തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വേലന്താവളത്തേക്ക് ബസ് സർവീസ് ആരംഭിക്കണം
മുതലമട: കാമ്പ്രത്ത്ചള്ളയിൽനിന്നും വിളയോടി, നാട്ടുകൽ വഴി വേലന്താവളത്തേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് മുതലമട ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ മീങ്കര, ആട്ടയാമ്പതി, വലിയച്ചള്ള, പാപ്പാൻചള്ള, ചുള്ളിയാർമേട്, കാമ്പ്രത്ത് ചള്ള എന്നിവിടങ്ങളിലുള്ള യാത്രക്കാർ കൊല്ലങ്കോട്, ചിറ്റൂർ വഴി പതിനഞ്ചു കിലോമീറ്റർ അധികദൂരം സഞ്ചരിച്ചാണ് വേലന്താവളത്തേക്ക് എത്തുന്നത്.

അധികദൂരം സഞ്ചരിക്കുന്നതിനു പുറമേ അധികചാർജും കൂടുതൽ സമയവും വേണ്ടിവരും. കാമ്പ്രത്തുചള്ളയിൽനിന്നും പള്ളം, വിളയോടി വഴി വേലന്താവളത്തേക്ക് റോഡുണ്ട്. മുതലമടയിൽ കൂടുതലായും നിർധന കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇവർക്ക് വേലാന്തവളം ഭാഗത്തേക്ക് എത്തുന്നതിന് സാമ്പത്തിക ചെലവ് ഏറെയാണ്. ഈ സാഹചര്യത്തിൽ കാമ്പ്രത്തുചള്ളയിൽനിന്നും ദൂരക്കുറവുള്ള ഇതുവഴി വേലന്താവളത്തേക്ക് എത്തിയാൽ അവിടെനിന്നും തമിഴ്നാട് ബസ് വഴി കോയമ്പത്തൂരിലേക്കു ചുരുങ്ങിയ നിരക്കിൽ എത്താനാകും.

ഇതു കൂടാതെ മുതലമടയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വേലന്താവളം പച്ചക്കറി ചന്തയിലെത്തിക്കാനും പുതിയ റൂട്ട് സഹായമാകുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ. പുതിയ ബസ് റൂട്ട് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആർടിഒ അധികൃതർക്ക് നിവേദനം നല്കാൻ ജനങ്ങളിൽനിന്നും ഒപ്പുശേഖരണം തുടങ്ങി.
വൈദ്യുതിപോസ്റ്റ് അപകടഭീഷണി
വടക്കഞ്ചേരി: വീട്ടുകാർക്കും പ്രദേശവാസികൾക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി വൈദ്യുതിപോസ്റ്റ് നില്ക്കുമ്പോഴും അധികൃതർക്കു നിസംഗത.ദേശീയപാത ഇരുമ്പുപാലത്തിന ......
വിതരണം ചെയ്യണം
കൊല്ലങ്കോട്: ഓണം കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞിട്ടും പല്ലശന പഞ്ചായത്തിൽ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പല്ലശന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയ ......
കായികമേള
കഞ്ചിക്കോട്: അട്ടപ്പള്ളം സായിനിലയം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ വാർഷിക കായികമേള വാളയാർ ഫോറസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. കായികമേള അസിസ്റ്റന്റ് ക ......
പത്രിക നല്കി
കോയമ്പത്തൂർ: തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ആദ്യദിവസം തന്നെ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് രണ്ടുപേർ അപേക്ഷ സമർപ്പിച്ചു. കഴിഞ്ഞദിവസമാണ് സംസ് ......
ചിതലരിച്ച മരം മുറിച്ചുനീക്കണം
വണ്ടിത്താവളം: ടാക്സിസ്റ്റാൻഡിനു സമീപത്തു വ്യാപാര സ്‌ഥാപനത്തിനുമുന്നിൽ ചിതലരിച്ചു ദുർബലമായി അപകടഭീഷണിയിലുള്ള മരം മുറിച്ചുനീക്കണമെന്ന് യാത്രക്കാർ ആവശ്യപ ......
