തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പ്രതീക്ഷയിലായിരുന്നു മാഞ്ഞാലി തോട്
അങ്കമാലി: അങ്ങാടിക്കടവിൽനിന്നു മാഞ്ഞാലി തോട് വഴി മുസിരിസി (കൊടുങ്ങല്ലൂർ) ലേക്കു പണ്ടുകാലത്തു ചങ്ങാടങ്ങൾ വഴി കാർഷികവിളകളും വാണിജ്യസാധനങ്ങളും കൊണ്ടുപോയിരുന്നു. സമീപസ്‌ഥലങ്ങളിലേക്കും ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള പ്രധാനമാർഗം മാഞ്ഞാലി തോടായിരുന്നു. ഈ ജലപാത പിന്നീടു ചെളി അടിഞ്ഞും കാടുംചണ്ടിയും നിറഞ്ഞും നാശോന്മുഖമായി. മറ്റു ഗതാഗതമാർഗങ്ങൾ വന്നതോടെ ജലഗതാഗതം ആർക്കും വേണ്ടാതായി.

മാഞ്ഞാലി തോട് നന്നാക്കി ഉൾനാടൻ ജലഗതാഗതം പുനസ്‌ഥാപിക്കുകയും അതുവഴി ടൂറിസം വികസനം സാധ്യമാക്കുകയും എന്ന ലക്ഷ്യത്തോടെയായിരുന്നു ഏഴുവർഷം മുമ്പു മാഞ്ഞാലി തോട് വികസനപദ്ധതി വിഭാവനം ചെയ്തത്. ജലസേചനവും പദ്ധതിയിലുണ്ടായിരുന്നു. നല്ലൊരു പദ്ധതിയായി ഇതു വാഴ്ത്തപ്പെട്ടു. എന്നാൽ മറ്റു സർക്കാർ പദ്ധതികളെപോലെ ദീർഘവീക്ഷണമില്ലായ്മയും കെടുകാര്യസ്‌ഥതയും ഇതിനേയും അവതാളത്തിലാക്കി.

മൂന്നുതോട് മുതൽ മാഞ്ഞാലി പുഴ വരെ 19 കിലോമീറ്റർ ദൂരത്തിൽ തോട്ടിലെ ചെളിനീക്കി ആഴം കൂട്ടിയാണു തോട് വികസനം നടത്താനിരുന്നത്. തോട്ടിലൂടെ ബോട്ട് സർവീസ് ആരംഭിക്കുന്നതിനൊപ്പം ഇരുകരകളിലും ബണ്ട് നിർമിച്ചു വാഹനഗതാഗതം സാധ്യമാക്കാനും പദ്ധതിയുണ്ടായിരുന്നു. വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിലെ വെള്ളം തോട്ടിലേക്ക് ഒഴുക്കിവിടാമെന്നും ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്കു തോട്ടിൽനിന്നു വെള്ളം കൊണ്ടുപോകാമെന്നും കണക്കുകൂട്ടിയിരുന്നു.

പദ്ധതി യാഥാർഥ്യമായാൽ തോടിന്റെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങളിൽ കൃഷി വിപുലീകരിക്കുന്നതിനും സഹായകരമാകുമായിരുന്നു. അങ്കമാലി നഗരസഭയ്ക്കു പുറമെ കറുകുറ്റി, പാറക്കടവ്, നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകൾക്കും ഗുണം ലഭിക്കുമായിരുന്നു.

വടക്കേക്കര എംഎൽഎ ആയിരുന്ന എം.എ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണു പദ്ധതി തയാറാക്കിയത്. ഘട്ടംഘട്ടമായി നടപ്പാക്കാനായിരുന്നു പരിപാടി. എന്നാൽ ആദ്യഘട്ടത്തിനപ്പുറം പദ്ധതി മുന്നോട്ടു നീങ്ങിയില്ല. നിലവിൽ മുടക്കിയ തുക പാഴായ അവസ്‌ഥയിലാണ്. പദ്ധതിയെ പിന്നോട്ടടിക്കുന്നതിൽ രാഷ്ര്‌ടീയതാത്പര്യങ്ങളും കാരണമായി.

