തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ചെറുതോണിയിൽ സംഘർഷം; പഞ്ചായത്തിൽ മിന്നൽ ഹർത്താൽ
ചെറുതോണി: ചെറുതോണിയിൽ നിർമാണ നിരോധിതമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്‌ഥലത്ത് സ്വകാര്യവ്യക്‌തി നിർമിച്ച കെട്ടിടം പൊളിക്കാനുള്ള റവന്യു ഉദ്യോഗസ്‌ഥരുടെ നീക്കം തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷാവസ്‌ഥ. റവന്യു ഉദ്യോഗസ്‌ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് വാഴത്തോപ്പ് പഞ്ചായത്തിൽ 12 മണിക്കൂർ മിന്നൽ ഹർത്താൽ നടത്തി.

ഇന്നലെ രാവിലെ ആറോടെ ഇടുക്കി പോലീസിന്റെ അകമ്പടിയോടെ ഇടുക്കി തഹസീൽദാർ കെ.എൻ. തുളസീധരന്റെ നേതൃത്വത്തിലാണ് ടൗണിലെ അനധികൃത നിർമാണം പൊളിക്കാനെത്തിയത്. കെട്ടിടം പൊളിക്കാനുള്ള ഉദ്യോഗസ്‌ഥരുടെ നീക്കം മുൻകൂട്ടി അറിഞ്ഞ് വ്യാഴാഴ്ച രാത്രി എട്ടുമുതൽ ചെറുതോണി ടൗണിൽ സിപിഎം പ്രവർത്തകരും വ്യാപാരികളും കെട്ടിടം പൊളിക്കുന്നത് തടയാനായി കാവലുണ്ടായിരുന്നു. മൂന്നൂറിലധികം പേരാണ് ടൗണിൽ കാവലിനുണ്ടായിരുന്നത്.

വെളുപ്പിന് ഇടുക്കി സിഐ സിബിച്ചൻ ജോസഫിനൊപ്പം എത്തിയ റവന്യു സംഘത്തെ കാവലുണ്ടായിരുന്നവർ തടഞ്ഞു. ഏഴു പോലീസുകാരുമായിവന്ന തഹസീൽദാർ പ്രതിഷേധക്കാരോടു ചെറുത്തുനിൽക്കാനാവാതെ പോലീസ് വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തഹസിൽദാരെ പാർട്ടി പ്രവർത്തകർ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതേതുടർന്ന് ഇദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

കെട്ടിടം പൊളിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നേതാക്കൾ പഞ്ചായത്തിൽ രാവിലെ ഹർത്താൽ പ്രഖ്യാപിച്ചു. ചെറുതോണി ബസ് സ്റ്റാൻഡിനുസമീപം നിർമാണ നിരോധിതമേഖലയിൽ സ്വകാര്യവ്യക്‌തി നേരത്തെയുണ്ടായിരുന്ന ചെറിയ കെട്ടിടം പൊളിച്ചുമാറ്റി വലിയ കെട്ടിടം നിർമിച്ചതാണ് പൊളിച്ചുനീക്കാൻ കളക്ടർ ഉത്തരവിട്ടത്. ഇതിനുമുമ്പും റവന്യു ഉദ്യോഗസ്‌ഥർ കെട്ടിടം പൊളിക്കാനെത്തിയത് ഒരു വിഭാഗമാളുകൾ തടഞ്ഞിരുന്നു. പിന്നീട് കളക്ടർ നേരിട്ടെത്തി കെട്ടിടം പൂട്ടി സീൽചെയ്തു. ഈ കെട്ടിടം പൊളിച്ചുമാറ്റാനാണ് ഇന്നലെ റവന്യു സംഘം എത്തിയത്.