കേരള കർഷകസംഘം സമ്മേളനം
നല്ലേപ്പിള്ളി: ജില്ലയിലെ സമഗ്ര കാർഷികപുരോഗതിക്ക് കുരിയാർകുറ്റി– കാരപ്പാറ ജലസേചനപദ്ധതി നടപ്പിലാക്കുക, കാർഷികമേഖലയിൽ കൃഷിക്കാർ ഓരോവിളകളിലും നേരിടുന്ന വ ......
രണ്ടാംവാർഷിക സമ്മേളനം
പാലക്കാട്: പറയ സമുദായ കൂട്ടായ്മ രണ്ടാംവാർഷിക സമ്മേളനം നടത്തി. ജില്ലാ സമ്മേളനവും വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും പട്ടികജാതി വികസനവകുപ്പ് ജോയിന്റ് ഡയറ ......
അറുന്നൂറുഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്
കോയമ്പത്തൂർ: അറുന്നൂറുഗ്രാം ശരീരഭാരവുമായി ജനിച്ച കുഞ്ഞിനെ ഡോക്ടർമാർ കഠിനശ്രമത്തിലൂടെ ജീവിതത്തിലേക്കു തിരികേ കൊണ്ടുവന്നു. ധാരാപുരം മുസ്വാമി–നാഗലക്ഷ്മി ......
കൺട്രോൾ റൂം തുറന്നു
പാലക്കാട്: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കുന്നതിനായി ചിറ്റൂർ താലൂക്ക് ഓഫീസിൽ 04923 224740 എന്ന നമ്പറിൽ കൺട്രോൾ റും പ്രവർത്തനമാ ......
ജില്ലാ ശിശുസംരക്ഷണ സമിതി യോഗം ചേർന്നു
പാലക്കാട്: ജില്ലാശിശു സംരക്ഷണ സമിതിയുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ വി ......
സാമൂഹ്യവിരുദ്ധ താവളമായി
മണ്ണാർക്കാട്: തെങ്കര ആനമൂളി ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സ് സാമൂഹ്യവിരുദ്ധരുടെ താവളമായി. നിലവിലുള്ള ഫോറസ്റ്റ് ഓഫീസിനു സമീപത്തു മണ്ണാർക്കാട ......
അനുസ്മരണ സമ്മേളനം നടത്തി
മണ്ണാർക്കാട്: എം.എസ്.റാവുത്തർ അനുസ്്മരണ സമ്മേളനം കെപിസിസി സെക്രട്ടറി പി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. അസൗകര്യങ്ങളുടെ നടുവിൽ വാടകകെട്ടിടത്തിൽ കോട്ടത്തറ ഇ ......
കൊയ്ത്തുയന്ത്രത്തിന്റെ വാടക ഏകീകരിക്കണം
നെന്മാറ: നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ കൊയ്ത്തുയന്ത്രത്തിന്റെ വാടക ഏകീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ആവശ്യപ്പെട്ട ......
നവോത്ഥാന, സാംസ്കാരിക ചരിത്രം സംബന്ധിച്ച ചിത്രപ്രദർശനം
പാലക്കാട്: ഒക്ടോബർ 15ന് പാലക്കാട് നടക്കുന്ന സംസ്‌ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തോട് അനുബന്ധിച്ച് കേരള നവോത്ഥാനവും, സാംസ്കാരിക ചരിത്രവും വിഷയമാക്കി പ്ര ......
സഞ്ചരിക്കുന്ന ചിത്രപ്രദർശനം ഇന്ന് ജില്ലയിലെത്തും
പാലക്കാട്: സർക്കാറിന്റെ 100 ദിന കർമ്മപരിപാടികളും വികസനനേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പി ......
സ്വരലയ നൃത്തസംഗീതോത്സവം ഒക്ടോബർ ഒന്നുമുതൽ
പാലക്കാട്: സ്വരലയ നൃത്തസംഗീതോത്സവം ഒക്ടോബർ ഒന്നുമുതൽ പതിനൊന്ന് വരെ ജോബീസ് മാളിലെ ഡയ്മണ്ട് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി ടി.ആർ.അജയൻ പത്രസമ്മേളനത്തിൽ അറ ......
