വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്മാർട്ട് ാസ് ഉദ്ഘാടനം ചെയ്തു
കുറ്റ്യാടി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച 12 സ്മാർട്ട് ക്ലാസ് മുറികളുടെയും സ്മാർട്ട് ബ്ലോക്കിന്റെയും ഉദ്ഘാടനം നടന്നു. സ്മാർട്ട് ബ്ലോക്കിന്റെ ഉദ്ഘാടനം സ്കൂളിന്റെ സ്‌ഥാപക മാനേജരും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായ ഡോ.പി.പി.പത്മനാഭൻ നിർവഹിച്ചു. സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പാറക്കൽ അബ്ദുള്ള എംഎൽഎ നിർവഹിച്ചു.

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്‌ഥമാക്കിയ 55 വിദ്യാർഥികൾക്ക് ഡിഇഒ ഇ.കെ.സുരേഷ്കുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടന്നു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അരയില്ലത്ത് രവി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി.എം.ചന്ദ്രൻ, ഡോ.പി.പി.പത്മനാഭൻ,സി.പി.സജിത, ബീന ഏലിയാറ, കെ.പി.രാജൻ, അറക്കൽ അലി, കെ.കെ.അശോകൻ, ആയടത്തിൽ രവി, പി.പി.ഗോപിനാഥ്, കെ.പി.സുരേഷ്, കെ.വി.ശശിധരൻ, വി.പി.കാസിം, പി.പി.നാണുമാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.