നിർമാണം എവിടെനിന്ന് ആരംഭിക്കണമെന്ന കാര്യത്തിൽ തർക്കമുണ്ടായി. നീരൊഴുക്ക് അവസാനിക്കുന്ന മാഞ്ഞാലിയിൽനിന്ന് ആരംഭിക്കണമെന്ന വാദത്തെ തള്ളി അങ്കമാലിയിലെ മൂന്നുതോട്ടിൽ നിന്നായിരുന്നു ആരംഭം. മൂന്നുതോടിൽനിന്നു പൂതംതുരുത്ത് വരെയുളള നാലരകിലോമീറ്റർ ദൂരത്തിലെ പ്രവൃത്തികൾക്കായി അഞ്ചു കോടി മുടക്കി.ഈഭാഗത്തു തോട്ടിലെ ചെളി വാരി ആഴം കൂട്ടി ഇരുകരകളിലും ബണ്ട് നിർമിച്ചു. കേരള ലാൻഡ് ഡവലപ്പ്മെൻറ് ബോർഡിനു കീഴിലായിരുന്നു നിർമാണം. രണ്ടാംഘട്ടത്തിനു പണം അനുവദിപ്പിക്കാൻ ആറു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. പൂതാംതുരുത്ത് മുതൽ മധുരപ്പുറം പാലം വരെയുള്ള രണ്ടാഘട്ട ജോലികൾക്ക് 8.5 കോടി രൂപയാണു കണക്കുകൂട്ടിയിരുന്നത്. എന്നാൽ യഥാസമയം കാര്യങ്ങൾ നടക്കാതെ വന്നതോടെ 14 കോടിയാക്കി പുതുക്കേണ്ടിവന്നു. നിർമാണ ചുമതല ഇറിഗേഷൻ വകുപ്പിനു മാറ്റി നൽകി.

രണ്ടാംഘട്ട പണി ഈവിധം നീളുമ്പോൾ ആദ്യഘട്ട പ്രവൃത്തികൾ തകർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണു കാണുന്നത്. ബണ്ട് പലഭാഗത്തും തകർന്നിരിക്കുന്നു. ബണ്ടിനടിയിൽ പൈപ്പുകൾ സ്‌ഥാപിച്ചതിലെ അശാസ്ത്രീയത മൂലം പാടശേഖരങ്ങളിലെ കൃഷിക്കു വെള്ളം ലഭിക്കുന്നില്ല. മണ്ണും ചെളിയും വീണു തോട് നികന്നു നീരൊഴുക്ക് തടസപ്പെടുന്ന സ്‌ഥിതിയുമുണ്ട്.

ലക്ഷ്യം കാണാത്ത സർക്കാർ പദ്ധതികളുടെ കൂട്ടത്തിലേക്കു മാഞ്ഞാലി തോട് വികസനപദ്ധതിയും എത്തിയിരിക്കുന്നു. ശ്രമിച്ചാൽ ഇനിയായാലും ഈ പദ്ധതിയെ രക്ഷപ്പെടുത്താം. ശ്രമിക്കേണ്ടവർ ആത്മാർഥതയോടെ ശ്രമിക്കണമെന്നു മാത്രം.
ഭിന്നശേഷിയുള്ളവരുടെ സന്ദേശയാത്രയ്ക്കു കൊച്ചിയിൽ വരവേൽപ്പ്
കൊച്ചി: ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങളിലേക്ക് അധികൃതരുടേയും സമൂഹത്തിന്റേയും ശ്രദ്ധ ക്ഷണിക്കുന്നതിനും ഡിസെബിലിറ്റി ......
തീരക്കടൽ ഹർത്താൽ പൂർണം
വൈപ്പിൻ: പെലാജിക്ക് വല ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് ബോട്ടുകളുടെ മത്സ്യബന്ധനം തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മഞ്ചേശ്വരം മ ......
ലോറി പാടത്തേക്കു മറിഞ്ഞു
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ലോറി പാടത്തേക്ക് മറിഞ്ഞു. മൂന്നര മണിക്കൂറോളം ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച് ......
പുല്ലേപ്പടി പാലത്തിലെ ടോൾ പിരിവ് നിർത്താൻ കത്ത്
കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംഎൽഎ പൊതുമരാമത്ത് മന്ത്രി ജി. സു ......
ആയുർവേദ മെഡിക്കൽ ഓഫീസർ: കൂടിക്കാഴ്ച നാളെ
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ജില്ലയിലെ ഗവൺമെന്റ് ആയുർവേദ ആശുപത്രികളിലേക്ക് മെഡിക്കൽ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 28ന് ഉച ......
ആദ്യഘട്ടം 15 കോടി ചെലവഴിക്കും
അങ്കമാലി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന അതിരപ്പിള്ളി–കോടനാട് ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ആദ്യഘ ......
മൂക്ക് പൊത്തിക്കോ, ആലുവ മാർക്കറ്റെത്തി
ആലുവ: ദേശീയപാതയിൽ ആലുവ മാർക്കറ്റിനു സമീപം മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു. പച്ചക്കറി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാ ......
ജില്ലയുടെ വികസനത്തിനു 112 പദ്ധതികൾ: കളക്ടർ
കാക്കനാട്: ജില്ലയുടെ സമഗ്ര വികസനത്തിനായി 112 പദ്ധതികൾ നടപ്പാക്കുമെന്ന് കളക്ടർ മുഹമ്മദ് സഫിറുള്ള. വിദ്യാഭ്യാസം, കൃഷി, കായികം, കുടിവെള്ള വിതരണം, ആരോഗ്യം ......
’കേസ് അട്ടിമറിക്കാൻ ശ്രമം‘
കളമശേരി: നഴ്സിംഗ് സൂപ്രണ്ടിന്റെ മുറിയിൽ അക്രമം നടത്തിയ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപണം. നാലു ജീവനക്കാരാണ് മുറിയിൽ കയറിയതെന്ന് നഴ്സുമ ......
ഏഴു ജീവനക്കാർക്കെതിരേ കേസ്, അന്വേഷണത്തിനു 2 സമിതികൾ
കളമശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ നഴ്സിംഗ് സൂപ്രണ്ടിന്റെ മുറിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ ഏഴു ജീവനക്കാർക്കെതിരേ കേസെടുത്തു.

