തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ദേശീയ ജലപാത വികസനം: സംരക്ഷണ ഭിത്തി നിർമിക്കാതെയുളള ഖനനം ഭീഷണിയാകുന്നു
ചവറ: ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി കെട്ടാതെ ഖനനം നടത്തുന്നത് ചവറ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ജനങ്ങൾക്ക് ഭീഷണിയാകുന്നതായി ആരോപണം.

മുക്കുത്തോട് സ്കൂളിന് തെക്ക് ഭാഗം മുതൽ പളളിയാടി ക്ഷേത്രത്തിന് തെക്ക് ഭാഗത്തെ പഴയ വിളക്ക് മരം വരെയുളള കായൽ തീരത്തിന് സമീപത്ത് താമസിക്കുന്നവർക്കാണ് അപകട ഭീഷണി നിലനിൽക്കുന്നത്. ഇവരുടെ വീടും വസ്തുവും ഓരോ ദിവസം കഴിയുന്തോറും വെളളം കയറി ഇടിഞ്ഞ് പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്.

നാല് മീറ്റർ മുതൽ ആറ് മീറ്റർ വരെ വീതിയിലാണ് പല ഭാഗത്തും കര ഇടിഞ്ഞ് കായൽ കയറിയിരിക്കുന്നത്. പല വീടുകളിലെയും വൻ വൃക്ഷങ്ങൾ പോലും സംരക്ഷണ ഭിത്തി കെട്ടാതെയുളള ഖനനം കാരണം വീടുകളിലേക്ക് ചാഞ്ഞ് നിൽക്കുന്നതും നാട്ടുകാർ ഭീതിയോടെയാണ് കാണുന്നത്.

ജലപാതയ്ക്ക് കിഴക്ക് ഭാഗത്തുളള വീടുകളാണ് ഏത് നിമിഷവും തകർന്ന് വീഴാറായ അവസ്‌ഥയിൽ നിൽക്കുന്നത്. വികസനത്തിനു വേണ്ടി ഒന്നാംഘട്ട ജലപാതയുടെ ഖനനം കഴിഞ്ഞപ്പോൾ മീറ്ററുകളോളം അകലത്തായിരുന്ന കായൽ ഇപ്പോ ൾ വീടുകളം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇത് വക വയ്ക്കാതെയാണ് രണ്ടാം ഘട്ട ഖനനവുമായി മുന്നോട്ട് പോകാൻ അധികൃതർ പോകുന്നത്. സമീപത്തെ കുട്ടികൾ സംരക്ഷണ ഭിത്തി ഇല്ലാത്ത ആഴത്തിലുളള ഭാഗത്തേക്ക് പോകുന്നതും രക്ഷകർത്താക്കൾ ഭീതിയോടെയാണ് കാണുന്നത്. സമീപത്തെ ക്ഷേത്രത്തിന്റെ ആൽത്തറ, വഞ്ചി എന്നിവ ഇതിനോടകം കായൽ കവർന്നു കഴിഞ്ഞു. മിക്ക വീട്ടുകാരുടെയും ഏഴ് സെന്റ് വസ്തുവരെ കായൽ കയറിയിരിക്കുകയാണ്.

തങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ സംരക്ഷണ ഭിത്തി കെട്ടാതെ ഖനനം നടത്തരുതെന്നാവശ്യപ്പെട്ട് ഈ പ്രദേശത്തെ നാട്ടുകാർ ജലപാത വികസനം നടത്തുന്ന ഇൻലാന്റ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ, എംപി, എംഎൽഎ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നത്. ജീവനും സ്വത്തിനും സംരക്ഷണം കിട്ടിയില്ലെങ്കിൽ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ദേശീയ ജലപാത വികസനത്തിന്റെ പേരിൽ ദുരിതമനുഭവിക്കുന്നവരുടെ തീരുമാനം.


ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം
കൊ​ട്ടാ​ര​ക്ക​ര: സ​ബ്ബ് ജ​യി​ലി​നു​സ​മീ​പ​ത്തു​ള്ള ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് യു​വാ​വി​ന്‍റെ ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ട ......
ആചാരപ്പെരുമയിൽ പുരുഷാംഗനമാരുടെ ചമയവിളക്ക് സമാപിച്ചു
ചവറ: ആചാരപ്പെരുമയും അപൂർവ ഐതിഹ്യവും സമന്വയിപ്പിക്കുന്ന പുരുഷാംഗനമാരുടെ ചമയവിളക്ക് സമാപിച്ചു. അഭീഷ്‌ടകാര്യ സിദ്ധിക്കായി ആയിരങ്ങൾ ആണ് കൊറ്റൻ കുളങ്ങര ക് ......
ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ചവറ: ഭവന നിർമ്മാണത്തിനും ആരോഗ്യ–കൃഷി–ക്ഷീരവികസന മേഖലക്കും പ്രാധാന്യം നൽകി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.എ.നിയാസ് അവതരിപ്പിച്ചു. 44 ......
ഉണ്ണിയപ്പത്തിന്റെ വില വർധനവിൽ വ്യാപക പ്രതിഷേധം; അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു
കൊട്ടാരക്കര: ദേവസ്വം ബോർഡ് ഉണ്ണിയപ്പത്തിന്റെ വില വർധിപ്പിച്ചതിനെതുടർന്ന് ബിജെപി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ ഉപരോധിച്ചു. ഉണ്ണിയപ്പത്തിന് കുത്തനെ വിലകൂട ......
ഉത്സവം തുടങ്ങി
പന്മന: കളരി കൊച്ചമ്പലം ലക്ഷ്മീ നാരായണ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം തുടങ്ങി. 27 ന് സമാപിക്കും. ഇന്ന് വൈകുന്നേരം 5.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 10.30 ......
മേവറത്ത് മാലിന്യം വലിച്ചെറിയുന്നു; പൊറുതിമുട്ടി പരിസരവാസികൾ
കൊല്ലം: മേവറം ബൈപ്പാസിന് സമീപം വീണ്ടും അറവുമാടുകളുടെ അവശിഷ്‌ടം നിക്ഷേപിക്കുന്നതായി പരാതി ഉയർന്നു. ഒരിടവേളയ്ക്കുശേഷം നിർത്തിവച്ചിരുന്ന മാലിന്യ നിക്ഷേപം ......
വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്
ചവറ: ശനിയാഴ്ച്ച പുലർച്ചെ ദേശീയ പാതയിൽ ഉണ്ടായ വ്യത്യസ്ത വാഹനപകടങ്ങളിൽ അഞ്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ചവറ കെഎംഎംഎൽ സ്പോഞ്ച് ഫാക്ടറിക്ക് സമീപം പു ......
അമിതവേഗത: കെഎസ്ഇബിയുടെ ജീപ്പ് മറിഞ്ഞു
അഞ്ചൽ: അമിതവേഗതയിലെത്തിയ കെഎസ്ഇബിയുടെ ജീപ്പ് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം 6.30ഓടെ അഞ്ചൽ–പുനലൂർ റൂട്ടിൽ അമ്പലംമുക്ക് കലുങ്ക ......
ഇടവട്ടം ചെറുമൂട് ക്ഷേത്രത്തിൽ രോഹിണി ഉത്സവം ഇന്നുമുതൽ
കുണ്ടറ: ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രോഹിണി ഉത്സവം ഇന്നു തുടങ്ങി ഏപ്രിൽ ഒന്നിന് കെട്ടുകാഴ്ചയോടെ സമാപിക്കും. എല്ലാ ദിവസവും പുലർച്ചെ 4 ......
പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്–2 (ഹോമിയോ, കാറ്റഗറി നമ്പർ 91/15) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
അവധിക്കാല ക്യാമ്പ് മൺട്രോതുരുത്തിൽ
കൊല്ലം: സംസ്‌ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ സർഗവസന്തം കവിതാ അവധിക്കാല ക്യാമ്പ് ഏപ്രിൽ 17 മുതൽ 19വരെ മൺട്രോതുരുത്ത് പെരിങ്ങാലം മാർത്തോമാ ധ്യാന കേന ......
ഗുരുശിഷ്യബന്ധത്തിന് കളങ്കം വരുത്തുന്ന കലാസൃഷ്‌ടികൾ ഉണ്ടാകരുത്: ഡോ. അലക്സാണ്ടർ ജേക്കബ്