മുന്നറിയിപ്പില്ലാതെ രാവിലെ ഏഴിന് പ്രഖ്യാപിച്ച ഹർത്താൽ ജനങ്ങളെയും വ്യാപാരികളെയും വിദ്യാർഥികളെയും വലച്ചു. സ്കൂൾ വാഹനങ്ങൾ പലതും ഹർത്താൽ വിവരമറിയാതെ കുട്ടികളെ കൊണ്ടുവരാൻ പുറപ്പെട്ടിരുന്നു. ഹർത്താലാണെന്നറിഞ്ഞ വിദ്യാർഥികളിൽ ചിലർ സ്കൂളിലെത്തിയില്ല. മറ്റുചിലർ വഴിയിൽ പെട്ടുപോവുകയും ചെയ്തു. ഹോട്ടൽ ഉടമകളാണ് ഏറെ വെട്ടിലായത്. ഭക്ഷണ സാധനങ്ങൾ ഒരുക്കിയ ഹോട്ടലുടമകൾ മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ ദുരിതത്തിലാവുകയായിരുന്നു. വഴിയാത്രക്കാർക്കും കടകളെല്ലാം അടഞ്ഞുകിടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി.

റോഡിലിറങ്ങിയ വാഹനങ്ങൾ ഹർത്താലനുകൂലികൾ തടഞ്ഞു. വിദ്യാർഥികളുമായി വന്ന സ്കൂൾ ബസുകളും തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. പ്രവർത്തനമാരംഭിച്ച ബാങ്കുകളും മറ്റു സ്‌ഥാപനങ്ങളും പ്രവർത്തകരെത്തി അടപ്പിച്ചു. ചെറുതോണി, പൈനാവ്, തടിയമ്പാട്, കരിമ്പൻ വാഴത്തോപ്പ് എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മുന്നറിയിപ്പില്ലാതുള്ള ഹർത്താൽ പ്രഖ്യാപനത്തിൽ നല്ലൊരുശതമാനം വ്യാപാരികൾക്കും പ്രതിഷേധമുണ്ട്.

ഇതിനിടെ നേതാക്കൾ ഇടുക്കി ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കണ്ട് ചർച്ചനടത്തി. മന്ത്രി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് പ്രശ്നം ബോധ്യപ്പെടുത്തി. മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കടന്നപ്പള്ളി നേതാക്കളെ അറിയിച്ചു. മന്ത്രിസഭാ തീരുമാനമുണ്ടാകുംവരെ കെട്ടിടം പൊളിക്കുന്നത് നിർത്തിവയ്ക്കാനും മന്ത്രി കളക്ടർക്ക് നിർദേശം നൽകി.
യുവാവിന്റെ സംസ്കാരം നടത്തി
ചെറുതോണി: വൈദ്യുത കമ്പിയിൽനിന്നും ഷോക്കേറ്റു മരിച്ച യുവാവിന്റെ സംസ്കാരം നടത്തി. കഞ്ഞിക്കുഴി മഴുവടി ഉമ്മൻചാണ്ടി കോളനിയിൽ കുന്നുംപുറത്ത് സുകുമാരന്റെ മകൻ ......
പള്ളിയോടു ചേർന്നു പള്ളിക്കടകൾ ആരംഭിക്കണം: മാർ റെമിജിയോസ്
മുതലക്കോടം: പള്ളിയോടു ചേർന്നു പള്ളിക്കൂടങ്ങൾ ആരംഭിച്ചതുപോലെ പള്ളിക്കടകൾ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് താമരശേരി രൂപത ......
ഹരിതകേരളം പദ്ധതി അഭിമാനത്തോടെ ഏറ്റെടുക്കണം: മന്ത്രി എം.എം. മണി
ഇടുക്കി: വികസന രംഗത്ത് പുതിയ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്ന ഹരിതകേരളം പദ്ധതി ജനങ്ങൾ അഭിമാനത്തോടെ ഏറ്റെടുക്കണമെന്നു മന്ത്രി എം.എം. മണി പറഞ്ഞു. മുരിക ......