അഡ ......
കൊച്ചി മെട്രോ നിർമാണവേഗം കൂട്ടാൻ നടപടി: മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോ നിർമാണ കരാറുകാരുടെ പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കുന്നതിനു നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈബി ഈഡൻ എംഎൽഎ അവതരിപ ......
ഗുണ്ടകളെ പിടിക്കാൻ കൊച്ചി നഗരത്തിൽ സിറ്റി ടാസ്ക് ഫോഴ്സ്
കൊച്ചി: കൊച്ചി നഗരത്തിൽ ഗുണ്ടകളെയും ഗുണ്ടാപ്രവർത്തനങ്ങളെയും അമർച്ച ചെയ്യാൻ സിറ്റി ടാസ്ക് ഫോഴ്സ്(സിടിഎഫ്) എന്ന പേരിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു ......
അനധികൃത മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു
മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പിനെ തുടർന്ന് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇതേത്തുടർന്നു നാട്ടുകാർ മണ്ണെടുപ്പ് തടഞ്ഞു. പായിപ്ര പഞ്ചായത്ത് ആറാം വാർഡ ......
തെരുവുനായകൾ 4 ആടുകളെകടിച്ചുകൊന്നു
പിറവം: മണീട് ഏഴക്കരനാട് തെരുവുനായകൾ ആടുകളെ കടിച്ചുകൊന്നു. കണിയേലിൽ മൈക്കിളിന്റെ 4 ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചു കൊന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ......
ടിഷ്യു കൾച്ചർ ഏത്തവാഴത്തൈ
കോതമംഗലം: കീരംപാറ കൃഷിഭവനിൽ ടിഷ്യുകൾച്ചർ ഏത്തവാഴ തൈകൾ സബ്സിഡി നിരക്കിൽ നാളെ മുതൽ ലഭിക്കും.കർഷകർ കരം അടച്ച രസീതിന്റെ കോപ്പി സഹിതം നിർദിഷ്‌ട മാതൃകയിൽ അപ ......
മൂവാറ്റുപുഴയിൽ മെഗാ അദാലത്ത്
മൂവാറ്റുപുഴ: നാഷണൽ ലീഗൽ സർവീസ് അഥോറിറ്റിയുടെ നിർദേശാനുസരണം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ 12നു മെഗാ അദാലത്ത് നടത്തും. ക ......
കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഐരുമല കുടിവെള്ള പദ്ധതിയുടെയും കുറ്റിക്കൽ ഗ്രീൻ വാട്ടർ കുടിവെള്ള പദ്ധതിയുടെയും പ്രവർത്തനം അവതാളത്തിൽ. പായിപ്ര പഞ്ചയാത്തി ......
വാറ്റുകേന്ദ്രം തകർത്ത് 400 ലിറ്റർ വാഷ് പിടിച്ചെടുത്തു
കോതമംഗലം: മാമലക്കണ്ടം മുനിപ്പാറമല വനത്തിൽ വാറ്റു കേന്ദ്രം തകർത്ത് 400 ലിറ്റർ വാഷ് പിടിച്ചെടുത്തു. കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ.എ. ......
നാമക്കുഴിയിൽ വോളിബോൾ അക്കാദമി സ്‌ഥാപിക്കുന്നതിന് നടപടി
പിറവം: വനിതകളുടെ വോളിബോൾ പെരുമ ഇന്ത്യയൊട്ടാകെ എത്തിച്ച നാമക്കുഴി സഹോദരിമാരുടെ നാട്ടിൽ വോളിബോൾ അക്കാദമിക്ക് ആരംഭം കുറിക്കുന്നു. പിറവം ബിപിസി കോളജ് ആസ്‌ ......
എമ്മാനുവേൽ ധ്യാനകേന്ദ്രത്തിൽ രാത്രി ആരാധന
