ ഗാന്ധി സ് ......
നാടൻ കോഴി വിപണന മേള
പത്തനംതിട്ട: ജില്ലാ ഐസിഎആർ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ നാടൻ കോഴികളുടെ വിപണമേളയും പ്രദർശനവും നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അക്കാമ ......
ജില്ലയിലെ കാർഷികവികസന ബാങ്കുകൾ 10 കോടി നിക്ഷേപം സമാഹരിക്കും
പത്തനംതിട്ട: സഹകരണ നിക്ഷേപ സുരക്ഷാ കാമ്പയിന്റെയും നിക്ഷേപ സമാഹരണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ കാർഷിക ഗ്രാമവികസന ബാങ്കുകൾ 31വരെയുള്ള കാലയളവിൽ 10 കോ ......
മണിമലയാറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്താൻ നടപടി സ്വീകരിക്കും
മല്ലപ്പള്ളി: വലിയതോട് മാലിന്യത്താൽ നിറഞ്ഞിരിക്കുന്നതിനാൽ മണിമലയാറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുന്നതിനാൽ ശുദ്ധീകരണ പ്രവൃത്തികൾ സംബന്ധിച്ച് സത്വ ......
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇന്ന് ഉത്സവക്കൊടിയേറ്റ്
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ 11.04നും 11.58നും മധ്യേ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ ഭട്ടതിരി ......
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. പ്രസിഡന്റായിരുന്ന കുരുവിള ജോർജിന്റെ നിര്യാണത്തേ തുടർന്നുള്ള ഒഴിവിലാണ് ......
കടമ്മനിട്ട എച്ച്എസ്എസിനു കെട്ടിടം നിർമിക്കു
കടമ്മനിട്ട: രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തമായി കെട്ടിടമില്ലാത്ത കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു പുതിയ കെട്ടിടം നിർമിച്ചു നൽകുമെന ......
കോൺഗ്രസ് സാംസ്കാരിക കൂട്ടായ്മ നാളെ
പത്തനംതിട്ട: ഇന്ത്യയിലെ സാംസ്കാരിക നായകർ, എഴുത്തുകാർ എന്നിവരോടുള്ള സംഘപരിവാർ സംഘടനകളുടെ അസഹിഷ്ണുതാ മനോഭാവത്തിനെതിരെയും ഇതിൽ മൗനം പാലിക്കുന്ന ഇടതുപക്ഷ ......
ഇടമൺ ദേവാലയത്തിൽ നാളെ തിരുനാൾ കൊടിയേറ്റ്
റാന്നി: ഇടമൺ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ അൽഫോൺസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്‌ത തിരുന ......
സിറ്റഡൽ സ്കൂൾ ജൂബിലി ആഘോഷവും വാർഷികവും
റാന്നി: സിറ്റഡൽ റസിഡൻഷ്യൽ സ്കൂൾ രജതജൂബിലി ആഘോഷവും വാർഷികവും ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ 10 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. വൈകുന്നേരം ......
എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ 22 നവവൈദികരുടെ ബലി അർപ്പണം
മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിനു അനുഗ്രഹ നിമിഷങ്ങൾ. എംസിബിഎസ് സന്യാസസമൂഹത്തിന്റെ ജന്മസ്‌ഥലമായ മല്ലപ്പള്ളിയിൽ ഈ സന്യാസ സമൂഹത്തിൽ നിന്നും പുതുതാ ......
മാരാമൺ പന്തൽ നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണം: എംപി
പത്തനംതിട്ട: മാരാമൺ കൺവൻഷൻ പന്തലിനു നാട്ടിയ തൂണുകൾ നശിപ്പിക്കുകയും നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്‌തമായ നിയമ ......
സെന്റ് തോമസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
റാന്നി: റാന്നിയുടെ സാമൂഹ്യ നവോത്ഥാനത്തിനും പുരോഗതിക്കും ക്നാനായ സമൂഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്ന് ആന്റോ ആന്റണി എംപി. ഇടമുറി സെന്റ് തോമസ് കോളജ് ഓ ......
അയിരൂർ എംടി സ്കൂൾ ശതാബ്ദി സമാപനം നാളെ
പത്തനംതിട്ട: അയിരുർ മാർത്തോമ്മ ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങൾ നാളെ സമാപിക്കും. 1917ൽ മിഡിൽ സ്കൂളായി ആരംഭിക്കുകയും 1948ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്ത സ്കൂളിന ......
വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സ് ന​ട​ത്തി
കു​ര​ങ്ങ​ൻ​മാ​ർ വാ​ഴ​ക്കൃ​ഷി ന​ശി​പ്പി​ച്ചു
ചെ​മ്മീ​ൻകെ​ട്ടി​ലെ ചത്ത മ​ത്സ്യ​ങ്ങ​ൾ രോഗഭീതി ഉയർത്തുന്നു
ഇഎ​സ്ഐ ​ഡി​സ്പെ​ൻ​സ​റി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
7772 കി​ലോ​മീ​റ്റ​ർ താണ്ടി മൃഗശാലയിൽ പുതിയ അതിഥികൾ എത്തി
പ​ന്നി​ക്കോ​ട്ടൂ​രി​ൽ പാ​ലം നിർമാണം തു​ട​ങ്ങി
വി​സി​ബി കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി
നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്ത് കൃ​ഷി​ദീ​പം സ്വാ​ശ്ര​യ സം​ഘം
കടത്തുവള്ളത്തിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി
സ്വീകരണം നൽകി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.