വിശുദ്ധിയുടെ ശ്രീകോവിലിൽ പ്രവേശിക്കാൻകഴിയണം: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: ദൈവത്തിന്റെ കരുണയിലും വിശ്വസ്തതയിലും അടിയുറച്ചുനിന്നുകൊണ്ട് വിശുദ്ധിയുടെ ശ്രീകോവിലിലേക്കു പ്രവേശിക്കുവാൻ നാം ഓരോരുത്തർക്കും കഴിയണമെന്ന ......
പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ചവാഹനം കാട്ടാന തകർത്തു
മൂന്നാർ: മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ. കറുപ്പസ്വാമിയും സംഘവും സഞ്ചരിച്ച ജീപ്പ് കാട്ടാന തകർത്തു. ബുധനാഴ്ച വൈകുന്നേരം മൂന്നാർ– സൈലന്റുവാലി റോഡിലെ ഗ് ......
പഞ്ചഗുസ്തി മത്സരം
ഇടുക്കി: ജില്ലാ കേരളോത്സവത്തോടനുബന്ധിച്ചുള്ള പഞ്ചഗുസ്തി മത്സരം 11 നു മൂന്നാർ ടൗണിൽ നടക്കും. മത്സരാർഥികൾ ഉച്ചക്ക് 12 നു മത്സര സ്‌ഥലത്തെത്തണം. 65 കിലോക് ......
ഇബ്രാഹിംകുട്ടി കല്ലാർഡിസിസി അധ്യക്ഷൻ
കട്ടപ്പന/ നെടുങ്കണ്ടം: സംഘാടന മികവും ലാളിത്യവുംകൊണ്ട് വ്യത്യസ്തനായ ഇബ്രാഹിംകുട്ടി കല്ലാർ ഇനി ജില്ലാ കോൺഗ്രസ് കമ്മളറ്റിയുടെ അമരക്കാരൻ. ഇബ്രാഹിംകുട്ടി ......
അട്ടപ്പള്ളം സെന്റ് തോമസ് സ്കൂളിന് ദേശീയ അംഗീകാരം
കുമളി: കുട്ടിശാസ്ത്രജ്‌ഞരുടെ കണ്ടുപിടിത്തത്തിന് കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന് കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ അംഗീകാരം. ......
കറ്റകെട്ടിയും ചുമന്നും വിദ്യാർഥികൾ കൊയ്ത്ത് ഉത്സവമാക്കി
കട്ടപ്പന: കറ്റകെട്ടിയും കറ്റ ചുമന്നും വലിയകണ്ടം പാടത്ത് കൊയ്ത്തുത്സവം. നാടൻപാട്ടിന്റെ താളപ്പൊലിമയിൽ വലിയകണ്ടം പാടത്ത് വിദ്യാർഥികൾ നടത്തിയ കൊയ്ത്തുത്സവ ......
സൗരോർജ വിളക്കുകളുടെസംസ്‌ഥാന വിതരണോദ്ഘാടനം
ഇടുക്കി: ഗാർഹിക സൗരോർജ വിളക്കുകളുടെയും സൂര്യറാന്തലുകളുടെയും സംസ്‌ഥാന വിതരണോദ്ഘാടനം ഡിസംബർ 11 നു വൈകുന്നേരം മൂന്നിന് മന്ത്രി എം.എം. മണി ശാന്തൻപാറ പഞ്ചാ ......
ഹരിത മിഷൻ പ്രവർത്തനങ്ങൾക്ക് വൈദികന്റെ സാന്നിധ്യം ശ്രദ്ധേയമായി
വണ്ടമറ്റം: സംസ്‌ഥാന സർക്കാരിന്റെ ഹരിത മിഷൻ പരിപാടിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ വൈദികന്റെ സാന്നിധ്യം ശ്രദ്ധേയമായി. കോടിക്കുളം പഞ്ചായത്തിലെ ഒ ......
ഹരിത മിഷൻ പദ്ധതിക്ക് തുടക്കമായി
തൊടുപുഴ: തൊടുപുഴ നഗരസഭ 21–ാം വാർഡിന്റെയും ന്യൂമാൻ കോളേജ് എൻസിസി യൂണിറ്റിന്റെയും നേതൃത്വത്തിൽ ഹരിതകേരള മിഷന് തുടക്കം കുറിച്ചു. വിമല പബ്ലിക് സ്കൂൾ, ടീച് ......