വാഴക്കുളം: എമ്മാനുവേൽ ധ്യാനകേന്ദ്രത്തിൽ നാളെ രാത്രി ആരാധന നടത്തും. വൈകുന്നേരം 4.30–ന് കുരിശിന്റെ വഴിയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും. വിശുദ്ധ കുർബാന, ......
എംസി റോഡ് നിർമാണത്തിൽ അപാകത:വ്യാപാരികൾ ഹർത്താൽ ആചരിച്ചു
കൂത്താട്ടുകുളം: നഗരത്തിൽ എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട തർക്കപ്രദേശങ്ങളിലെ നിർമാണം താൽക്കാലികമായി നിർത്തിവച്ചു.ഇതിനിടെ നിർമാണത്തിലെ അപാകതകളും ടൗണില ......
പാലാ കോർപറേറ്റ് സ്കൂൾ വിദ്യാഭ്യാസ സംഗമവും അവാർഡ് സമർപ്പണവും
പാലാ: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ പാലാ രൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ ആറാമത് വിദ്യാഭ്യാസ സംഗമവും അവാർഡ് സമർപ്പണവും 29നു പ്രവിത്താനം ......
കൂത്താട്ടുകുളം മേരിഗിരി മുന്നിൽ
തൊടുപുഴ: മുട്ടം ഷാന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കുന്ന സെൻട്രൽ കേരള സഹോദയ സിബിഎസ്സി കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ നൃത്ത ഇനങ്ങളായിരുന്നു പ്രധ ......
ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ ചരമവാർഷികാചരണം നാലിന്
കോതമംഗലം: ധർമ്മഗിരി സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സ്‌ഥാപക പിതാവ് ദൈവദാസൻ മോൺ.ജോസഫ് പഞ്ഞിക്കാരനച്ചന്റെ അറുപത്തിയേഴാം ചരമവാർഷികം നാലിനു ആഘോഷിക്കും ......
നോക്കുകൂലി: ലോഡുമായെത്തിയ ലോറി തൊഴിലാളികൾ തടഞ്ഞു
മൂവാറ്റുപുഴ: കെഎസ്കെടിയു സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷിക മേള നഗരിയിലേക്കുള്ള സാധന സാമഗ്രികൾ കൊണ്ടുവന്ന ലോറി നോക്കുകൂലി ആവശ്യപ ......
ശബരി പാത ഉപേക്ഷിക്കണം: ആക്ഷൻ കൗൺസിൽ
കോതമംഗലം: ശബരിപാത ഭൂമി ഏറ്റെടുക്കൽ നടപടി കഴിഞ്ഞ 18 വർഷമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് ശബരിപാത ആക്ഷൻ കൗൺസിൽ ......
കളഞ്ഞുകിട്ടിയ വാച്ചുകൾ ഉടമസ്‌ഥനു കൈമാറി
മൂവാറ്റുപുഴ: റോഡരികിൽനിന്നു ലഭിച്ച 75,000ത്തോളം രൂപ വിലവരുന്ന മൂന്ന് വാച്ചുകൾ ഉടമസ്‌ഥനു കൈമാറി പൊതുപ്രവർത്തകൻ മാതൃകയായി. സിപിഎം മാറാടി ബ്രാഞ്ച് സെക്രട ......
ചെമ്പംവയൽ ജലക്ഷാമത്തിലേക്ക്
മാലിന്യക്കെട്ടുകൾ വഴിയോരങ്ങളിൽ
ഡ്രൈവർ അറസ്റ്റിൽ
ഭിന്നശേഷിയുള്ളവരുടെ സന്ദേശയാത്രയ്ക്കു കൊച്ചിയിൽ വരവേൽപ്പ്
ത്രിവേണി ദീപാവലി മിഠായി സ്റ്റാൾ ആരംഭിച്ചു
പരാതിപരിഹാരത്തിന് വൻതിരക്ക്
മീനച്ചിലാർ തീരത്തെ പുറമ്പോക്ക് ഭൂമി അളക്കൽ ആരംഭിച്ചു
ശ്രീപദ്മനാഭനെ ദർശിച്ച് മാളികപ്പുറം മേൽശാന്തി
ജില്ലാ പഞ്ചായത്തിന്റെ നിവേദനം മുഖ്യമന്ത്രിക്ക് നൽകി
പന്തലാംപാടത്ത് ദേശീയപാത മുറിച്ചുകടക്കൽ ദുരിതം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.