പത്താനാപുരം: ഗുരുശിഷ്യബന്ധത്തിന് കളങ്കം വരുത്തുന്ന രീതിയിൽ ഒരു കലാസൃഷ്‌ടിയും ഉണ്ടാകാൻ പാടില്ലെന്നും ഗുരുവിനെ കാണുമ്പോൾ ഈശ്വരസങ്കൽപ്പമാണ് മനസിൽ ഉണ്ടാവേ ......
മലനട ക്ഷേത്രത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട്; 25 പേരെ കസ്റ്റഡിയിലെടുത്തു
ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തി മലനടക്ഷേത്രത്തിലെ മലക്കുട ഉത്സവദിവസം അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് ദേവസ്്വം ഭാരവാഹികൾ ഉൾപ് ......
നഗരത്തിൽ ഹർത്താൽ
കൊല്ലം: പായിക്കട റോഡിലെ കടകൾ കത്തിയമർന്ന സാഹചര്യത്തിൽ നഗരത്തിലെ വ്യാപാരികൾ ഇന്നലെ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു. എന്നാൽ ഹോട്ടലുകളും പഴം പച്ചക്കറി വിൽപ് ......
പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കും: എം.മുകേഷ്
കൊല്ലം: തീപിടിത്തത്തിൽ കടകൾ കത്തിനശിച്ചവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് എം.മുകേഷ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. ......
ചിന്നക്കടയിലെ തീപിടുത്തം; പരമാവധി സഹായം നൽകണം : അനിരുദ്ധൻ
കൊല്ലം: ചിന്നക്കടയിലെ തീപിടുത്തത്തിൽ സർവതും കത്തിനശിച്ച കച്ചവടക്കാർക്ക് സാധ്യമായ എല്ല സഹായവും നൽകാൻ സർക്കാർ തയാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എൻ അ ......
കടകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കൊല്ലം: പായിക്കട റോഡിലെ കടകളിലുണ്ടായ വൻ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം വ്യാപാരികൾക്കുണ്ടായതിനാൽ അർഹമായ നഷ്ടപരിഹാരം സംസ്‌ഥാന സർക്കാർ നൽകണമെന്ന് കേരള ......
നഷ്ടപരിഹാരം സർക്കാർ നൽകണം: ബിന്ദുകൃഷ്ണ
കൊല്ലം: ചിന്നക്കടയിലുണ്ടായ തീ പിടിത്തത്തിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബ ......
കൊല്ലത്തെ നടുക്കിയ അഗ്നിബാധ; നഷ്ടം പത്തുകോടി രൂപയിലേറെ, ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
കൊല്ലം: നഗരഹൃദയത്തിലെ ചിന്നക്കട പായിക്കട റോഡിലെ വ്യാപാര സ്‌ഥാപനങ്ങളിൽ ശനി പുലർച്ചെ അഞ്ചോടെ ഉണ്ടായ വൻ അഗ്നിബാധ കൊല്ലം നഗരവാസികളെ അക്ഷരാർഥത്തിൽ നടുക്കി. ......
മൂ​ന്ന് ട​ണ്‍ ഇ​മാ​ലി​ന്യം നീ​ക്കംചെ​യ്തു
ത​ക​ര​പ്പാ​ളി​ക്ക​ടി​യി​ൽ എ​പി​എ​ൽ കു​ടും​ബ​ം
കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക:​ മ​ന്ത്രി
ഈ​നാം​പേച്ചി​യെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർക്കു പരിക്ക്
നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ബോ​ട്ടു​ക​ൾ; ജീ​വ​ൻ ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭയിൽ ബജറ്റ് അ​വ​ത​ര​ണത്തിനിടെ ത​മ്മി​ല​ടി; കോ​പ്പികൾ കീ​റി​യെ​റി​ഞ്ഞു
ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​കൾ വൈ​ദ്യു​തീ​ക​രി​ച്ചു
ക​ർ​ഷ​ക​ർ​ക്ക് വി​ല്ല​നാ​യി കാ​ലാ​വ​സ്ഥ​യും അ​ജ്ഞാ​ത രോ​ഗ​ബാ​ധ​യും
ലോറിയും ബസും കുടുങ്ങി; താ​മ​ര​ശേരി ചു​ര​ത്തി​ൽ മ​ണി​ക്കൂറു​ക​ളോ​ളംകുരുക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.