മുളപ്പുറം യാക്കോബായ പള്ളിയിൽശതാബ്ദി ആഘോഷം
മുളപ്പുറം: സെന്റ് ജോർജ് ബഥേൽ യാക്കോബായ സുറിയാനി പള്ളിയിൽ മോർ യാക്കോബ് ബുർദ്ദോനോയുടെ ഓർമപ്പെരുന്നാളും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്നുമുതൽ 11 വരെ ന ......
ഹോളി ട്രിനിറ്റി ഇടവകരജത ജൂബിലി സമാപനം
തൊടുപുഴ: സിഎസ്ഐ ഹോളി ട്രിനിറ്റി ഇടവകയുടെ രജത ജൂബിലി സമാപന പരിപാടികൾ 9,10,11 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1991–ൽ പ്രയർ ......
തൊടുപുഴ–രാമമംഗലം റോഡ് രണ്ടാംഘട്ട നിർമാണത്തിന് തുടക്കം
തൊടുപുഴ: തൊടുപുഴ–രാമമംഗലം റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിന് ഭരണാനുമതിയായി. പി.ജെ. ജോസഫ് എംഎൽഎയുടെ പ്രത്യേക താൽപര്യ പ്രകാരം 18.64 കോടി രൂപയുടെ ഭരണാനുമതി ......
സെന്റ് തോമസ് കോളജിൽ സംവാദം നടത്തി
മൈലക്കൊമ്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ ബിഎഡ് വിദ്യാർഥികൾ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ദീപിക ഫ്രണ്ട്സ് ക്ലബ് കോതമംഗലം രൂപതാ ഡ ......
കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻമുന്തിയ പരിഗണന: എം.എം. മണി
വലിയതോവാള: കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്തിയ പരിഗണന നൽകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. വലിയതോവാളയിൽ നൽകിയ പൗരസ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന് ......
കെഎസ്ആർടിസി ജീവനക്കാർ ധർണ നടത്തി
മൂന്നാർ: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പഴയ മൂന്നാർ ഡിപ്പോയിൽ നടന്ന ധർണ കെപിസിസി വൈസ് ......
സമ്പൂർണ വൈദ്യുതീകരണം
അടിമാലി: സംസ്‌ഥാന സർക്കാരും വൈദ്യുതിവകുപ്പും ചേർന്നു നടപ്പിലാക്കുന്ന സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി അടിമാലി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വര ......
ജോബ് ഗൈഡൻസ് സെമിനാർ
കട്ടപ്പന: വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി ജോർജിയൻ വോയ്സിന്റെയും എറണാകുളം സ്കിൽമാപ് ട്രെയിനിംഗ് കമ്പനിയുടെയും നേതൃത്വത്തിൽ ജോബ് ഗൈഡൻസ് സെമിനാർ നട ......
വെള്ളാരംകുന്ന് പള്ളിയിൽഅമലോത്ഭവ തിരുനാൾ
വെള്ളാരംകുന്ന്: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 10, 11 തീയതികളിൽ നടക്കുമെന്ന് വികാരി ഫാ. ഏബ്രഹാം പാലക്കുടി, അസിസ്റ ......
മൂന്നാറിനെ മാലിന്യവിമുക്‌തമാക്കൽപദ്ധതിക്ക് തുടക്കമായി
മൂന്നാർ: സംസ്‌ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാറിനെ മാലിന്യവിമുക്‌തമാക്കാൻ മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ച ......
ചെക്ക്ഡാം നിർമാണത്തെചൊല്ലി തർക്കം: കുതിരയുടെ ചവിട്ടേറ്റ് രണ്ടുപേർക്ക് പരിക്ക്
മൂന്നാർ: ചെക്ക്ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുതിരയുടെ ചവിട്ടേറ്റു പരിക്ക്. വട്ടവടയിലെ പഴത്തോട്ടത്തിലെ ചെക്ക്ഡാം നി ......