വഴിയോര കച്ചവടക്കാർക്കായി സഹകരണബാങ്ക് തുടങ്ങും
നെന്മാറ: വഴിയോര കച്ചവടക്കാർക്കായി സഹകരണ ബാങ്ക് തുടങ്ങുന്നതിന് എച്ച്എംഎസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കൺവീനർ ആർ.സുദേവൻ യോഗത് ......
സംയുക്‌ത മരംമുറി തൊഴിലാളി യൂണിയൻ രൂപീകരിച്ചു
വടക്കഞ്ചേരി: പൊത്തപ്പാറ കാളാംകുളത്ത് സംയുക്‌ത മരംമുറി തൊഴിലാളി യൂണിയൻ രൂപീകരിച്ചു. മരംമുറിക്കുന്നതിന് ആവശ്യമായ മെഷീൻ, കട്ടർ, വടം, വാൾ എന്നിവ സബ്സിഡി ന ......
ജപമാലമാസ ദിനാചരണവും ഇടവക മധ്യസ്‌ഥന്റെ തിരുനാളും
മലമ്പുഴ: സെന്റ് ജൂഡ്സ് ദേവാലയത്തിൽ ഒക്ടോബർ ഒന്നുമുതൽ 30 വരെ ജപമാലമാസ ദിനാചരണം നടത്തും. ഒന്നുമുതൽ 20 വരെ രാവിലെ 6.10ന് ജപമാല, തുടർന്ന് ദിവ്യബലി. 21 മുത ......
കാൽനട തീർഥയാത്രയും ഓർമപെരുന്നാളും
വടക്കഞ്ചേരി: വാൽക്കുളമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ പള്ളിയിൽ മഹാപരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപെരുന്നാളും കാൽനട തീർഥയാത്ര ......
മേലമുള്ളി ഊരിൽ ജൈവപച്ചക്കറി കൃഷി
അഗളി: മേലമുള്ളിയിൽ തരിശായികിടന്ന അൻപതേക്കർ ഭൂമിയിൽ ജൈവപച്ചക്കറി വിത്തുവിതക്കൽ എം.ബി.രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. 31 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത് ......
നോക്കുകുത്തിയായി ആനമൂളി ചെക്ക്ഡാം
മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ ജലസംഭരണിയായ ആനമൂളി ചെക്ക്ഡാം നോക്കുകുത്തിയായി. 30 വർഷങ്ങൾക്കുമുമ്പ് സ്‌ഥാപിച്ച ചെക്ക്ഡാമാണ് ഇപ്പോൾ നാശത്തിന്റെ ......
മനുഷ്യജീവൻ സംരക്ഷിക്കപ്പെടുവാൻ തെരുവുനായ് പാർക്കുകൾ സ്‌ഥാപിക്കണം: കത്തോലിക്ക കോൺഗ്രസ്
പാലക്കാട്: കേരളത്തിലെ പൊതുസ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കായി തദ്ദേശ സ്വയം’രണ സ്ഥാപനങ്ങളും മൃഗസ്നേഹികളും തെരുവുനായ് പാർക്കുകൾ അട ......
ശ്രദ്ധാഞ്ജലി
പാലക്കാട്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ പുതുശേരി ചള്ളേക്കാട് ഷഹീദ് ജയപ്രസാദിന് ഇന്നുരാവിലെ 8.30ന് അന്ത്യവിശ്രമസ്‌ഥലത്തും പുതുശേരി മന്ദത് ......
അറസ്റ്റുചെയ്തു
മണ്ണാർക്കാട്: നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും പ്രതികളെ മോചിപ്പിച്ച കേസിൽ മുഖ്യപ്രതിയെ പിടികൂടി. തച്ചനാട്ടുകര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട് ......
ചാമ്പ്യന്മാരായി
വടക്കഞ്ചേരി: ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല സബ്ജൂണിയർ ബോയ്സ് ആൻഡ് ഗേൾസ് ചാമ്പ്യൻഷിപ്പിൽ ബോയ്സ്, ഗേൾസ് വിഭാഗത്തിൽ വള്ളിയോട് ശ്രീനാരായ ......