കരിമ്പൻ ടൗൺ വൃത്തിയാക്കി
കരിമ്പൻ: കേരള സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി കരിമ്പൻ സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും കരിമ്പൻ ടൗണും പരിസരപ്രദേശങ്ങളും ശുചിയാക് ......
സ്വാപ് ഷോപ് ഉദ്ഘാടനം
ചെറുതോണി: വിമലഗിരി വിമല ഹൈസ്കൂളിൽ ഹരിതകേരള മിഷന്റെ ഭാഗമായ സ്വാപ് ഷോപ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ സ്വാപ് ഷോപ് ഉദ്ഘാടനം നിർവഹ ......
രാജാക്കാടിന് പുത്തനുണർവായിഹരിതകേരളം പദ്ധതി
രാജാക്കാട്: ജൈവ പച്ചക്കറി കൃഷിയിലും സമ്പൂർണ ശുചിത്വ പദ്ധതിയിലും കേരളത്തിന് മാതൃകയായ രാജാക്കാട് ഗ്രാമപഞ്ചായത്തിൽ പുത്തൻ ഉണർവുപകർന്ന് ഹരിത കേരളം പദ്ധതിക ......
ഹരിത കേരളം പദ്ധതിക്ക്മറയൂരിൽ തുടക്കം
മറയൂർ: ഹരിതകേരളം പദ്ധതിക്ക് മറയൂരിൽ തുടക്കമായി. സർക്കാർ ആശുപത്രിയും പരിസരവും വില്ലേജ് ഓഫീസ് പരിസരം, മറയൂർ ടൗൺപ്രദേശം, പഞ്ചായത്തിലെ കുടിവെള്ള ടാങ്കുകൾ ......
വനത്തിനുള്ളിൽ സത്യപ്രതിജ്‌ഞ; ഹരിതകേരളം പദ്ധതിയുമായി വനംവകുപ്പ്
ചെറുതോണി: പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവുമായി ഇടുക്കി വനം, വന്യജീവി വകുപ്പുകൾ വനത്തിനുള്ളിൽ സത്യപ്രതിജ്‌ഞ ചെയ്തു. നഗരംപാറ ഫോറസ്റ്റ് റേഞ്ചറുടെ നേതൃത്വ ......
കട്ടപ്പന നഗരസഭയിൽ ഹരിതകേരളം പദ്ധതിക്ക് തുടക്കമായി
കട്ടപ്പന: ശുചിത്വം, മാലിന്യ സംസ്കരണം, ജലവിഭവം, ജൈവകൃഷി എന്നിവയ്ക്കു പ്രാമുഖ്യംകൊടുത്ത് ഹരിതകേരളം പദ്ധതിക്ക് കട്ടപ്പന നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ സാ ......
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു ഗുരുതര പരിക്ക്
എ.പി.ജെ അബ്ദുൾ കലാം സ്റ്റേഡിയം നിർമാണം ഇഴയുന്നു
അട്ടേങ്ങാനം–നായ്ക്കയം റോഡ് തകർന്നു; യാത്ര ദുസഹം
സ്കൂളുകളിൽ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു
കുടുംബശ്രീ കാമ്പയിൻ തുടങ്ങി
ഹരിതകേരളം മിഷൻ: പരിസ്‌ഥിതിക്കായി നാടൊന്നിച്ചു
ചാലിയാറിൽ തടയണകൾ നിർമിച്ചു
വഴി കൈയേറി; ശ്മശാനഭൂമിയിലേക്കെത്താൻ മൃതദേഹം ചുമന്നതു പുറമ്പോക്കു തോട്ടിലൂടെ
ഭക്ഷ്യസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാർഷിക സംസ്കാരത്തിലേക്കു മടങ്ങുക: മന്ത്രി രാജു
പള്ളിയോടു ചേർന്നു പള്ളിക്കടകൾ ആരംഭിക്കണം: മാർ റെമിജിയോസ്
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.