കുടുംബസംഗമം
വടക്കഞ്ചേരി: സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ–സിഐടിയു വടക്കഞ്ചേരി ഡിവിഷൻ സമ്മേളനവും കുടുംബസംഗമവും ഒക്ടോബർ അഞ്ചിന് എൻഇഎസ് സ്കൂളിൽ നടക്കും.

ഒക്ടോബർ ......
സായാഹ്നധർണ
പാലക്കാട്: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, അമിതചാർജ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റെയിൽവേ അവഗണന അവസാനിപ്പിക്കുക, സ്വകാര്യവത്കരണ നടപടികള ......
വിനോദയാത്ര
പാലക്കാട്: ലോക വിനോദസഞ്ചാര ദിനാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നെല്ലിയാമ്പതിയിലേക്കു സൗജന്യ വിനോദയാത്ര സംഘടി ......
അവാർഡ് ദാനം ഇന്ന്
പാലക്കാട്: ഓയിസ്ക ഇന്റർനാഷണൽ പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ടോപ് ടീൻസ് പരീക്ഷയിൽ മികവു പുലർത്തിയ വിദ്യാർഥികളെയും സ്കൂളുകൾക്കുമുള്ള അവാർ ......
വിദേശമദ്യം പിടികൂടി
അഗളി: വില്പനയ്ക്കായി കൊണ്ടുവന്ന് മണ്ണിൽ കുഴിച്ചിട്ടിരുന്ന പത്തുലിറ്ററോളം വിദേശമദ്യം ജനമൈത്രി എക്സൈസ് സംഘം പിടികൂടി. കോട്ടത്തറ പഞ്ചായത്ത് സ്റ്റേഡിയത്തി ......
എസ്എൻഡിപിയുടെ പച്ചക്കറി കൃഷി
അഗളി: ശ്രീനാരായണ ഗുരുവിന്റെ സമാധിദിനാചരണത്തോടനുബന്ധിച്ച് ചിറ്റൂർ എസ്എൻഡിപി ശാഖ ജൈവ പച്ചക്കറികൃഷി പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം സി. രാധാകൃഷ്ണൻ ......
ലോഗോസ് ക്വിസ് ഒന്നാംഘട്ടം സമാപിച്ചു
കുമരംപുത്തൂർ: കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന 17–ാമത് അഖിലകേരള ബൈബിൾ മത്സരപരീക്ഷ–ലോഗോസ് ക്വിസ് 2016ന്റെ ഒന്നാംഘട്ടം മത്സരപരീക്ഷ രൂപതയില ......
പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നെന്നു പരാതി
വടക്കഞ്ചേരി: ടൗണിൽ ബസ്സ്റ്റാൻഡിനുമുന്നിൽ ബസാർ റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. ഭാരം കയറ്റിയ ഏതോ വാഹനം കടന്നുപോകുന്നതിനിടെയാണ് റോഡ് പ ......
കാട്ടാനപ്രശ്നം: നാട്ടുകാർ റോഡ് ഉപരോധിക്കും
കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട് ഭാഗത്ത് നിരന്തരമുണ്ടാകുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധ ......
സബ്ജൂണിയർ വോളി : മമ്പാട് യുപി ക്ലബും പൊറ്റശേരി ജിഎച്ച് എസ്എസും ചാമ്പ്യൻമാർ
വടക്കഞ്ചേരി: മഞ്ഞപ്ര പി.കെ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മമ്പാട് യുപി സ്കൂളിലെ ......
വില്ലേജ് ഓഫീസ് ഉപരോധിച്ചു
മണ്ണാർക്കാട്: കുമരംപുത്തൂർ കുളപ്പാടത്തെ മിച്ചഭൂമി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസ് ......
മാനേജർമാരുടെ ശിക്ഷണാധികാരത്തിൽ നിയന്ത്രണം വേണം: കെപിഎസ്ടിഎ
മണ്ണാർക്കാട്: മാനേജർമാരുടെ ശിക്ഷണാധികാരത്തിൽ നിയന്ത്രണം വേണമെന്ന് കെപിഎസ്ടിഎ സംസ്‌ഥാന പ്രസിഡന്റ്് പി.ഹരിഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മാനേജ്മെന്റി ......
ജലസേചനസൗകര്യമുണ്ടായിട്ടും തരിശിടുന്നതു ഇരുപതേക്കർ
ചിറ്റൂർ: കഴിഞ്ഞ എട്ടുവർഷമായി തരിശിട്ടിരിക്കുന്ന ഇരുപതേക്കർ ഭൂമി തദ്ദേശ സ്വയംഭരണ സ്‌ഥാപന അധികൃതർ പാട്ടത്തിനെടുത്ത് കൃഷിയിറക്കി കാർഷികമേഖല പരിപോഷിപ്പിക് ......
കാണാതായ യുവാവിനായി തെരച്ചിൽ
മംഗലംഡാം: കൽച്ചാടി ആദിവാസി കോളനിയിലെ പാപ്പു (35) എന്ന യുവാവിനെ കാണാതായതു സംബന്ധിച്ച് വനപാലകരുടെയും ആദിവാസികളുടെയും സഹായത്തോടെ നെല്ലിയാമ്പതി പാടഗിരി പോ ......
ആനമൂളിയിൽ കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു
മണ്ണാർക്കാട്: ആനമൂളിയിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. പാഞ്ഞോട് ഭാഗത്ത് കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷിനശിപ്പ ......
മണിചെയിൻ ശൃംഖലകൾ വീണ്ടും സജീവമാക്കാൻ അണിയറ നീക്കം
ഒറ്റപ്പാലം: മണിചെയിൻ ശൃംഖലകൾ വീണ്ടും സജീവമാക്കാൻ അണിയറ നീക്കം. കേരളത്തിൽ കർശനനിരീക്ഷണം നിലനില്ക്കുന്നുണ്ടെങ്കിലും ഇതെല്ലാം മറികടന്നു പദ്ധതി നടപ്പിലാക് ......
പൊന്തക്കാടുമൂടി കുടിവെള്ളപൈപ്പ്
വടക്കഞ്ചേരി: പാവം പൈപ്പ്. എത്ര കഷ്‌ടപ്പെട്ടാണ് നാട്ടുകാർക്ക് ജീവന്റെ ജലം നല്കുന്നത്. ടൗണിനടുത്ത് നായർതറയിലെ പൈപ്പിനാണ് ഈ ഗതികേട്. വഴിയോരത്തുള്ള പൈപ്പ് ......
കുടിവെള്ളപദ്ധതി നിലച്ചു; ശാന്തിനഗർ കോളനിക്കാർക്ക് വെള്ളം കിട്ടുന്നത് ആഴ്ചയിൽ രണ്ടുദിനം
നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ റിമാൻഡ് ചെയ്തു
മനുഷ്യന്റെ സ്വസ്‌ഥത ഇല്ലാതാക്കി ലോകമെമ്പാടും തീവ്രവാദവും ഭീകരാക്രമണങ്ങളും വർധിച്ചു വരുന്നു: മാതാ അമൃതാനന്ദമയി
ഇന്ന് ലോക പേവിഷബാധ ദിനം ; ജീവനു ഭീഷണിയായി തെരുവുനായ്ക്കൾ പെരുകുന്നു
പൊന്തക്കാടുമൂടി കുടിവെള്ളപൈപ്പ്
മിണ്ടാപ്രാണിയോട് കൊടുംക്രൂരത; തൊഴുത്തിൽ നിന്നിരുന്ന പശുവിന്റെ നടുവ് ചുറ്റികയ്ക്ക് ഇടിച്ചൊടിച്ചു
ഭരണമാറ്റത്തിനൊപ്പം ആനകളുടെ മെനുവിലും മാറ്റം; പനപ്പട്ടയ്ക്കും ഓലയ്ക്കും പകരം കാരറ്റും ഏത്തക്കായയും
റോഡരികിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുപ്പിച്ചു
ഡിവൈൻ മേഴ്സി കോൺഗ്രസിന് മുരിങ്ങൂരിൽ തുടക്കമായി
’പണി തരുന്ന‘ ആശുപത്രി
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.